സ്ഥലകാല ബോധം
സ്ഥലം: റോഡ് സൈഡിലെ ഓവുപാലം [ കലുങ്ക് ]
സമയം: 27/10/2008 രാത്രി 7:45
ടാ ഇങ്ങനെ ഇരുന്നപ്പോഴാ ഇന്നലെ അതുണ്ടായത്
എന്ത്?
പോലീസ് ജീപ്പ് മുന്നില്‍ കൊണ്ട് വന്ന് ചവിട്ടി
എന്ന്ട്ട്?
പുതിയ എസ് ഐ ഇറ്ങ്ങി ഞങ്ങടെ പേരൊക്കെ ചോദിച്ചു ഞെട്ടിച്ചത് !
എന്തിന്?
അപ്പൊ മനസ്സിലായില്ല. പിന്നാരോ പറഞ്ഞു
എന്ത്?
ഈ പാലത്തിന്റെ മോളില് ഇരിക്കാന്‍ പാടില്ലാത്രെ.
ഏന്ന്ട്ട് നിങ്ങള്‍ പറഞ്ഞുകൊടുത്തോ?
പിന്നാല്ലാതെ, സത്യം പറഞ്ഞാ ഞങ്ങൊളൊന്ന് ഞെട്ടീ.
ഡാ.. ആണായാ ഇത്തിരി ധൈര്യമൊക്കെ വേണം. ഏത് പോലീസായലും എന്താ കാര്യംന്നറീയാതെ -
- പേര് പറയണ്ട കാര്യല്ല ഇന്ത്യയില്‍
സമ്മതിച്ചു, പക്ഷെ പോലീസൊക്കെ ചോദിച്ചാ നമ്മളു പറഞ്ഞുപോവും ടാ..
അതൊക്കെ ധൈര്യം ഇല്ലാഞ്ഞിട്ടാ...
പിന്നേ...?
ഈ രാഷ്ട്രീയത്തിലെറങ്ങാത്തോണ്ടാ നിങ്ങക്കിതൊന്നും മനസ്സിലാവാത്തത്...
ഓ നിന്റത്രേം ധൈര്യോം രാഷ്ട്രീയോം ഞങ്ങള്‍ക്കില്ലാ...
ആ അങ്ങനെ സമ്മതിക്ക് മച്ചൂ..
പറഞ്ഞു തീര്‍ന്നില്ല.. വളവു തിരിഞ്ഞ് പോലീസ് ജീപ്പ്, രാത്രി മങ്ങിയതോണ്ട് മുന്നില്‍ വന്നു ചവിട്ടിയപ്പോഴാ മനസ്സിലായത്.ഞാനും രതീഷും തോട്ടിലേക്ക് ചാടി കഴുങ്ങിനിടയില് മറഞ്ഞു.
ചാടാനോങ്ങിയ ധൈര്യവാന്റെ ഷര്‍ടില്‍ പിടിവീണൂ
"എടാ ഡാഷെ നിന്നോടൊക്കെ എന്നും പറയോണാടാ..."
എന്താ സാര്‍?
"ആദ്യം നീ യേതാന്നു പറ?"
കാര്യമെന്താ സാര്‍
"നീയൊക്കെ എന്താന്നറിഞ്ഞാലേ പേരു പറയ്യൂ?"
എസ് ഐയുടെ മുട്ടുകാല് പൊങ്ങി താഴുന്നത് കണ്ടൂ.
എന്റമ്മാ... ഇമ്മാതിരി ചോദ്യത്തിനൊന്നും തോട്ടത്തില്‍ പറമ്പത്ത് അദ്രൈമാന്റെ രണ്ടാമത്തെ മോന് സുബൈറ് പേരങ്ങട്ട് പറയൂല്ല സാറേ
ബ്ലും...
സുബൈര്‍ തോട്ടില്‍, ഷര്‍ട്ട് എസ് ഐ ടെ കയ്യില്‍..
"നിന്നെ ഒക്കെ ഇനി ഇവിടെ കണ്ടാ ഞാന്‍ തീവ്രവാദി ആക്കുമെടാ റാസ്ക്കലേ.."
രണ്ടാമത്തെ ബ്ലും...ഷര്‍ട്ടും തോട്ടില്‍
അങ്ങനെ രാഷ്ട്രീയത്തിലിറങ്ങിയ സുബൈറ് ഇന്നലെ തോട്ടിലും ഇറങ്ങീ
ധൈര്യവാന്റെ ധര്യവും തോട്ടിലായി
ബ്ലും!
10 comments:
താങ്കളുടെ എല്ലാ പോസ്റ്റുകളിലൂടെയും ഒാരോ കല്ലെടുത്തിടണം. ഇപ്പോള്‍ ഇവിടെ ഒരു ചെറുകല്ല് എടുത്തിട്ട് സ്ഥലം കാലിയാക്കുന്നു. വിത്യസ്തമായി തോന്നി എല്ലാം. കുരുത്തക്കേടുകള്‍ തന്നെ ..
തുടരുക. ആശംസകള്‍
സുബൈറേ... മാറിക്കോ....
ബ്ലും....
അടിപൊളി
>>ഇമ്മാതിരി ചോദ്യത്തിനൊന്നും തോട്ടത്തില്‍ പറമ്പത്ത് അദ്രൈമാന്റെ രണ്ടാമത്തെ മോന് സുബൈറ് പേരങ്ങട്ട് പറയൂല്ല സാറേ<<
രസിച്ചു , അല്ല ഈ 'ബ്ലും' എന്നുവെച്ചാല്‍ എന്താ?
:)
അതെയ് മാഷേ... ഈ ഫോട്ടം കണ്ടപ്പൊ തുടങ്ങിയതാ ഈ സംശയം.. കുളത്തില്‍ കല്ലിട്ടവന്‍ ആണോ അതൊ കാലിട്ടവന്‍ ആണോ..
ബ്ലും.. (അത് ദീപാവലിക്ക് പൊട്ടിക്കാന്‍ ഇട്ട പടക്കം ഊശിപോയ ശബ്ദമാ..)
-പെണ്‍കൊടി.
നന്നായിട്ടുണ്ട്..
നന്മകള് നേരുന്നു..
സസ്നേഹം,
ജോയിസ്..!!
ഈ ബ്ലും കൊള്ളാം
നാട്ടിലുള്ള കല്ലെല്ലാം ഇപ്പൊ ഈ കുളത്തിലാണല്ലോ? ഈ പോക്ക് പോയാല്‍ കുളം കല്ല് കൊണ്ട് നിറയും. കലക്കുന്നുണ്ട് കുളവും കല്ലും.
:-)
kalakkunnundu tta :)
ബഷീര്‍ക്കാ കുരുത്തക്കേട് തന്നെ!.
സുബൈറിന്നെ പിന്നെ രണ്ടൂസം കാണാന്കിട്ടീല്ലാ ട്ടോ രമേട്ടാ..
കുമാരാ നന്ദിയുണ്ട് കുമാരാ
തറവാടീ, ബ്ലും ന്ന് വെച്ചാ കുളത്തിലിട്ട കല്ലായിരുന്നു. ഇപ്പൊ എല്ലാര്ക്കും വന്ന് കമന്റ് പോസ്റ്റാനുള്ള ഒറ്റ വാക്ക് !
പെണ്കൊടീ, കുളത്തില്‍ കാലുമിടാം... പാടില്ല്യാന്നരും എഴുതി വച്ചിട്ടില്ല്ല...അതോണ്ട് നീതി ബോധം കുളത്തില്‍ കാലിടുന്നതിന്നെതിരില്ല...
മുല്ലപ്പൂവ്വെ, ഈ കമ്മെന്റ് ഫിക്സഡ് ഡെപ്പൊസിറ്റണോ? എല്ലയിടത്തും ഒരേ കമ്മന്റ്.. ഇടക്കൊക്കെ മാറ്റിപ്പിടിക്കടെയ്...
ലക്ഷ്മിച്ചേച്ചീ ഇതുവഴി വന്നിടയ്ക്കു കല്ലിട്ടിട്ട് പോവ്വാ...
തൊമ്മാ, ഞാന്‍ ചുമ്മാ കല്ലിട്ടു തൂടങ്ങീതാ... ഇപ്പൊ എല്ലാര്ക്കും ഇതൊരു ഹോബിയായി.. എല്ലാര്ക്കുമൊരാശ്വാസം എനിക്കൊരാവേശംന്നുള്ള പോളീസിയിലാ കാര്യങ്ങള്‍.. എവിടെപ്പോയി നില്ക്കുംന്നറീല്ല...
ശ്രീലാലേ, നീയുംവായോ കലക്കാന്‍.. നമുക്കൊന്നിച്ചു കലക്കാടാ... കുളമാണുദ്ദേശിച്ചത്... :)
Post a Comment