ഹഡ്സണ്‍പുഴയിലേക്കൊരു കല്ല് !

ന്യൂജേഴ്സി...
ന്യൂയോര്‍ക്കിനോടടുത്ത സ്റ്റേറ്റ്.
ഹഡ്സണ്‍ പുഴയാണ്‌ ന്യൂയോര്‍ക്കിന്റെയും ന്യൂജേഴ്സിയുടെയും വേലിക്കെട്ട്.
ഇത് ഹൊബൊക്കന്‍.
ഇവിടെ ഓഫീസിന്നു നോക്ക്യാ ന്യൂയോര്‍ക്കിനെ കാണാം, ഒരു പുഴയകലെ.

ഇന്നലെ വെറും -7ഡിഗ്രി, ഇന്നു -3 ഡിഗ്രി, അതോണ്ട് വിറച്ചിട്ടു പുറത്തിറങ്ങില്ല.
ഇനി ഇറങ്ങുമ്പോള്‍തന്നെ ഒരു ചൂടു വസ്ത്രം അതിന്നുപുറമെ ഷര്‍ട്ട് പാന്‍സ് അതിന്നും പുറമെ ജാക്കറ്റ്, കാപ്പ് ഗ്ലൌസ് ...കോപ്പ് തുടങ്ങി എല്ലാം വേണം.
വൈകീട്ട് അഞ്ച്മണിക്ക് ഒരു രാത്രി പന്ത്രണ്ട് മണിയുടെ ഇരുട്ടുണ്ട്.
പിന്നെ എവിടെനോക്കിയാലും ധാരാളം ഇന്ത്യക്കാരെക്കാണാം.

യാത്ര പാത്ത് ട്രെയിനില്‍.
അമ്പത്തിനാല് ഡോളറിന്ന് ഒരുമാസം ആട്രെയിനില്‍ എങ്ങോട്ടും എത്രതവണയും യാത്രചെയ്തര്‍മ്മാദിക്കാം.
ചെന്നയിലെ മെട്രോയും ഇതും തമ്മിലൊരു കടലപ്പൊതിയുടെ വ്യത്യാസം മാത്രം.
ചെന്നയില്‍ ധാരാളം കടലവില്‍പനക്കരും കടലയുംകൊണ്ട് ട്രെയിന്‍ വൃത്തികേടാണ്.
ഇവിടെ അതുരണ്ടുമില്ലാ, ട്രെയിനില്‍ തിന്നാന്‍ പാടില്ല.

താമസം ജേര്‍ണല്‍ സ്ക്വയറില്‍.
ഇവിടെ ഒരു ഇന്ത്യന്സ്ട്രീറ്റുണ്ട്.
തികച്ചും ഒരിന്ത്യന്‍ മയം.
ഒന്നും ഓര്‍ഡറിലല്ല. ഒരിന്ത്യന്‍ തെരുവിന്റെ വൃത്തി.
അതൊട്ടുംകൂടുതലല്ല കുറവും!
നല്ല മീഠാപാന്‍ മുതല്‍ പാരച്യൂട്ട് വെളിച്ചെണ്ണ വരെ, എന്തിനു നമ്മുടെ കുക്കറിന്റെ വാള്‍വ് വരെ ഇവിടെകിട്ടും.

കൂടെയുള്ളോരെല്ലവരും വളരെ നല്ല മനുഷ്യര്‍.
ഒരൊറ്റ കുരുത്തം കെട്ടവന്‍മാരുമില്ലാ.
അതോണ്ട് എനിക്കു കമ്പനിയുമില്ല.
മലയാളം വെടിക്കുപോലും ഒന്നിനും തൊട്ടു തേറിച്ചിട്ടില്ലാ.
താമസിക്കുന്നതിന്റെ അടുത്തെങ്ങും നല്ല ഒരു പബ്ബോ ക്ലബ്ബോ കണ്ടുപിടിച്ച്ട്ടില്ലാ ഇതുവരെ.

അങ്ങനെ കുരുത്തം കെട്ടവന്റെ ജീവിതത്തിലെ വിലകൂടിയ രണ്ടര മാസം ലമ്പതലത്തിലും തിരശ്ചീന തലത്തിലും ബോറാവുംന്ന് ഏതാണ്ട് ഉറപ്പായി ക്കഴ്ഞ്ഞു.

അങ്ങനെ കഴിയുന്ന ഒരു ദിവസം തണുപ്പിനെ വകവയ്ക്കാണ്ട് ഇറങ്ങി നേരെ ഹഡ്സണ്‍ റിവറിലേക്കൊരു കല്ലിട്ടൂ. ഇവിടെയും അതേ ശബ്ദം!
ബ്ലും!


...ആകാണണതാണ്‌ മക്കളേ ന്യൂയോര്‍ക്ക്...
നീന്തിക്കോ... ഒറ്റകാര്യം മാത്രം ഓര്‍ത്താമതി.
ഒബാമാക്കാദോസ്ത്;
അസ്സലാമു അലൈക്കും വ അലൈക്കും സലാം!
മതി അതു മതി. ധൈര്യായിട്ടൂ ചാടിക്കോ...

16 comments:

മാറുന്ന മലയാളി said...

അങ്ങനെ അവിടെയും കല്ലിട്ടു. ഇനി അടുത്തതെങ്ങോട്ടാ.......

Areekkodan | അരീക്കോടന്‍ said...

കുരുത്തം കെട്ടവന്‍! അവിടെയും കല്ലിട്ടു....

നവരുചിയന്‍ said...

ഒടുക്കത്തെ തണുപ്പ് ആണല്ലെ ..... എന്തായാലും സന്തോഷം ആയില്ലെ ..... നിന്‍റെ ആഗ്രഹം പോലെ "ഇനി കുളി വേണ്ടല്ലോ " രണ്ടു മാസം

BS Madai said...

ദേ, ഞാന്‍ ചാടി... ബ്ലൂം...

പെണ്‍കൊടി said...

ഇവിടെ മൂക്കീന്ന്‌ വെള്ളമൊലിപ്പിച്ചു നടന്ന കാലത്ത് ഗഫൂര്‍ക്കാ ദോസ്ത് എന്ന്‌ പറഞ്ഞ്‌ നടന്ന കുരുത്തംകെട്ടവനാ ദാ ഇപ്പൊ ഒബാമാക്ക ദോസ്ത് എന്നും പറഞ്ഞു നടക്കുന്നേ..
അതെയ്.. അവിടേം ബ്ലും തന്ന്യാ? അവിടൊക്കെ ഇംഗ്ലീഷ്‌കാരാന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം.. ബ്ലും നമ്മടെ കേരലത്തെ കോപി അടിച്ചിരിക്കുന്നു...

- പെണ്‍കൊടി..

Tomkid! said...

എന്റെ ഒരൊപ്പും രണ്ട് കുത്തും....

Anonymous said...

കുരുത്തംകെട്ടവനെ രണ്ടര മാസം കഴിഞ്ഞ്‌ നമുക്ക്‌ അമേരികയിലെ ട്രയിനിലെ ആ കുറവ്‌ അങ്ങു നികത്തിയാലോ????

2-3 ആഴ്ച കൊണ്ട്‌ ആളങ്ങ്‌ അമേരിക്കകാരനായല്ലോ...വൃത്തിയായോന്ന് ഒരു സംശയം!!!

എന്റെയും അനിയത്തിയുടെയും വക
2 കല്ല്
Tin2

പിരിക്കുട്ടി said...

blum blum
thirdly american blum blum blum

അശോക് said...

ലോകത്തിന്റെ ഏത് മൂലക്കും ഒരു കുരുത്തം കേട്ടോനെങ്കിലും ഉണ്ടാകും എന്നത് ശരിയാണല്ലേ... ?
എന്റെ വക ഒരു സംഭാവന, പുതിയ കുളത്തിലെക്കോ/പുഴയിലേക്കോ എതിലെക്കാന്നു വച്ചാ അതിലേക്കു, ഇമ്മിണി ബല്ല്യൊരു കല്ല്‌...
( ( ( ( ( ബ്ലും ) ) ) ) )

അപ്പൂട്ടന്‍ said...

ഏതായാലും കുളത്തില്‍ നിന്നും പുഴയിലേക്ക് അപ്ഗ്രേഡ് ചെയ്തല്ലേ.... ഗുഡ് ഗുഡ്.
അമേരിക്കേല്‍ കുളത്തില്‍ ഇനി വകുപ്പ് വല്ലതുമുണ്ടോ എന്ന് നോക്കാന്‍ വന്നതായിരുന്നു അല്ലെ, അപ്പോള്‍ കാണാം ഈ നാട്ടില്‍ കുളം ഇല്ലാ, പക്ഷെ നാട് കംപ്ലീറ്റ് കുളമാണെന്ന്. ഇനീപ്പോ കല്ലിട്ട് കല്ലിട്ട് ഹഡ്സന്‍ വെറും കല്സന്‍ ആക്കും എന്ന പ്രതീക്ഷയില് (ഞങ്ങടെ കഞ്ഞികുടി കുട്ടിച്ചോറാക്കല്ലേ)

paarppidam said...

നനനായിരിക്കുന്നു.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ബ്ലൂം...!

ഗൗരിനാഥന്‍ said...

:);) :) ബ്ലും ബ്ലും ബ്ലും

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എല്ലാം വരവു വചിരിക്കുന്നൂ...
കുളി ആദ്യേ ഇല്ലാ...
കൂടെ ച്ചാടാനും ടീംസ്... ശ്ശൊ...
ഇപ്പൊപ്പിന്നെ മൂക്കീന്ന് പെപ്സിയാണോ വരുന്നേ, നല്ലോണം വെള്ളം തന്നെ വരും... ഇപ്പോഴും.
ഡേറ്റെവ്വിടെ തൊമ്മാ?
ഇവിടേം വ്രിത്തികേടായീന്നല്ലെ വാസ്തവം?
ഹും പിരി പിരി പിമ്പിരി...
കുരുത്തം കെട്ടോനും ലോക്കത്തിന്റെ എവിടേം ഉണ്ടാവും. ജാഗ്രതൈ!
ഇനി കടലാ ലക്ഷ്യം.
ബ്ലൂം.....

ചാളിപ്പാടന്‍ | chalippadan said...

ദേ ഞാനും ചാടി. കോഡ് വാക്കുള്ളതു കൊണ്ട് സമധാനം.. “സാധനം കൈയ്യിലുണ്ടോ?”

smitha adharsh said...

ഹൌ ! എന്ത് നല്ല മനസ്സ്..!!
ആ കോഡ് പറഞ്ഞു തന്നല്ലോ..
ഞാന്‍ അതിലേയ്ക്ക് ചാടീട്ടു വേണം..നീന്താന്‍ അറിയാത്ത ഞാന്‍ വെള്ളം കുടിച്ചു മുങ്ങി മരിയ്ക്കാന്‍..