ചന്ദ്രക്കാരന്‍

സ്ഥലകാല ബോധം
സ്ഥലം: രാമേട്ടന്റെ ചായക്കടയില്‍ ഒരു കാലിച്ചായയുമായി 1 മണിക്കൂര്‍
സമയം: 23/10/2008 രാവിലെ 10:00 -11:00

കുഞ്ഞാക്കക്കെന്താ ഒരു ഉറക്കക്ഷീണം?
ഹലാക്കിന്റെ അവിലും കഞ്ഞി
എന്താന്ന്?
അനക്കറിയോ?
ഇല്ല, ഇങ്ങള്‍ പറഞ്ഞില്ലല്ലോ
ഞമ്മള്‍ ഇന്നലെ ഏഷ്യാനെറ്റിന്റെ ന്യൂസ് കണ്ട്.
എന്നു തൂടങ്ങീ ഈ 'സ്വഭാവദൂഷ്യം'?
അപ്പൊ അതീലാണ്‌ കണ്ടത്.
എന്ത്?
നമ്മളെ മാധവന്‍നായര്‍ ചന്ദ്രനിലേക്കയച്ച ചാന്ദ്രക്കരനെ
ചാന്ദ്രക്കരനല്ല, ചാന്ദ്രയാന്‍
ആ അതന്നെ!
എന്നിട്ട്?
ന്നാ അതിനെ ഞാനൊന്നു കാണന്ന് കരുതി
ഊം..
ന്നലെ കമ്പ്ലീറ്റ് ഉറക്കമൊഴിച്ച്നോക്കി നിന്ന്
എങ്ങോട്ട്?
ചന്ദ്രനെ, ആ സംഭവം അവിടെ എറങ്ങുമ്പക്കാണാലോ
എങ്ങനെ?
നല്ല വെളിച്ചള്ള സ്ഥലല്ലെ മോനെ ചന്ദ്രന്‍.
അതിപ്പൊഴൊന്നും എത്തൂലാ...
പിന്നെ ?
15 ദിവസം കഴിയണം.
അപ്പോഇന്നലെ നമ്മളെ ഉറക്കം കളഞ്ഞത്?
ചുമ്മാ കളഞ്ഞു..
അപ്പോ?
ബ്ലും!

11 comments:

[ nardnahc hsemus ] said...

മാഷെ,
ഞാനും ഈ കുളത്തില്‍ മുങ്ങി

എല്ലാം നല്ല ബെസ്റ്റ് ബ്ലും ആണല്ലോ
കീപ് ഇറ്റ് അപ്.. അയ്യോ ബ്ലും എങന്യാ അപ് ആവാ.. അന്നാ കീപ് ഇറ്റ് ഡൌണ്‍..”ബ്ലും”

:)

കുറുമാന്‍ said...

ഇതെപ്പോ തുടങ്ങീ‍ ഗഡീ.

സംഭവം സൂപ്പര്‍.

ഒരു മുന്‍ഷി സ്റ്റൈലില്‍ ദിവസേന പോരട്ടെ ഓരോന്ന്.

കെ said...

ഇതു കണ്ടിരുന്നില്ലല്ലോ... സംഗതി ഗലക്കീന്ന്..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എന്റെയും വക ഒരു കല്ല്!
:
:
:
((((((0))))))

ബ്ലും.

നരിക്കുന്നൻ said...

ഈ ബ്ലും കലക്കി കെട്ടോ. എല്ലായിടത്തും അപ്പോ ബ്ലും. അപ്പോ ചന്ദ്രനിൽ നോക്കിയിരുന്നിട്ട് കാര്യമില്ല അല്ലേ. ഏതായാലും പതിനഞ്ച് ദിവസം കഴിഞ്ഞ് നോക്കാം.

അപ്പോ
ബ്ലും.

Jayasree Lakshmy Kumar said...

കൊള്ളാം ഈ ‘ബ്ലും’

വികടശിരോമണി said...

ഇത് കണ്ടില്ലല്ലോ ഇതുവരെ?
കലകലക്കി.

ശിശു said...

ഞാനും ഈ കുളത്തിലേക്ക് ഒരു കല്ലിടാമെന്ന് കരുതി. ബ്ലും..ബ്ലും.. ഒര് കല്ലിട്ടപ്പോള്‍ 2 ബ്ലുമ്മൊ? ഒന്നെന്റെ മുഖത്ത് വെള്ളം വീണതിന്റെ ബ്ലുമ്മാ..ബ്ലുമ്മേ..

നല്ല നര്‍മ്മം.. തുടരണം..
ഇഷ്ടമായി.

Anil cheleri kumaran said...

കലക്കി..
കുളമല്ല.. പോസ്റ്റ്.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈ ബ്ലും സൂപ്പര്‍!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ആദ്യം കല്ലിട്ട ടീംസേ, നിന്റെ പേരെങ്ങനെ വായിക്കുംന്നാലോചിച്ചാലോചിച്ച് ഞാനൊരു കല്ലൂടെ ഇട്ടൂ...
കൂറുമാ... അങ്ങനെ കാലാക്കേടിനു തുടങ്ങീതാ .. അങ്ങനെ ഇപ്പൊ ഇവിടെ എല്ലാര്‍ക്കും കല്ലിടാനായൊരു മുന്‍ഷിക്കുളം!
മാരീചാ... കലക്കവെള്ളത്തിലൊന്നു മീന്‍ പിടിച്ചാലോ , വരൂന്നെ!
രാമേട്ടാ ആ കല്ലിട്ടപ്പോ ഉള്ള എക്കൊ.. എനിക്കിഷ്ടപ്പെട്ടു
നരീ... പതിനഞ്ചുദിവസം കഴിഞ്ഞു നോക്കന്‍ ഒരു ടെലസ്കോപ്പ് മേടിച്ചലോ?
ലക്ഷ്മ്യേച്ചീ ഉം....
വികടാ... കണ്ണു തുറന്നുതന്നെവെക്കൂ.. കാണാം.
ശിശു.. നര്‍മ്മം... ഉള്ളിടത്തോളം ഇട്ടേക്കാം...
കുമാരാ... കുളവും കലങ്ങീ, കല്ല്‌ വീണ്‌ വീണ്..
സഗീര്‍ക്കാ സൂപ്പര്‍ താങ്ക്സ്