ക്രിസ്മസ് റിലീസ് : നാടോടിക്കാറ്റ് - ഭാഗം നാല്


തികഞ്ഞ നിശ്ശബ്ദത.
ഒരു മൊബൈല്‍ ശബ്ദിക്കുന്നൂ.
സി ബി ഐ റിങ്ങ്ടോണ്‍.
സോണി എറിക്സണ്‍ മൊബൈല്‍ ആരോ എടുത്തു.
ഹലോ
ഹലോ സേതുരാമയ്യര്‍ സ്പീക്കിങ്ങ്.
സാര്‍ മുഖ്യമന്ത്രിയുടേ പി എ ആണു സാര്‍
പറയൂ ...എന്താ കാര്യം?
നമ്മുടെ മുഖ്യമന്ത്രിക്കസേര മോഷണം പോയിരിക്കുന്നൂ സാര്‍
എപ്പോ?
ഇന്നലെ രാത്രിവരെ ഇവിടെ ഉണ്ടായിരുന്നു. ഇന്നു നേരം വെളുത്ത് മുഖ്യമന്ത്രി ദേശാഭിമാനിയുമായി വന്നപ്പോള്‍ വന്നപ്പോള്‍? സാധനം കാണുന്നില്ലാ...
ഓക്കെ ഞാന്‍ അന്വേഷിക്കാം

കയ്യു പുറകില്‍ കെട്ടിയുള്ള നടത്തം
പുറ്കില്‍ നിന്നുമുള്ള ഷോട്ട്.
സി ബ് ഐ മ്യൂസിക്ക്.
വീണ്ടും സോണീ എറിക്സണ്‍.
ഒരു നമ്പര്‍ ഡയല്‍ ചെയ്യുന്നൂ..
മറുതലക്കല്‍ നോക്യ മൊബൈല്‍ ചീറുന്നു.
റിങ്ങ് ടോണ്‍ "ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്കു നേരെ തോട്ടി നീട്ടി ക്കളിക്കല്ലെ മോനെ ദിനേശാ"
വെള്ളത്തില്‍ നിന്നും മീശ് പിരിച്ചുതന്നെ വെച്ച ഒരു പരിചിതമുഖം പൊങ്ങി.

ഹലോ..
ഹലോ
ഹലോ ഇന്ദുചൂഢന്‍?
അതേ...
ഇതു സേതുരാമയ്യര്‍ സി ബി ഐ.
എന്താ സാര്‍?
എടോ എനിക്കു മുഖ്യമന്ത്രിക്കസേരയുടെ ഒരു ഡമ്മി വേണം.
എന്തിനാ സാര്‍?
മുഖ്യമന്ത്രിയുടെ കസേര മോഷണം പോയിരിക്കുന്നൂ അതെടുത്ത് ഓടിയാല്‍ എത്രദൂരം ഓടാംന്നൊരു ഡമ്മി റ്റു ഡമ്മീ ടെസ്റ്റ് നടത്താനാ.
ഓക്കെ , ഞാനേറ്റു മോനെ ദിനേശാ. പത്തുമണിക്ക് സെക്രട്ടറിയേറ്റിന്റെ മുന്നില്‍ കാണാം.
ഓക്കെ.
സമയം പത്തുമണി.
സി ബി ഐയുടെ ക്വാളിസ് വളരെ വേഗത്തല്‍ വന്നു സെക്രട്ടറ്യേറ്റിന്റെ മുന്നില്‍ നോ പാര്‍ക്കിങ്ങ് ബോര്‍ഡിന്നടിയില്‍ വന്നു പാര്‍ക്കുചെയ്തു.
ഒരു ഇമ്പോര്‍ട്ടട് മള്‍ട്ടിയൂട്ടിലിറ്റി വെഹിക്കിള്‍ വന്നു സി ബി ഐയ്യുടെ പുറകില്‍ നിര്‍ത്തി. അതില്‍നിന്നും ഒരു കോട്ടിട്ട ഒരുമുന്‍ പരിചിതമുഖം ഇറങ്ങി.
കയ്യില്‍ ഒരു വല്ല്യ സ്പാന്നര്‍.
നേരെ ഇറങ്ങി സി ബ് ഐയുടെ ക്വാളിസിന്റെ ചില്ല്‌ അടിച്ചു പൊളിച്ചു.
"നോ പാര്‍ക്കിങ്ങില്‍ വണ്ടി പാര്‍ക്ക് ചെയ്യരുത്. സി ബി ഐ ആയാല്‍ പോലും"
ഹൂ ദ ഹെല്‍ ആര്‍യൂ റ്റു ടെല്‍ ദാറ്റ്? സി ബി ഐ ഗ്ഗര്‍ജ്ജിച്ചൂ
"ജാക്കി, സാഗര്‍ ഏലിയാസ് ജാക്കീ"
ഇരുപതാംനൂറ്റാണ്ടിന്റെ ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക്.
പുള്ളി തിരിഞ്ഞു നടന്നു സ്വന്തം വണ്ടിയില്‍ കയറി.
സേതുരാമയ്യര്‍ വണ്ടിയുടെ പുറത്തിറങ്ങി കൂളിങ്ങ് ഗ്ലാസ് അഴിച്ചു.
സി ബി ഐയ്യെ കടന്നു വണ്ടിപോയപ്പോള്‍ സേതുരാമയ്യര്‍ കണ്ടു...
ആ വണ്ടിയുടെ പുറകിലെ കാരിയറല്‍ മുഖ്യമന്ത്രിക്കസേര.

വീണ്ടും സോണി എറിക്സണ്‍... ഡയലിങ്ങ്.
ഹലോ ജില്ലാകളക്റ്റര്‍ ജോസഫ് അലക്സ് സ്പീക്കിങ്ങ്.
സാര്‍ സേതുരാമയ്യര്‍ ഫ്രം സി ബി ഐ
എന്തുപറ്റീ?
ഉണ്ടായസംഭവം വിവരിച്ചു വണ്ടി നമ്പര്‍ കൊടുത്തു.
കളക്റ്റര്‍ മൊബൈല്‍ ഡയല്‍ ചെയ്തൂ.
ഹലോ കമ്മീഷണര്‍ ഭരത് ച്ന്ദ്രന്‍ ?
അതെ ഒരു വണ്ടിയെ ചെയ്സ് ചെയ്യണം.
എന്താസാര്‍ കാര്യം?
അതില്‍ മുഖ്യമന്ത്രിക്കസേര മോഷ്ടിച്ചു കടത്തുന്നുണ്ട് .

പോലീസ് ജീപ്പ് പുറകിലേക്കെടുത്തു മുന്നിലേക്ക് കുതിച്ചു.
കമ്മീഷണര്‍ മ്യൂസിക്ക്.
എങ്ങോട്ടു തിരിയണം എന്നറിയാതെ ഗെയ്റ്റില്‍ ജ്പ്പ് ഒരു നിമിഷം നിര്‍ത്തീ
കമ്മീഷണറുടെ ജീപ്പിന്റെ മുന്നിലൂടെ ജാക്കിയുടെ വണ്ടി കടന്നു പോയി.
കിടിലന്‍ ചെയ്സിങ്ങ് സീന്‍.
ജാക്കിയുടെ വണ്ടി ഒരു 90 ഡിഗ്രീ വളവു തിരിഞ്ഞു.
തിരിഞ്ഞതിന്റെ സ്പീഡില്‍ ഫിസിക്സ് അറിയാമായിരുന്ന കസേര തെറിച്ച് അടുത്തുള്ള
ചെടികള്‍ക്കിടയിലേക്ക് പാറി വീണു.
അതറിയാതെ ജാക്കി വണ്ട് വിട്ടു
ചെയ്സ് ചെയ്യുന്ന കമ്മീഷണര്‍ അഞ്ചുസെക്കന്റ് കഴിഞ്ഞാണ് വളവുതിരിഞ്ഞത്.
അദ്ധേഹവും അതു കണ്ടില്ല.
ചെയ്സിങ്ങ് തുടര്‍ന്നു.

ഈപ്പച്ചന്‍ മുതലാളി കൊണ്ടുപോയിക്കളഞ്ഞ തന്റെ പഴയ കസേര തിരഞ്ഞിറങ്ങിയ ബാര്‍ബര്‍ ബാലന്‍ ആ ചെടികള്‍ക്കിടയില്‍ ഒരു കസേര കണ്ടു.
അതെടുത്ത് തന്റെ ബാര്‍ബര്‍ഷോപ്പല്‍ വെച്ചൂ.
ഗ്ലോബല്‍ ഇകണൊമിയിലെ റിസഷന്‍ കാരണം മുടിവെട്ടുന്നതിന്ന് ചാര്‍ജ്ജ് കുറ്ച്ചതായി ബോര്‍ഡും വെച്ചു.

ഒരു തമിഴ്നാട് റെജിസ്ട്രേഷനുള്ള പോലീസ് ജീപ്പ് ആ കടയുടെ മുന്നിലൂടെ കടന്നു പോയി.
ജീപ്പിനുള്ളില്‍നിന്നും ഒരു ശബ്ദം.
സ്റ്റോപ്പ്
എന്താ വിജയാ വണ്ടി നിര്‍ത്തന്‍ പറഞ്ഞത്?
ദാസാ, നമ്മള്‍ തമിള്‍നാട് സി ഐ ഡീസ് കേരളാമുഖ്യമന്ത്രീടെ കസേര അന്വേഷിക്കാന്‍ വന്നതല്ലെ.
വിജയാ അതിന്ന് ഇവിടെ നിര്‍ത്തുന്നതെന്തിനാ ?
ഇതാണ്‌ ദാസാ നിനക്കു സൌന്ദര്യബോധമില്ലാന്നു പറയുന്നത്.
എങ്ങനേ ?
ഇനി എന്റെ ബുദ്ധി ശക്തികൊണ്ട് നമ്മള്‍ അതുകണ്ടുപിടിച്ചു കൊടുക്കുമ്പോള്‍ ഒരു പാടു പത്രക്കരും ഫോട്ടൊഗ്രാഫേസും പിന്നെ ന്യൂസ് ചാനലില്‍ അഭിമുഖോം..
അതും നിര്‍ത്തലുമായെന്തു ബന്ധം?
നീയാ ബോര്‍ഡുകണ്ടോ ...
ഉവ്വ്, കണ്ടു.
അപ്പൊ ഞാനൊന്നു മുടിവെട്ടിച്ചു സുന്ദരനായി വരാം.
നീ സുന്ദരനാവാനാണോ വിജയാ കേരളത്തില്‍ വന്നതു?ഞാന്‍ പോയി കസേര കണ്ടുപ്ടിച്ച് വരുമ്പോ സുന്ദരനായി ഫോട്ടോ എടുക്കന്‍ വന്നേക്കണേ..
ആക്കല്ലെ ദാസാ കേസുകള്‍ തെളിയ്ക്കാന്‍ ബുദ്ധി വേണം .അതോണ്ട് ഞാന്‍ എത്തുന്ന വരെ നിനക്കൊന്നും ചെയ്യന്‍ പറ്റില്ലാ.
ഓക്കെ കാണാം.
ദാസനെ ഇറക്കി വ്ജയന്‍ വണ്ടി വിട്ടൂ.
ബാര്‍ബര്‍ഷാപ്പ്ലേക്കു പോയ ദാസന്‍ കസേരകണ്ട് ഞെട്ടീ.
കയ്യിലുള്ള ലാത്തി നീട്ടിപ്പിടിച്ചു പറഞ്ഞൂ.
യൂ ആര്‍ അണ്ടര്‍ അറസ്റ്റ്.
ബാലന്‍ ദാസനെ വെട്ടിച്ച് ജീവനും കൊണ്ടോടീ

വിജയന്‍ വണ്ടി അടുത്ത പൊല്സ് സ്റ്റേഷനിലേക്ക് കയറ്റി.
അയാം സി ഐ ഡി ഫ്രം തമിള്‍നാട്..
സാര്‍..
എനിക്കൊരു ഗൂഡ്സ് ഓട്ടോ വേണം
എന്തിനാസാര്‍... ഇവിടുത്തെ ജീപ് ഉപയോഗിക്കാം?
തമിള്‍നാടു സി ഐ ഡീസ് ബുദ്ധികൊണ്ടാണ് കേസ് തെളിയിക്കാറ്‌, ജീപ്പുകൊണ്ടല്ല.
എന്നാലും ഗൂഡ്സ്?
സീ ഐ ഡീസ് അങ്ങനെ ആരോടും പ്ലാന്‍ പറയാറില്ല.
എന്നാലും?
എടോ കസേര കട്ടവന്‍ ഒരു വണ്ടി അന്വേഷിക്കും അതു കടത്തിക്കൊണ്ട് പോവാന്‍, അപ്പോ ഞാന്‍ ഒരു ഗൂഡ്സ് ഓട്ടോയുമായി നടന്നാല്‍ എന്റെ വണ്ടിയില്‍ തന്നെ അവന്‍ അറിയാതെ കയറിയാല്‍?
ബുദ്ധി അപാരം തന്നെ സാര്‍.

വിജയന്‍ കസേരയുമായ് ഗൂഡ്സിന്ന് കയ്യുകാണിച്ചൂ.വണ്ടി നിര്‍ത്തിവിജയന്‍ കസേര പുറകിലിട്ടശേഷം മുന്നില്‍ കയറി
സെക്രട്ടരിയേറ്റ്...
വിജയാ നീ എങ്ങനെ കണ്ടെത്തി ഇത്രപെട്ടന്ന്?

ദാസന്റെ ശബ്ദംകേട്ട് വിജയന്‍ ഞെട്ടി .
വണ്ടി നേരെ സെക്രറ്ററ്യേറ്റിന്റെ മുന്നില്‍.
അവിടെ രണ്ട്കൂട്ടം ആള്‍ക്കാര്‍ഒരു ചെറിയ കൂട്ടത്തില്‍ അച്ചുമാമ്മനും മറ്റേ വല്ല്യ കൂട്ടത്തില്‍ ധീരസഖാക്കളും.
വല്ല്യ കൂട്ടം കസേര പിടിച്ചൂ.

ഒരു വെള്ളക്കാറുവന്നു നിന്നു.അതില്‍നിന്നും പ്രകാശം പരത്തുന്ന ഒരാള്‍.
കയ്യില്‍ കരട് രേഖ.
പോളിറ്റ്ബ്യൂറോ തിരുമാനം കരടുരേഖ തുറന്ന് വായിച്ചു.

കസേര ഈ പ്രാവശ്യവും അച്യുമ്മാമന്.

വീണ്ടും ഹാപ്പിയായ അചുമ്മാമന്‍ സി ഐ ഡികളോട്

അപ്പോ വകീട്ടെന്താ പരിപാടി?

അഘോഷത്തിന്നിടയില്‍ അചുമ്മാമന്‍ തമിള്‍ നാട് സി ഐഡികളെ കേരാളാ സി ഐ ഡി കളുമായി നിയമിച്ചു.

ദാസാ ഇവര്‍ക്കെന്താ ഈ ഐഡിയാ നേരത്തെ തോന്നാതിരുന്നത്?
ഒരോന്നിനും അതിന്റേതായ സമയമുണ്ട് വിജയാ.
എന്നാ ഹാപ്പി ക്രിസ്മസ്...

ദാസന്‍ എടുത്ത പെഗ്ഗിലേക്ക് ഐസിട്ടൂ
ബ്ലും!


16 comments:

Areekkodan | അരീക്കോടന്‍ said...

കലക്കി മോനേ ദിനേശാ...ഇന്നാ പിടിച്ചോ എന്റെ വക ഒരു കല്ല്...ബ്ലും

Calvin H said...

ഇതാ ജോഷിയും ദിലീപും എന്നു കാണണ്ട ... വണ്‍‌ഡേ ഇന്റര്‍നാഷനല്‍ എന്നും പറഞ്ഞ് സിനിമ ഇറക്കിക്കളയും...

ഹാപ്പി ക്രിസ്മസ്... നാലു ദിവസം എഞ്ചോയ് മാട്... :)

Tomkid! said...

ഇങ്ക്ലീഷ് മാഷ് ക്ലാസിലെ ഒരു കുരുത്തംകെട്ടവനോട്: നീല എന്നുള്ളതിന് നാം ഇങ്ക്ലീഷില്‍ എന്ത് പറയും?

കുരുത്തം കെട്ടവന്‍: ബ്ലൂ.

ഇങ്ക്ലീഷ് മാഷ്: അങ്ങിനെയാണെങ്കില്‍ നീലം എന്നുള്ളതിന് നമ്മള്‍ എങ്ക്ലീഷില്‍ എന്ത് പറയും?

കുരുത്തം കെട്ടവന്‍: “ബ്ലും”

Tomkid! said...

പിന്നെ ക്രിസ്മസ് ന്യൂ ഇയര്‍ ആശംസകള്‍!!!

നമ്പര്‍ തന്നതില്‍ സന്തോഷം. എന്റെ നമ്പര്‍ 216 201 0682. ഇപ്പൊ ഇവിടെ സമയം രാത്രി പന്ത്രണ്ട് മണി. ഒന്നെങ്കില്‍ അവിടെ ഉറക്കമായിരിക്കും അല്ലെങ്കില്‍ അടിച്ച് ഓഫായിരിക്കും. എന്താണെങ്കിലും നാളെ ഞാന്‍ വിളിക്കാം.

ഏറനാടന്‍ said...

കൊല്ലാം. സോറി കൊള്ളാം എന്നാ ഉദ്ധ്യേശിച്ചേ, :) :)

smitha adharsh said...

നന്നായി കേട്ടോ...എന്നാലും,ദിലീപിന്റെ ട്രൌസര്‍ ഇട്ടുള്ള ഡാന്‍സ് ഇല്ലാത്തോണ്ട് എനിക്കത്രയ്ക്കങ്ങു പിടിച്ചില്ല.
കൂടെ,പൃഥ്വിടെ മസിലും..നയന്‍സിന്റെ കുഞ്ഞി പാവാടേം..വേണമായിരുന്നു..
അപ്പൊ,Happy X'mas & joyful newyear..

വിന്‍സ് said...

കൊള്ളാം....!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സംഗതി “ബ്ലും.. ബ്ലും.. ബ്ലും”

അപ്പോ ചിയേഴ്സ്.
(റൂമില്‍ ചെന്നിട്ട് വേണം ഗ്ലാസ്സില്‍ ഐസിടാന്‍)

കൃസ്തുമസ് പുതു വത്സരാശംസകള്‍.

Anonymous said...

കുരുത്തം കെട്ടവനെ location തല്ലുകൊള്ളിയുടെ നാടാണല്ലോ.. ഹി ഹി ഹി.. പോസ്റ്റ്‌ കലക്കി... 4 ദിവസം അടിച്ചുപൊളിക്ക്‌...

ക്രിസ്റ്റുമസ്‌ ആശംസകള്‍

മുസാഫിര്‍ said...

പിണറായി കാണണ്ട,മാദ്ധ്യമ സിന്ഡിക്കേറ്റിന്റെ പണിയാണെന്ന് പ്രസ്താവന ഇറക്കിക്കളയും.

നരിക്കുന്നൻ said...

ബ്ലും!!!

ഞാൻ കരുതി ഫാക്റ്റം ഫോസ്‌ 20-20ന്റെ തിരക്കതയായിരിക്കുമെന്ന്. എന്നാലും ആ ദാസന്റെം വിജയന്റെം ഒരു ഒടുക്കത്തെ ബുദ്ധ്യേയ്‌. നമ്മട ബാലനത്‌ കൊണ്ട്‌ സൂപ്പർസ്സ്റ്റാറിന്റെ മുടി വെട്ടി എത്രകാശുണ്ടാക്കാമായിരുന്നു. എല്ലാം തുലച്ചില്ലേ.. ആ കസേര കിട്ടിയിട്ട്‌ നമ്മടെ അച്ചുമാമൻ എന്താക്കാനാ.

അപ്പോൾ
കുപ്പിയിലേക്ക്‌ ഒരു ഐസ്‌ കട്ട.. ശ്ശൊ പാപം
ബ്ലും!!!

BS Madai said...

super kkokk.

പിരിക്കുട്ടി said...

blum blum nannayittundu k to

ajeesh dasan said...

kurutham kettathey..
iniyum orupaadu kulathil kallidaanulla bhaagyam undaakatte ennu aashamsikkunnu..

അപ്പൂട്ടൻ said...

ഗലക്കി.....
ഇതിലെ നായകന്മാര്‍ സ്വന്തം ശൈലിയില്‍ ഡയലോഗടിച്ചെങ്കില്‍ അടിപൊളി ആയേനെ. ഫോര്‍ എക്സാന്പിള്‍ ഭരത് ചന്ദ്രന്‍ ഇപ്രകാരം മൊഴിയണമായിരുന്നില്ലേ?
"ഹെന്ധാ സ്സര്‍ ഖാര്യം......"

അപരിചിത said...

kidilam!
;)