സ്ഥലകാല ബോധം
സ്ഥലം: ഒഫീസിലെ കഫെത്തീരിയ, വിത് ചായകപ്പ്
സമയം: 21/10/2008 രാവിലെ 11:30
ബ്ലോഗ്ഗിങ്ങിനൊരു മലയാള നിര്‍വ്വചനം?
ഉം... വെറുതെ ഇരിപ്പാണല്ലെ?
അതെ...
എന്നാ നോക്കാം.'എഴുത്തു കുത്തുകള്‍' എങ്ങനെയുണ്ട്?
കൊള്ളാം, അപ്പൊ ഹര്യേട്ടന്റെയും കിച്ചു $ ചിന്നുന്റെയും ചിത്രങ്ങളോ?
ഉം..'ചിത്രങ്ങളും കഥകളും' ?
അപ്പോ പെണ്‍കൊടീടേം കൊച്ചുത്രേസ്യേടേം ജീവചരിത്രങ്ങളോ?
ശ്ശോ...'താന്തോന്നിത്തം' എങ്ങനെ?
കൊള്ളാം, അപ്പോ സജീവേട്ടന്റെ പുരാണങ്ങളോ?...
ശരിയാണല്ലോ.. നമുക്ക് അച്ചായനോട് ചോദിച്ചാലോ?
കൊള്ളാം, നല്ല ഐഡിയ!
98958879**ഹലോ അച്ചായാ, എന്ത് കുന്താണീ ബ്ലോഗ്ഗിങ്ങ്?
'മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ വീണ പച്ച തേങ്ങ!'
തികച്ചും അര്‍ഥ ഗര്‍ഭം.
നന്ദി.
ശരി...കൊള്ളാമല്ലെ ?
കിഡിലന്‍ !
അപ്പൊ ഇംഗ്ലീഷില്‍?
'ഡ്രോപ്പ്ട് കോക്കനട്ട് ഓണ്‍ സിറ്റിങ്ങ് ഹൌളിങ്ങ് ഡോഗ്സ് ഹെഡ് !'
ശ്ശോ, നീ വല്യ ഇംഗ്ലീഷാരന്‍ തന്നെ.
താങ്ക്യൂ താങ്ക്യൂ...
ഹിന്ദിയില്‍?
എനിക്ക് ഹിന്ദി അറിയൂല്ല.
അപ്പോ?
ബ്ലും!
1 comment:
ഈ അച്ചായന്റെ ഓരോ കാര്യങ്ങളേയ്.. എന്തായാലും ബ്ലോഗ്ഗിങ്ങിനൊരു നിര്‍വചനമായി..
ഡാങ്ക്സുണ്ടേ..
എന്നാലും ഈ "ബ്ലും" ഏത് വകുപ്പില്‍ പെടും?
-പെണ്‍കൊടി
Post a Comment