അനുഭവങ്ങള്‍ പാളിച്ചകള്‍...

രാജുമോന്‍ എന്നോടു ചോദിച്ചൂ ...
എന്ത് ?
ഈ പ്രാവശ്യം പറ്റിയ അബദ്ധങ്ങളെന്തൊക്കെ എന്ന്...
എന്നിട്ട്...
ഞാന്‍ പറഞ്ഞൂ.. ബാങ്ക്ലൂരില്‍നിന്ന് മേടിക്കുന്ന തെര്‍മല്‍ ഡ്രെസ്സ് അലക്കുമ്പോള്‍ പുതിയതൊരെണ്ണം കരുതിവെക്കുന്നത് നന്നായ്ര്ക്കും എന്ന്.
അതെന്തിനാ?
ഒരലക്കുകഴിയുമ്പോള്‍ പിന്നെ അതുപയോഗിക്കണമെങ്കില്‍ കുറച്ച് കാലം കഴിയണം.
മനസ്സിലായില്ല...
അലക്കിക്കഴിഞ്ഞാല്‍ പിന്നെ സ്വന്തമായിട്ടൊരു കൂട്ടിഉണ്ടായി അതിന്നു മൂന്നര വയസ്സവുമ്പോ ആ വസ്ത്രം പാകമാവും!
അപ്പോ അതാണാദ്യാബദ്ധം ല്ലെ?
അതേ.

പിന്നെ എന്തെങ്കിലും?
രാജുമോന്‍ പിന്നെയും ചോദിച്ചൂ...
എന്ത്?
എന്താ രണ്ടാമത്തെ അബദ്ധംന്ന്..
എന്തുപറഞ്ഞൂ?
'റബ്ബ്നെ ബനാദിയാ ജോഡി' കാണുന്നതിലും നല്ലത് കാളവണ്ടിക്കു തലവെക്കുന്നതാണെന്ന്.
ഓക്കെ ...

ഇനി രാജുമോനോട് പറയാതത്തെന്തെങ്കിലും?
ഉണ്ട്...
ലെന്താത്?
ട്രെയിന്‍ മാറിക്കയറുമ്പോള്‍ എങ്ങോട്ടു പോവുന്നതാണെന്നുറപ്പാക്കിയ്ല്ലെങ്കില്‍ ബുദ്ധിമുട്ടും!

ബോറടിയൊക്കെ മാറിയോ?
ഉവ്വ്.
എങ്ങനെ ?
ഒരു തല്ലുകൊള്ളിയുടെ ബ്ലോഗിന്റെ കമ്മെന്റുകള്‍ വായ്ച്ച്.
അതെന്താ ?
രണ്ടുദിവസം വേണം ഒരോ കമന്റും വായിക്കാന്‍.
ഓ ലങ്ങനെ...

സ്വയം അഭിമാനം തോന്നിയ നിമിഷം?
റ്റോയിലറ്റിലേക്കുപയോഗ്ഗിക്കാനായി ഒരു മഗ്ഗ് ഇന്ത്യയില്‍ന്നും മറക്കാതെ ഇമ്പോര്‍ട്ട് ചെയ്തത്!
തികച്ചും അഭിമാനകരം!

മറ്റുള്ളവരല്‍ന്ന്നും കണ്ടു പഠിച്ച പാഠം?
സ്നോഫാള്‍ ഉണ്ടാവുമ്പോള്‍ നടത്തം കുറക്കണം.
അല്ലെങ്കില്‍?
വഴുക്കിവീഴാന്‍ സാധ്യതയുണ്ട്.
വീണാല്‍ ?
പണിയാവും,ശബ്ദം ഉണ്ടാവും.
എന്തു ശബ്ദം?
ബ്ലും!

17 comments:

Calvin H said...

കുരുത്തം കെട്ടോനും വീണൂ?
സന്തോഷമായി... ഗോപിയേട്ടാ... സന്തോഷമായൈ..
എന്റെ അനുവ്ഭവം ഇവിടെ
http://sreehari-s.blogspot.com/2008/12/blog-post.html

കുഞ്ഞിക്കിളി said...

സ്വയം അഭിമാനം തോന്നിയ നിമിഷം?
റ്റോയിലറ്റിലേക്കുപയോഗ്ഗിക്കാനായി ഒരു മഗ്ഗ് ഇന്ത്യയില്‍ന്നും മറക്കാതെ ഇമ്പോര്‍ട്ട് ചെയ്തത്!
തികച്ചും അഭിമാനകരം!

മഗ് തപ്പി പല കട കളിലും ഇവിടെ ലാന്‍ഡ്‌ ചെയ്ത സമയത്തു പോയത് ഓര്‍ക്കുന്നു... കു.ക.ഓ.കു ക്ക് അതില്‍ തീര്ച്ചയായും അഭിമാനിക്കാം!!! :)

ശ്രീ said...

ഹ ഹ. മഗ്ഗ് കയ്യില്‍ കരുതിയതു നന്നായി.
:)

Tomkid! said...

അലക്കാന്‍ പാടില്ലാത്തത് അലക്കാന്‍ പാടില്ല, അത് അണ്ടര്‍ വെയറായാലും.

420 said...

രസികന്‍, സംശല്ല്യ..
:)

*
ടോംകിഡേ, എന്തൂട്ടാ അലക്ക്‌!!

Anonymous said...

നീ അമേരിക്കയില്‍ പോയിട്ടും നന്നയില്ലേ???? മഗ്ഗോ???????പേപ്പര്‍ ഒക്കെ ഉപയോജിച്ച്‌ പഠിക്കണ്ടേ??????കു കു.. shame shame...


എല്ലവരും 1 കമന്റ്‌ ഇട്ടപോള്‍ 2 കമന്റ്‌ ഇട്ടതാരാ???????????? ഒരു കുരുത്തം കെട്ടവന്‍...!!! എന്നിട്ട്‌ രണ്ട്‌ ദിവസം വേണാമെന്നോ വായിക്കാന്‍??????? അടി അടി...അടി മേടിക്കും...
Tin2
:D

Calvin H said...

ഒരു കാര്യം പറയാന്‍ മറന്നൂട്ടാ... മഗ്ഗിനു പകരം പഴയ ഒരു യോഗര്‍ട്ടിന്റെ പ്ലാസ്റ്റിക് പാത്രം ഉപയോഹിക്കാം എന്ന്... ഈ അമേരിക്കക്കാരുടെ ഒരു കാര്യം.... ഒരു മാതിരി പോള്‍ ബാര്‍ബര്‍ സൈസ് സാധനങ്ങള്‍ ഇഷ്ടാ....

smitha adharsh said...

തെര്‍മല്‍ ഡ്രസ്സ് അലക്കിയാല്‍ ചുരുങ്ങുമല്ലേ..അതെനിക്കും ഒരു പുതിയ അറിവാ കേട്ടോ.പിന്നെ,പ്ലാസ്റ്റിക് മഗ്ഗും വേണ്ടത് തന്നെ കേട്ടോ..

പിരിക്കുട്ടി said...

eda blumm kara...
hows american life....
mug okke kondu poyi alle
gud boy

Rare Rose said...

ഹി..ഹി..അനുഭവങ്ങള്‍ ഇങ്ങനെ കുറെ കാണും ല്ലേ...ഇതെല്ലാം കൂടിച്ചേര്‍ത്ത് കഴിഞ്ഞാല്‍ ഒരു വല്യ ബ്ലും ഉണ്ടാക്കാനുള്ള വകുപ്പുണ്ടാവുമല്ലോ..:)

അപ്പോള്‍ ഞാനുമിടട്ടെ ഒരു കൊച്ചു കല്ല്...ബ്ലും..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വീണോ? അതുകലക്കി :)

Areekkodan | അരീക്കോടന്‍ said...

ബ്ലും..
ബ്ലും..
ബ്ലും..
ബ്ലും..
ബ്ലും..

Ith kallaer~....

ശിശു said...

അപ്പൊ അലക്കൂന്ന ശീലമൊക്കെ ഉണ്ട്?? നന്നായി, ഇല്ലെങ്കില്‍ ബ്ലും...

പെണ്‍കൊടി said...

ലപ്പൊ ലതെല്ലാമാണ്‌ സംഭവ വികാസങ്ങള്‍..
എന്നാലും നമ്മടെ ബാംഗ്ലൂര്‍ തെര്‍മല്‍സ്‌ പറ്റിച്ചില്ലേ...
രാജുമോന്‍ എന്നോട്‌ ചോദിച്ചതിതാണ്‌ - ഈ കുരുത്തം കെട്ടവന്റെ പേര്‌ "ശശി" എന്നാണോ എന്ന്‌..
ഞാന്‍ പറഞ്ഞു - ശശി തോല്ക്കുമെന്ന്‌..

പാറുക്കുട്ടി said...

ബ്ലും...ബ്ലും...

കല്ലിട്ട് നോക്കിയതാ..

നരിക്കുന്നൻ said...

സ്വയം അഭിമാനം തോന്നിയ നിമിഷം?
റ്റോയിലറ്റിലേക്കുപയോഗ്ഗിക്കാനായി ഒരു മഗ്ഗ് ഇന്ത്യയില്‍ന്നും മറക്കാതെ ഇമ്പോര്‍ട്ട് ചെയ്തത്!
തികച്ചും അഭിമാനകരം!

അപ്പോ അവിടെയൊക്കെ ടുഷ്യൂ പേപ്പറേ ഒള്ളോ...?
കുറച്ചീസം മാറിനിന്നപ്പോഴേക്കും അമേരിക്കയില് കല്ലിട്ട് നിറച്ചോ..

ന്നാ പിടിച്ചോ എന്റെ വക.
ബ്ലും!

അപരിചിത said...

paavam thallukollikku ittu panithaekunnu
heheheh!

nalla post
:)
chirippichu