ഡാവിന്‍ഞ്ചികോഡ് സെക്കന്റ്

ബ്ലാക്ക് ആന്റ്‌ വൈറ്റ് കോട്ടയം
ഒരു കോണ്‍വെന്റ്...
ഒരു ബക്കറ്റ്, കിണറ്, ചെരിപ്പ്...
സി ബി ഐ...കോടതി...
കലണ്ടറിലെ താളുകള്‍ കാറ്റത്തു മറിയുന്നൂ...
ബ്ലാക്ക് ആന്റ് വൈറ്റില്‍നിന്നും കലണ്ടര്‍ കളറാവുന്നൂ...
വീണ്ടും കോടതി പിന്നെ സി ബി ഐ
പോലീസ്‌ ജീപ്പ്, അറസ്റ്റ്, കാമറകള്‍ വാര്‍ത്തകള്‍.
അപ്പോ പതിനാറ്വര്‍ഷം?
അന്വേഷണത്തിലായിരുന്നൂ...
എന്ത്?
ചെരുപ്പെന്തിനാണ്‌ ഒന്നിനുമുകളില്‍ ഒന്നായി അഴിച്ചിട്ടതെന്ന്...
എന്നിട്ട് കിട്ട്യോ?
ഉവ്വ്, അതൊരു രഹസ്യകോഡായിരുന്നൂ.
എന്തിനുള്ള കോഡ്?
ഒന്നിനുമുകളില്‍ ഒന്നായി അന്വേഷണം മുടങ്ങുമെന്നുള്ള കോഡ്.
പിന്നെ ഇപ്പൊ ഇതെങ്ങനെ സംഭവിച്ചൂ?
ആ ചെരുപ്പങ്ങു മാറ്റി...
എന്നിട്ട്?
അതും കിണറ്റിലേക്കിട്ടൂ...
ബ്ലും...

14 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

വിവാദമാക്കാനുദ്ദേശമില്ല...
വിവാദമായാല്‍ അന്വേഷണ റിപ്പോട്ട്പോലെ ഈ പോസ്റ്റും മുക്കും ,ബ്ലും ന്ന്....

Mad about you... said...

വെറുതെ പരിചയമാവാന്‍ കയറിയതാണ്. നന്നായിട്ടുണ്ടല്ലോ! ബാക്കിയുള്ളവ കാണും മുമ്പു കമന്ടിയതാണെ, തുടര്‍ച്ച പ്രതീക്ഷിചാലും....

Anonymous said...

തേങ്ങ അടിക്കാന്‍ ഒടിവന്നതാ... അപ്പോള്‍ ഉണ്ട്‌ ദേ ഈ Mad About You എന്നെ over take ചെയിതേക്കണ്‌.. ഞാന്‍ ഇത്‌ എങ്ങനെ സഹിക്കും ???

കുരുത്തംകെട്ടവനേ.. എന്ന് കുറേ നേരം ചനലുകളില്‍ കൂടി ചാടി ചാടി പോയത്‌ കാരണം സംഭവം എനിക്കു മനസ്സിലായി... ഇത്‌ കുലപാതകമാണെന്ന് 14 വര്‍ഷം മുന്നേ തെളിഞ്ഞിട്ടും ഇത്രയും കാലം പ്രതികളെ പിടിക്കതിരുന്നതിനു പിന്നില്‍ തന്നെ എന്തോ ഒന്ന് ഇല്ലേ???... അല്ല ഇപ്പോള്‍ പ്രതികളാണെന്ന് പറഞ്ഞു പടിച്ചവരെ തന്നെ ശിക്ഷിക്കുമോന്ന് കണ്ടറിയാം... ശിക്ഷിക്കന്‍ ഇനിയും ഒരു 16 വര്‍ഷത്തെ നിയമയുദ്ധം വേണ്ടി വന്നാല്‍, ഈ അറസ്റ്റും, CBI ക്ക്‌ വിട്ടുകൊടുക്കലും പ്രഹസനം ആവില്ലേ???.. എന്താ സംഭവിക്കാന്‍ പോകുന്നതെന്ന് കണ്ടറിയാം...

Tin2

Tomkid! said...

ആനുകാലിക വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണല്ലെ ഇപ്പൊ കല്ല് ഇടുന്നത്. കൊള്ളാം.

വലത്തേ സൈഡിലെ ആ ബ്ലും അല്ലാത്തത്...

ഇറ്റ് വാസ് റ്റച്ചിങ്ങ്!!!

ശ്രീ said...

16 വര്‍ഷം കൊണ്ട് ഇത്രയെങ്കിലും അവര്‍ക്കു മനസ്സിലാക്കാനായല്ലോ
:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

((((((((((ബ്ലും)))))))))))

ഇത് കല്ല്.

കുറെ നാളായി കല്ലും പിടിച്ച് ഡിറെക്ഷനും ആംഗിളും കുളത്തിലേക്ക് റെഡിയാക്കി വെച്ച് നില്‍ക്കുന്നു.

ബ്ലും.. ഇത് അച്ചന്‍ ന.1
ബ്ലും.. ഇത് അച്ചന്‍ ന.2
ബ്ലും...... ഇത് ആ കന്യാ(?)സ്ത്രീ.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഓ.ടോ.
വലത് വശത്ത് എഴുതിയതുണ്ടല്ലോ.. അതാണ് കണ്ണുണ്ടായിട്ടും ആരും കാണാതെ പോകുന്ന കാഴ്ച. എനിക്ക് കുരുത്തം കെട്ടവനോട് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നുന്നു.

smitha adharsh said...

കു.ക.ഒ.കു.കെ.
സംഗതി നന്നാവുന്നുണ്ട്.ഈ ഏറ് കൊള്ളെണ്ടിടത്ത് കൊണ്ടു
"ബ്ലും" ഇനിയും പോരട്ടെ..

BS Madai said...

ഇപ്രാവശ്യത്തെ കല്ലും ബ്ലും - super hit. നല്ല പുരോഗതിയുണ്ട് - പിന്നെ വലതു ഭാഗത്ത് എഴുതിയത് really touchy...
all d best KKOKK...

പെണ്‍കൊടി said...

ഇതൊന്നൊന്നര തന്നെ!

എല്ലാര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ അന്വേഷകര്‍ ഇപ്പൊ മനസ്സിലാക്കുന്നു. അല്ലെങ്കില്‍ ഇപ്പൊ മാത്രം മനസ്സിലായതു പോലെ അഭിനയിക്കുന്നു.. അത്ര തന്നെ..

ഇതെല്ലാം കാണുമ്പോള്‍ നമുക്കൊരു കല്ലിടാന്‍ തോന്നിയാല്‍ അതില്‍ യാതൊരു തെറ്റുമില്ല ട്ടോ...

-പെണ്‍കൊടി

കുഞ്ഞിക്കിളി said...

Blublublublublum!!!!!!!
:)

lakshmy said...

ഈ സി ബി ഐ ബ്ലും ഇഷ്ടപ്പെട്ടു
എല്ലാ‍വരും കൂടി എന്നെ വലത്തേക്കു നയിച്ചു. ഇപ്പോഴാണത് ശ്രദ്ധിച്ചത്. അതിനെ ബ്ലും എന്നു സരസമായി പറയാൻ തോന്നുന്നില്ല

അനൂപ്‌ കോതനല്ലൂര്‍ said...

എസ്.എൻ സ്വാമി പുതിയ സി.ബി.ഐ കഥയുമായി വരുന്നു വിഷയം ഇതു തന്നെ
കൊള്ളാം എന്തായാലും

പിരിക്കുട്ടി said...

ബ്ലും ബ്ലും