ബ്ലോഗിന്റെ നഷ്ടം!

സ്ഥലകാല ബോധം
സ്ഥലം: കോഴിക്കോട് ബീച്ച്
സമയം: 28/10/2008 വൈകിയിട്ട് 6:45


മനോഹരം ഈ വൈകുന്നേരം
ബീച്ചിലെ വൈകുന്നേരങ്ങളെന്നും ഇങ്ങനെയാ...
ഈ കോഴിക്കോട്ടുകാര്‍ക്കെന്നും ബീച്ചുകളിലാണോ വൈകുന്നേരങ്ങള്‍?
ആ ചെലപ്പൊ ആയിരിക്കും.
എനിക്കൊരു കവിത വരുന്നൂ
ഞങ്ങള്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നൂ...
എന്തിനു?
'80തുകളില്‍ പത്താംക്ലാസ്സ് പാസ്സാവാന്‍ പോലും പദ്യം പഠിക്കാത്ത ഞങ്ങളെ ഈ ചെറിയമ്മാവന്‍ അമ്മാവന്‍ ഇപ്പൊ ഒരു കവിയായോ?
പോടാ... അമ്മാവന്‍മാരെ ബഹുമാനിക്കാന്‍ പഠിക്കണം!
എന്നാ ഇങ്ങളങ്ങോട്ടു കവിതചൊല്ലിയാട്ടെ...
കടലിലേക്ക് താഴുന്ന സൂര്യനെ നോക്കി അമ്മാവന്‍ കയ്യുയര്‍ത്തി പാടിത്തുടങ്ങീ
"ഉദയ സൂര്യന്റെ കിരണങ്ങളേറ്റ്
നമ്മളീ മണല്‍പരപ്പിലിപ്പ്പ്പോള്‍......."
ഞങ്ങള്‍ മരുമക്കളാര്‍ത്തു ചിരിച്ചൂ
എന്തേ?
ഇതസ്തമയ സൂര്യനാ...
ആണോ... ശ്ശെ...
വെറുതെയല്ല SSLC ക്കു മൂന്ന് കൊല്ലം ചെറിയമ്മാവന്‍ 'ശരിക്കുപഠിച്ചത്'
പോടാ.. പോടാ..
ഞാനോര്‍ത്തു, മറ്റൊരു ബ്ലോഗ് കവി!
പക്ഷെ ബ്ലോഗെഴുതാന്‍ അമ്മാവനറിയില്ല..
ബ്ലോഗിന്റെ നഷ്ടം!
പാതിതിന്ന കടലപ്പൊതി ആദ്യവരിയില്‍തന്നെ കാലില്‍ തൊട്ട തിരയില്‍ പോയിരുന്നൂ..

ബ്ലും!

9 comments:

BS Madai said...

ശരിക്കും അതൊരു നഷ്ടം തന്നെ!! ബ്ലും ബ്ലും ..

പെണ്‍കൊടി said...

അമ്മാവനും കൊള്ളാം മരുമകനും കൊള്ളാം

രാമചന്ദ്രൻ വെട്ടിക്കാട്ട് said...
This comment has been removed by the author.
രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അതൊരു നഷ്ടം തന്നെ. സാരമില്ല. ആ നഷ്ടം നികത്താന്‍ ഞാനൊരു കല്ല് കടലിലിടുന്നു.

ബ്ലും.......

(സ്വാറി... ഒരു കവിത ബ്ലോഗിലിടുന്നു.)

Tomkid! said...

കുരുത്തം കെട്ടവനേ,

ഇങ്ങനെ ദിവസോം കുളത്തില്‍ കല്ലിട്ടാല്‍ കൈയിലുള്ള കല്ലിന്റെ സ്റ്റോക്ക് പെട്ടെന്നു തീരില്ലേ? അതോണ്ട് ഒരാഴ്ച്ചത്തെ കല്ലെല്ലാം പെറുക്കി ഒരുമിച്ചൊരു കിടിലന്‍ കല്ലങ്ങോട്ടിടുവാണെങ്കി കൂടുതല്‍ ഓളമുണ്ടാവും കുളത്തില്‍....

ഏത്....

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മാടായി,പെണ്‍കൊടി,രാമചന്ദ്രാ,തൊമ്മാ... എല്ലര്‍ക്കും നന്ദി.
പിന്നെ തൊമ്മാ... ഉവ്വ് ഇനി അതാ പ്ലാന്‍... ഇനി വീക്‌ലി കല്ലുകളാ പ്ലാന്‍ ചെയ്യുന്നത്. നേരം കിട്ടണ്ടേ... പിന്നെ ഓളം ... നിങ്ങളെ ഒക്കെ ഡൈലി കണാന്‍ കിട്ടുന്നത് തന്നെ ഒരോളമല്ലെ ! വേറെന്ത് വേണം ഒരു ബ്ലോഗ് മുന്നിലേക്ക് പോവാന്‍ ...

Jayasree Lakshmy Kumar said...

ഞാനതിൽ നിന്ന് കുറച്ചു കല്ലു പെറുക്കി കളഞ്ഞു

അല്ലെങ്കിൽ കുളം പെട്ടെന്നു നിറയും ന്നേ

കൊള്ളാട്ടോ ഈ ബ്ലും

പ്രയാസി said...

കു ക കു കെ...ന്ന് മതി, ഇടക്കുള്ള ഓ വേണ്ട!

ഇതാകുമ്പ വായിക്കുന്നവന് ഒരു കുന്‍ഫൂ സ്റ്റൈല്‍ ഫീലും

ബൂലോക കവികള്‍ പാവങ്ങളാടെ അപ്പീ..:)

smitha adharsh said...

എനിക്കും ഇഷ്ടായി ഈ "ബ്ലും"..