സ്ഥലകാല ബോധം
സ്ഥലം: ഉണ്ണ്യേട്ടന്റെ കട, തെക്കേമൂലേലെ ഒന്നരടി ബെഞ്ച്
സമയം: 26/10/2008 രാവിലെ 11:00
തങ്കം പോലത്തെ മനുഷ്യാനാല്ലെ?
ആര്?
സുധാകരന്.
ഏത് സുധാകരന്?
സഹകരണമന്ത്രി സുധാകരന്.
പിന്നല്ലതെ!
എന്തൊരു ക്ഷമാശീലന്‍ !
വായില്‍കയ്യിട്ട് നാവിന് ഞൊട്ട്യാ കടിക്കൂല.
എന്തൊരു സഹകരണ മനോഭാവം !
പശു ഇരട്ട പെറ്റത് കണ്മുന്നിക്കണ്ടാപ്പോലും കയറെടുക്കൂല്ല.
തികഞ്ഞ ബുദ്ധിശാലി !
ആ ബുദ്ധിയിലുദിച്ചതല്ലാം പൊന്നല്ലെ, പൊന്ന്.
പറന്നുപോവുന്ന അടി ഏണിവെച്ച് കൊള്ളൂല്ല !
ഏണി എന്താന്നുപോലും അറിയൂല.
ഒരു വിവാദത്തിലും ഇല്ലല്ലോ ?
ജീവിതത്തീ വിവാദം പറഞ്ഞിട്ടില്ല, ഇനിയൊട്ടു പറയൂല്ല്യ .
ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടാത്ത അഭിമാനി !
ഒരു ധീര-ദേശാഭിമാനി...
മലയാളികളുടെ പുന്നാര മന്ത്രി .
അല്ലാ, കുറച്ചേരായല്ലൊ, ങ്ങളെന്താ സുധാകരന് കല്ല്യാണലോചിക്ക്ണ്ണ്ടാ?
അല്ലാന്ന് നമ്മുടെ സുധാകരന് മന്ത്രി പറഞ്ഞത് കേട്ടപ്പ തോന്ന്യേതാ.
എന്ത് പറഞ്ഞൂ?
'രാഷ്ട്രീയക്കാര്‍ നെഹ്രുവിനെ ഓര്‍ക്കണം' ന്നു
എന്തിനു?
എതിരാളികളെ അവഗണിക്കാതിരിക്കാന്‍ !
എന്നിട്ട് സുധാകരനോ?
ഒരൊന്നൊന്നര ബ്ലും!
2 comments:
ആദ്യത്തെ കല്ല് എന്റെവക
ബ്ലും.
(ചെറിയകല്ലായതുകൊണ്ട് വലിയ ശബ്ദമില്ല. ഒരു ഒരു.. ഇതായില്ല. ഏത്? നാളെ വലിയ കല്ലിടാന്‍ പറ്റുമോ?)
നല്ല ഐശ്വര്യം... ആദ്യത്തെ കല്ലിന്റെ പുറത്ത് ഒരൊറ്റകല്ലൂം വീണീല്ല.. ചുമ്മ പറഞ്ഞതണെ മഷെ, ഇവിടെ കല്ലിടാന്‍ ഞാനങ്ങനെ ഇരിക്കല്ലേ, പിന്നെന്തിനാ പുറമേന്നു കല്ല്? ഇനിയും വായോ... നമുക്കൊരു കാലിയൊക്കെ അടിച്ചിരിക്കന്നെ...
Post a Comment