കൊച്ചിയെന്തെല്ലാം കാണണം!

കൊച്ചിയെന്തെല്ലാം കാണണം!
കുടുമ്പത്തില്‍ അടിമൂത്തപ്പോതെറ്റിപ്പിരിഞ്ഞൊരു കുടുമ്പം പുതിയൊരു കുടുമ്പമുണ്ടാക്കി.
ആ സമ്മേളനം മറൈന്‍ ഡ്രൈവില്‍.
പുതിയകുടുമ്പം പല കുടുമ്പങ്ങളോടും കൂട്ടുകുടുംബമാവാന്‍ ശ്രമിച്ചു.
അതുകേട്ടതും മറൈന്‍ ഡ്രൈവ്.
അവസാനം പുതിയകുടുമ്പത്തില്‍ അച്ചനും മോനും തെറ്റി.
അച്ചന്‍ പഴയതറവാട്ടിന്റെ പടിവാതില്‍ക്കല്‍ വന്നു ചുമച്ചൂ.
അകത്തുള്ളോരെന്ത് പറയുംന്നറിയാന്‍.
മനസ്സില്ലാമനസ്സോടെ അവര്‍ കയ്പ്പത്തികൊണ്ട് മാടി വിളീച്ചൂ "വന്നോളൂ" !
അതും മറൈന്‍ഡ്രൈവില്‍ പ്രതിധ്വനിച്ചൂ.
ഇന്നിപ്പോ പഴയകുടുമ്പത്തില്‍ പുറത്തുള്ള മകനെ ബാക്കിയെല്ലാരും തീന്‍മേശയിലിരുന്ന് കുറ്റം പറയുമ്ബോ ആ അച്ചന്റെ കണ്ണുകള്‍ നിറയാറില്ലാത്രെ.
അതിന്റെ സന്തോഷം പങ്കുവെക്കാന്‍ പഴയകുടുമ്പത്തിന്റെ പുതിയ മീറ്റിങ്ങ്.
അതിന്നും വേദി കൊച്ചി തന്നെ.
ആദ്യത്തെ ആ സമ്മേളനത്തിന്ന് കടലവില്‍ക്കനിരുന്ന ഒരു കടലക്കച്ചവടക്കരന്‍ ഇതെല്ലാം കണ്ട് ഒന്നും മനസ്സില്ലാവാത്തവനെപ്പോലെ അഭിനയിച്ച് ഈ മീറ്റിങ്ങിനും കടലവിക്കും.
അവന്റെ കയ്യീന്ന് കടലമേടിച്ച് തിന്നുമ്പോ എന്നത്തെയുംപോലെ അവസാനം വരുന്ന കടലമണി കേടുള്ളതാവും.
അതെടുത്ത് മറൈന്‍ ഡ്രൈവിന്റെ സൈഡിലെ മതില്‍കെട്ടിലിരുന്ന് ദൂരെ വൈപ്പിനിലേക്ക് പോവുന്ന ഫെറിയിലേക്ക് നോക്കി താഴെ കായലിലേക്കിടും .
അപ്പൊഴും കേള്‍ക്കാം

ബ്ലും !

10 comments:

കുഞ്ഞിക്കിളി said...

ഓ പിന്നെ... കൊച്ചിക്കായലില്‍ ഒരു കടല മണി ഇട്ടാല്‍ ബ്ലും എന്നൊന്നും കേക്കില്ലാ.. പിന്നെ ഒരു കുരുതംകെട്ടവാന്‍ ഇടുന്ന കടലമണി ആയകൊണ്ട് ചെലപ്പോ ബ്ലുംമിയേക്കാം

Anonymous said...

കുരണകരനും മുരളിധരനും ആയിരുന്നു കടലയേറ്‌ അല്ലേ???? ഹി ഹി ഹി.. കുരുത്തംകെട്ടവന്റെ കൂടെ കൂടി എനിക്കും ഇപ്പോ code ഭാഷ ഒക്കെ മനസ്സിലായി തുടങ്ങിയിരിക്കുന്നു... അവരുടെ കാര്യം എന്ത്‌ പറയാനാ.. അപ്പന്റെ വക്ക്‌ കേട്ട്‌ ചതിക്കപെട്ട പാവം മുരളി!!!!

രണ്ടും പേര്‍ക്കും വേണ്ടി ഞാനും ഒരു പക്കറ്റ്‌ കടല വാങ്ങി കൊച്ചി കായലില്‍ ഇട്ടേക്കാം... ശബ്ദം കേട്ടോ????
Tin2
:D

ചാണക്യന്‍ said...

രണ്ടും കുരുത്തംകെട്ടവന്‍‌മാര്‍ തന്നെ:)

mukkuvan said...

karunakaran had some vision. he looted money but the same time he did many good things for kerala. murali is baffoon. yep you are going to see more shows.. wait...

ശ്രീഹരി::Sreehari said...

പിന്നെ പിന്നെ ബ്ലൂം....അതും കടലമണി ഇട്ടപ്പോള്‍
:)

ശിശു said...

ബ്ലുമ്മേ ഇതിനാ കൊച്ചികണ്ടവനച്ചി വേണ്ടെന്ന് ഒരു പഴഞ്ചൊല്ലുള്ളത്.
ഓഫ്. കുടുംബം, കുടുംബം, കുടുംബം, കുടുംബം. കുരുത്തം കെട്ടോനെ, 1500 പ്രാവശ്യം പകര്‍ത്തിയെഴുതിയിട്ട് നാളെ ക്ലാസില്‍ കയറിയാല്‍ മതി, ട്ടൊ..

Anonymous said...

അഹങ്കാരി...എന്റെ കമന്റ്‌ പെജില്‍ കയറി കുരുത്തകേടു കാണിക്കാന്‍ നിന്നോടാരാ പറഞ്ഞത്‌????? മര്യാതക്ക്‌ എന്റെ 2 കമന്റ്‌ അവിടെ കൊണ്ടുവയ്ക്കു ...

smitha adharsh said...

ലീഡര്‍ക്കിട്ടൊരു തട്ട്....മോനിട്ടൊരു മുട്ട്..ഇഷ്ടപ്പെട്ടു..

പിരിക്കുട്ടി said...

blum blum blum

നരിക്കുന്നൻ said...

ഒരു വല്യ..
ഇമ്മിണി വല്യൊരു...
.....ബ്ലും!