ഞെട്ടിയുണര്‍ന്നു ചുറ്റും നോക്കീ...
നല്ല ഇരുട്ട്.
ഒരു നല്ല സ്വപ്നായിരുന്നു,
നല്ല ആവി പറക്കുന്ന കുത്തരി ചോറുണ്ണുന്ന സ്വപ്നം
അതും അമ്മീലരച്ച മാങ്ങാ ചമ്മന്തീം,
സാമ്പാറും, കറിവേപ്പിലയും മുളകും ഞെരടിയ ആവശ്യത്തിന്ന് ഉപ്പിട്ട മോരും,
നല്ല മത്തി[ചാള] പൊരിച്ചതും പയറുപ്പേരീം,
നെല്ലിക്കാ അച്ചാറും, പപ്പടോം,
ഒരു ഗ്ലാസ് കിണറ്റീന്നു കോരിയ പച്ചവെള്ളോം...
പണ്ട് ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തെ ഒരോര്‍മ്മയാണ്.
സ്കൂളിന്നടുത്ത ഒരു വീട്ടിലെ ഉമ്മറത്തൊരു കുഞ്ഞു മിഠായിക്കട.
അതിന്നടുത്ത് ഉച്ചയൂണിന്നു രണ്ടു ബെഞ്ചും ഡെസ്കും.
ചിലപ്പോഴൊക്കെ അവിടേന്നാ ഊണ്.
ആ ഊണാണു സ്വപ്നം.
കൂട്ടുകാരുമൊത്തു ഉണ്ട ആ ചോറിന്റെ ടേസ്റ്റ്
ഇപ്പൊ ആലോചിച്ചിട്ടൊരു രക്ഷേം ഇല്ലാ...
എത്രകാശുകൊടുത്താലും അങ്ങനൊരു ഊണ് കഴിക്കാന്‍
ഒരു മാര്‍ഗവും അടുത്തമാസം വരെ ഇല്ലാ...
അപ്പോ കരുതീ ഒരു പോസ്റ്റാ പോസ്റ്റാംന്നു...
പിന്നെ നല്ല ചോറുണ്ട ഒരോര്‍മ്മ
വീട്ടീന്നു അമ്മ പൊതിഞ്ഞു തന്ന ആ ചോറ്റു പൊതി
കോളേജിലെ കാന്റീനില്‍ വെച്ചുണ്ണുന്നതാണ്.
പി എസ് എം ഓ കോളേജിലെ ആ പ്രീഡിഗ്രിക്കാലം.
പുല്ലു വയ്ക്കോല് ജന്തുജാല [ബോട്ടണീ സുവോളജി]ഡിപ്പാര്‍ട്ട്മെന്റും കഴിഞ്ഞു
കോളേജിന്റെ ഒരു മൂലക്കിരുന്ന ആ കുഞ്ഞു കാന്റീന്.
ഇടക്ക് അവിടുന്ന് മേടിക്കുന്ന ബീഫ് പൊരിച്ചതിന്റെ
സ്വാദും കാന്റീന് നടത്തിപ്പുമ്മര്ക്കാന്റെ മുഖോം
രണ്ടും കിടിലന്‍ ടേസ്റ്റായിരുന്നു...
അങ്ങോട്ടു നടക്കുന്നതിന്നിടയില്‍ കടന്നുപോയപേണ്പിള്ളേരെ
നോക്കാന്‍ തിരിഞ്ഞു പുറകിലേക്കു നടക്കുന്നതിന്നിടേ
സുവോളജി ഡിപ്പാര്‍ട്ടുമെന്റ് വിസിറ്റാനെത്തിയ ഒരു പശു
റെക്കോര്‍ഡു സൈന്‍ ചെയ്യുവാനെന്നപോലെ
ഇട്ടിട്ടു പോയ ചാണകം ചവിട്ടി
സ്കിഡായതുംകൂടേപറഞ്ഞാല് അതുപൂര്ണ്ണായീ...
ഡിഗ്രിക്കാലം വീട്ടീന്നായിരുന്നൂ ഊണ്.
വീടിന്നു തൊട്ടടുത്ത പാരലല്കോളേജില്പഠിക്കപ്പെടാനിടവന്ന ഒരു കാലം.
എന്നും വീട്ടില്‍ വന്നുണ്ടാല് മതിയെന്ന കല്പനേം.
വീട്ടിലെ ഭക്ഷണം എന്നുമുണ്ണുമുമ്പോള്
പുറത്തുപോയി ഒരു ചിക്കന്‍ ബിരിയാണി അടിക്കാനുള്ള
ആഗ്രഹംസ്വപ്നമായ കാലം.
പക്ഷെ ഇന്നിപ്പോ ഓര്‍ക്കുമ്പോ അങ്ങനെ രുചിയുള്ള ഭക്ഷണംകഴിച്ചു
ഏമ്പക്കോം ട്ടുനടന്ന നല്ല നാളുകളുകളായിരുന്നൂ അത്.
പിന്നെ ഒരിക്കല്‍ കോയമ്പത്തൂരില്‍ പഠിക്കുമ്ബോ
പുറത്തു വീടെടുത്തു താമസ്ച്ചിരുന്ന ഞങ്ങള്‍ നാലുപേര്‍
ഒരു ശനിയാഴ്ച ഉച്ചയൂണ് വെച്ചൂ.
ഒരുത്ത്ന്റെ വീട്ടീന്നെത്തിച്ച തേങ്ങാ അരപ്പും
വേറൊരുത്തന്റെ ചിക്കെന്‍ വെപ്പെക്സ്പീരിയന്സും
ഞങ്ങടെ വക ചിക്കെന്‍ എത്തിക്കല്‍ കഴുകല്‍ തുടങ്ങിയ
സാങ്കേതിക സഹായങ്ങളും.
എല്ലാം കഴിഞ്ഞപ്പോ മണി രണ്ടര, ഒടുക്കത്തെ വിശപ്പും.
ചിക്കനുള്ളതുകാരണം ഇത്തിരി കേറ്റിപ്പിടിച്ചരിയിട്ടതും
കഴിഞ്ഞിട്ടും നാലിന്റേം വിശപ്പുമാറീല്ലാ...
ആ കോളേജ് കാലം കഴിഞ്ഞു പ്രോജെക്റ്റുമായി കൊതുകുകളുടെ നഗരത്തില്‍.
സാക്ഷാല്‍ കൊച്ചിയല്‍ മനോരമാ ജന്ക്ഷനടുത്തുള്ള പാലത്തിനു താഴെ
തൌണ്ടയില് ലോഡ്ജില്‍ ദിവസം 20 രൂപ വാടകയില്‍
മാസം അറുന്നൂറു രൂപയ്ക്കു വിത്ത് അയേണിങ്ങ്.
അരിഷ്ടിച്ചു കഴിഞ്ഞ ഒരുകാലം.
മനോരമജങ്ക്ഷനില്നിന്നും മെഡിക്കല്‍ ട്രസ്റ്റിന്റെ ഭാഗത്തേക്കു
റെയില്‍ ക്രോസ് ചെയ്തു ഇടതുവശത്തുള്ള ആദ്യത്തെ കട്ടില്
ഇത്തിരി ഉള്ളിലേക്ക് നടന്നാല്‍ ഒരു കുഞ്ഞു ഹോട്ടല്‍ ഇടതു വശത്തുവരും.
ആ ഭാഗത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭക്ഷണം കിട്ടുന്നഒരു ഹോട്ടല്‍.
അവിടുന്ന കഴിച്ച സാമ്പാറും ചോറും കൊണ്ട് ആറുമാസം കടന്നു പോയ്.
അന്നു വകുന്നേരങ്ങളില്‍ അതിന്നടുത്തുള്ള ഒരു ചായക്കടയില്‍
എന്നെ നോക്കി ചിരിച്ചിരുന്ന ഉണ്ണിയപ്പങ്ങളെ
കണ്ടിട്ടും കാണാണ്ടുപോയ ഒരു കാലം.
പിന്നെ ഒരുദിവസം ഉച്ചയ്ക്കരോ ഊണ് സ്പോണ്സര് ചെയ്തദിവസം
അന്നത്തെ ഊണ് ബത്ത വൈകുന്നേരത്തേ ഉണ്ണിയപ്പത്തിലേക്കു മാറ്റി.
എന്റെ ജീവിതത്തിലേറ്റവും ടെയിസ്റ്റുള്ള ഉണ്ണിയപ്പം അതായിരുന്നൂ.
പിന്നെ ജോലികിട്ടി വീണ്ടും മനോരമാജംക്ഷനടുത്ത് ഒരു വീട്ടില്‍
വാടകയ്ക്കു താമസിക്കുന്ന കാലം.
പനമ്പള്ളി നഗറിലേക്കുള്ള റോഡിന്നരികില്‍ മനോരമയ്ക്കടുത്ത്
രാത്രികാലങ്ങളല് സജീവമാകുന്ന തട്ടുകടകളിലെ
ബീഫ് ഫ്രൈയ്യുംപൊറോട്ടയും വെള്ളപ്പവും
കൊതുകുകടി വകവെയ്ക്കതെ നില്പനടിച്ച ഒരു കാലം...
നാവിലിന്നും വെള്ളമൂറുന്നൂ..
ഇപ്പോ ബാങ്ക്ലൂരില്‍ വന്നു ഫോറത്തിന്നടുത്ത് ഓറക്കിളിനു മുന്നിലെ
സാവോരിയിലെ തലശ്ശേരി ചിക്കന്‍ ബിരിയാണീംവൈകുന്നെരത്തെ ഷവര്‍മ്മയും,
പിന്നെ ഞങ്ങടെ ഓഫീസിലെ ഫൂഡ്കോര്ട്ടില്
ചൊവ്വാഴ്ചകളിലെ സ്പെഷ്യല്‍ മില്‍ക്കീ ദം ബിരിയാണിയും.
അതടിക്കനായി അന്നു കൂടുതല്‍ ഉന്മേഷാവതികളായെത്തുന്ന പാറുവും ഗാങ്ങും...
അവരേം കടന്നുപോവുന്ന ഞാനും മറ്റുചില കല്ലിടല്‍ ടീംസും...
ഇതെല്ലാം കിടന്ന കിടപ്പില്‍ ആലോചിച്ചു വായില്‍ ഗപ്പലോടിക്കനുള്ള വെള്ളമായീ.
ഇനിയും കൂടുതലാലോചിച്ചാല്‍ ഉള്ള പിടിയും വിട്ടുപോകുമെന്നു തോന്നി
എണീറ്റു പല്ലു തേച്ച് നേരെ ബ്ളോഗിലേക്കെത്തിനോക്കീ.
അപ്പോ നമ്മൂടെ ശ്രീഹരീടെ ബ്ലോഗിലും കിടക്കുന്നൂ ഒരു
ബ്ലും!
25 comments:
ഡേയ് അണ്ണാ... ഈ പോസ്റ്റ് ഈസ് റ്റൂ ഗുഡ്... വേ എബോവ് ഈവന്‍ യുവര്‍ ഓണ്‍ പ്രീവിയസ് പോസ്റ്റ്സ്.... (ഇരിക്കട്ടെ ഇച്ചിരെ ഇംഗ്രീസ്)
പുല്ലു വയ്ക്കോല് ജന്തുജാല - ക്ലാപ് ക്ലാപ്
"സുവോളജി ഡിപ്പാര്‍ട്ടുമെന്റ് വിസിറ്റാനെത്തിയ ഒരു പശു
റെക്കോര്‍ഡു സൈന്‍ ചെയ്യുവാനെന്നപോലെ
ഇട്ടിട്ടു പോയ ചാണകം" - അണ്‍ലിമിറ്റഡ് ക്ലാപ്സ്....
"അന്നു വകുന്നേരങ്ങളില്‍ അതിന്നടുത്തുള്ള ഒരു ചായക്കടയില്‍
എന്നെ നോക്കി ചിരിച്ചിരുന്ന ഉണ്ണിയപ്പങ്ങളെ
കണ്ടിട്ടും കാണാണ്ടുപോയ ഒരു കാലം." - എന്റെ വക ഒരു നോട്ടുമാല ഇതിന് ( സങ്കല്പം [:)])
കുറച്ചു ദിവസമായി കാണാത്തതിന്റെ വിഷമം തീര്‍ന്നു ഇതു വായിച്ചപ്പോള്‍ :)
ഷവര്‍മയും ബീരിയാണിയും എന്റെയും ഫേവറിറ്റ്സ് ആണ്. പഴയ ബ്ലോഗില്‍ രണ്ടിന്റെ പേരിലും പോസ്റ്റ് കിടപ്പുണ്ട്... ലിങ്കനെ മെയിലായി അയച്ചേക്കാം :)
ഒരു ചെറിയ ബ്രേക്ക് നു ശേഷം വെല്ല്യ ഒരു ബ്ലും ഉം ആയ്ട്ട് എതീല്ലോ കുരുത്തം കേട്ടവനെ ... ചുമ്മാ കൊതിപ്പിച്ചോ... നന്നായ്ട്ടുണ്ട് ഈ ബ്ലും..
പിന്നെ.. ബാക്കി പുറകെ കമന്റാം
കൊതിപ്പിച്ചു കൊല്ലു മനുഷ്യനെ....ഇതൊക്കെ വായിച്ചിട്ടു ഇതു പോലെ കൂറെ ഓര്‍മ്മാസ് എനിക്കും വന്നു...പിന്നെ വല്ലാണ്ടു വയറു കത്തിക്കരിഞ്ഞു കഴിക്കുന്ന എന്തിന്റേം രുചി അപാരം ആയിരിക്കും......:)
വിശന്നിരിക്കുംബോഴാ ഇതു വായിച്ചേ! കപ്പലോടിക്കാനുള്ള വെള്ളം വന്നു വിവരണം കേട്ടപ്പോ... അങ്ങനെയിരിക്കുമ്പോ പൊങ്കല്‍ സ്പെഷല്‍ പായസവും വടയും കിട്ടി ഒരു തമിഴന് പയ്യന് വക - ഹൊ എന്തൊരാശ്വാസം! അല്ലെങ്കില്‍ ഇയാളെ പ്രാകി കൊന്നേനെ..! ഹഹഹ... അപ്പൊ പറഞ്ഞുവന്നത് പോസ്റ്റ് സൂപ്പര്‍ ആയിട്ടുണ്ട്... ഇനിയും ഇതുപോലെ എഴുതി കൊതിപ്പിക്കുക!
എറണാംകുളത്തെ തട്ട് കടയില്‍ നിന്ന് ദോശയും താറാവ് പൊരിച്ചതും ഒക്കെ കഴിച്ച ഓര്‍മ്മ വന്നു.
കുരുത്തം കെട്ടവനേ ഇനി ഞാനെന്ത് ചെയ്യും? ഇന്ന് രാത്രി ഈ അബുദാബിയില്‍ പരിചയമില്ലാത്ത സ്ഥലത്ത് ഇതൊക്കെ എവിടെ അന്വേഷിക്കും? വെറുതെ കൊതിപ്പിച്ചു കളഞ്ഞില്ലേ ദുഷ്ടാ..! നിന്റെ കുളത്തില്‍ മുട്ടനൊരു പാറക്കല്ല് വന്ന് വീഴട്ടേ!
(((((((((ബ്ലും)))))))))
പോയ് പല്ലു തേയ്ക്കടാ കുരുത്തം കെട്ടവനേ ( ഈ പേരെങ്ങനാ സ്നേഹത്തോടെ വിളിക്കാ ?!)
എന്തിനാടോ കുരുത്തംകെട്ടവനേ, ഇങ്ങനെ മനുഷ്യനെ വിഷമിപ്പിക്കുന്നേ? പാവം അമ്മ..ഞാനിപ്പം അടുക്കളേല് ചെന്ന് "വൈകിട്ട് കഞ്ഞി മതീട്ടോമ്മേ"ന്നു പറഞ്ഞപ്പോ അമ്മയുടെ മുഖമൊന്നു കാണേണ്ടതാരുന്നു. അവധിക്കു വന്നിട്ട് അമ്മയ്ക്കിത് മാത്രാരുന്നു പണി..രാവിലെ എഴുന്നേല്ക്കുമ്പൊളെ ഞാന്‍ എന്റെ കട്ട-ഉഡായിപ്പു മെനുകളടിച്ച് അമ്മയെ വശം കെടുത്തിയിട്ടിരിക്കുവരുന്നു.
ആകെ ബ്ലും...
‘കുളത്തിൽ കല്ലിട്ട..’ എന്ന താങ്കളുടെ പേരിനെ ഞാൻ കഠിനമായി പ്രേമിക്കുന്നു. സമയം കിട്ടുകയാണെങ്കിൽ അതു പോലൊരെണ്ണം എനിക്കും ഇട്ടു തരൂ.
പോസ്റ്റ് കൊള്ളാം. മടുപ്പിക്കും!
എല്ലാ ഭാവുകങ്ങളും.
എന്റെ പൊന്നു മാഷേ... നമ്മളും വെചു ഒരു നല്ല കിടിലന്‍ ഹൈദരബാദി ബിരിയാണി.. എന്താ സ്വാദ് ന്ന് വെച്ച്ട്ടാ.. കിടു എന്നു പറഞ്ഞാല്‍ പോരാ.. മാരകം എന്നു തന്നെ പറയണം...
പിന്നെ ഇതു പോലെയുള്ള ഓര്‍മകള്‍ വീടു വിട്ടു താമസിക്കുന്ന നമ്മളെ പോലുള്ള എല്ലാര്ക്കും കാണും. അതെല്ലാം ഓര്‍ത്തെടുക്കാനും ഒരു ചെറിയൊരു ചിരി വിരിയിപ്പിക്കാനും ഈ പോസ്റ്റ് സഹായകമായി ട്ടോ..
- പെണ്‍കൊടി...
aha...
paranju kothippikkukayaano?kurutham ketta chekka....
mon kulathil kallittu thanne nadannaal mathi k to....
അപരിചിതേ ഓടിവായോ നമ്മുടെ പുട്ടുറുമീസിനു വട്ടിളകി...Buahahahaha
കുരുത്തം കെട്ടവനെ എനിക്കു തൃപ്തിയായി!!!...മനസ്സിലായി ഈ പോസ്റ്റിന്റെ thread എവിടെന്നാണെന്ന്!!!... റ്റിന്റു മോള്‍ക്ക് treat വേണം!!!
ഞാനും ഇതു കുറച്ചു കാലം അനുഭവിച്ചതാണ്... തേങ്ങാ ചമ്മന്തിയും കുത്തരിചോറും ...
നി കരുതി ഇരുന്നോ... ശ്രീഹരി ഓലനും പുളിശ്ശേരിയും ഒക്കെ ഫൊട്ടോ എടുത്ത് വെച്ചിട്ടുണ്ട്,ഉടനെ അവിടേയും ഒരു സദ്യവട്ടം മണക്കുന്നുണ്ട്...
Tin2
പുട്ടുറുമീസ്
hihihihi
hahahahhah
tintu athu kalakki....!
ഓ ഇതു ഊണ് ആയതു കൊണ്ട് പുള്ളിക്കാരന് പുട്ട് വിട്ടു... നന്നായി..അല്ലേല്‍ ഇവിടെയും പുട്ടും കടലയും കഥ കേള്‍ക്കേണ്ടി വന്നേനേ
എന്തൊക്കെ കണ്ടാ ഞെട്ടി ഉണരുന്നേ...ഇനിയും അവിടെ നിന്നാല്‍ സംഗതി പ്രശ്നം ആകും പെട്ടെന്നു അടുത്ത ട്രെയിന്‍ പിടിച്ചു ഇങ്ങു പോന്നേക്കു
അദ്യത്തേ para കണ്ടാല്‍ അറിയാം എന്താ menu
കിണറ്റില്‍ നിന്നു കോരിയ വെള്ളം മുതല്‍ ശവര്‍മ വരെ...മനുഷ്യന്റെ ഒരോ അവസ്ഥകളെ !!ഇരിക്കുന്ന ഇരുപ്പില്‍ എന്തെല്ലാം അഗ്രഹങ്ങളാ
ബ്ലും!
കുളത്തില്‍ വീണുപോകലെ സ്വപ്നം കണ്ടു കണ്ടു
;)
കുരുത്തക്കേട് പറഞ്ഞ് പറഞ്ഞ് ഇന്ന് വായിലേക്കണല്ലോ ആശാനേ കല്ലിട്ടത്..
ഒരുപാട് രുചിഭേദങ്ങൾ നാവിൽ നിറഞ്ഞിട്ടുണ്ടെങ്കിലും ആ...നല്ല ആവി പറക്കുന്ന കുത്തരി ചോറുണ്ണുന്ന സ്വപ്നം
അതും അമ്മീലരച്ച മാങ്ങാ ചമ്മന്തീം,
സാമ്പാറും, കറിവേപ്പിലയും മുളകും ഞെരടിയ ആവശ്യത്തിന്ന് ഉപ്പിട്ട മോരും,
നല്ല മത്തി[ചാള] പൊരിച്ചതും പയറുപ്പേരീം,
നെല്ലിക്കാ അച്ചാറും, പപ്പടോം,
ഒരു ഗ്ലാസ് കിണറ്റീന്നു കോരിയ പച്ചവെള്ളോം...
..
എനിക്കിത് മതി....
അപ്പോ വായ തുറന്ന് വെച്ചോ ഞാനൊരു കല്ലിടുവാ....
ബ്ലും...!
ഹൂം.... ഈ സെന്റിയൊന്നും ഇവിടെ ചെലവാവില്ല.
ശാപ്പാട് കഴിഞ്ഞാല്‍ "ആ പാട്" കഴിഞ്ഞു എന്ന തത്വത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ചോറും സാന്പാറും ചിക്കനും ബീഫ് ഒലത്തീതും ...... കൊണ്ടു പോയ്ക്കോണം.... വായില്‍ കപ്പല്‍ പോയിട്ട് കടലാസ് തോണി പോലും ഓടണ്ട.
ബാംഗ്ലൂരില്‍ നട്ടം തിരിയുന്ന കാലത്തുപോലും നാട്ടില്‍ വന്നാല്‍ എനിക്ക് ഓര്‍മിക്കാനും ഇഷ്ടപ്പെടാനും തിരഞ്ഞുപിടിക്കാനുമായി ഒരു വിഭവം മാത്രമെ ഉള്ളു, നാരങ്ങ സോഡാ. ഇപ്പൊ നാട്ടിലായതില്പിന്നെ അതും വല്ല്യ അട്രാക്ഷന് അല്ല :(
ഇവിടെ മനുഷ്യന്റെ വയറുകരിഞ്ഞു ബ്ലോഗുമ്പൊഴാ ചെക്കന്റെയൊരു...
കുരുത്തം കെട്ടോനെ,
വെല്‍ക്കം റ്റു ഊട്ടി... നൈസ് റ്റു മീറ്റ് യൂ...
വീട്ടിലോട്ട് വന്നാല്‍ ഒരു സദ്യ ശരിയാക്കിക്കളയാം :)
തല്ലുകൊള്ളീ... ലപ്പോ ലിവന്റെ പേര് പുട്ടുറുമീസ് എന്നാണല്ലേ ?
ഡിങ്കി ഡിങ്കി... :)
പുട്ടുറുമീസേ കൊള്ളാട്ടോ...
ശ്ശോ ചെറുതായി വിശപ്പ് പിടികൂടുന്നോ എന്നൊരു സംശയം.. കൊതിയൊന്നുമല്ല കേട്ടോ...
ho--itu veettil irunnu vayichathu nannyi--illenkil njan karanjene--
നീ കുരുത്തം കെട്ടവന് തന്നെയാ...
കരിഞ്ഞ മണം വരുന്നത് അടുത്തുള്ള പ്രിന്റെര് കേടായിട്ടാണെന്നു എന്റെ വയറിനെ തെറ്റിദ്ധരിപ്പിച്ചിരിക്കയായിരുന്നു ഞാന്‍.
ഒന്നു കൂടെ വിളിക്കട്ടേ...?
അനുവാദത്തിനു കാത്ത് നില്‍ക്കുന്നില്ലാ ട്ടോ..
കുരുത്തം കെട്ടോനേ...ഈ ജബല്‍ അലീല് എവിടുന്നു കിട്ടാനാ ഉണ്ണിയപ്പോം അമ്മീലരച്ച മാങ്ങാ ചമ്മന്തീം.
നശിപ്പിച്ചു സകലതും.എങ്ങനാ ഇനിപ്പോ വയറിനെ സമാധാനിപ്പിക്കാ...!
കല്ലല്ല വലിയൊരു പാറക്കഷ്ണം തന്നെ കിടക്കട്ടെ നിന്റെ കൊളത്തില്.
(((((((((ബ്ലും)))))))))
നീ കുരുത്തം കെട്ടവന് തന്നെയാ...
കരിഞ്ഞ മണം വരുന്നത് അടുത്തുള്ള പ്രിന്റെര് കേടായിട്ടാണെന്നു എന്റെ വയറിനെ തെറ്റിദ്ധരിപ്പിച്ചിരിക്കയായിരുന്നു ഞാന്‍.
ഒന്നു കൂടെ വിളിക്കട്ടേ...?
അനുവാദത്തിനു കാത്ത് നില്‍ക്കുന്നില്ലാ ട്ടോ..
കുരുത്തം കെട്ടോനേ...ഈ ജബല്‍ അലീല് എവിടുന്നു കിട്ടാനാ ഉണ്ണിയപ്പോം അമ്മീലരച്ച മാങ്ങാ ചമ്മന്തീം.
നശിപ്പിച്ചു സകലതും.എങ്ങനാ ഇനിപ്പോ വയറിനെ സമാധാനിപ്പിക്കാ...!
കല്ലല്ല വലിയൊരു പാറക്കഷ്ണം തന്നെ കിടക്കട്ടെ നിന്റെ കൊളത്തില്.
(((((((((ബ്ലും)))))))))
കൊള്ളാം ഗഡീ...നാട്ടില്ലെത്തിയപ്പോള് ഊണിനുള്ള കൊതിയൊക്കെ മാറി, എന്നാലും അക്കാലം ഈ പോസ്റ്റ് വീണ്ടും ഓര്‍മ്മിപ്പിച്ചു.
എന്ത് കഷ്ടമാ ഏത്...വല്ലാതെ കൊതിപ്പിച്ചു കളഞ്ഞല്ലോ. പൊതിച്ചോറും വിഭവങ്ങളും കൊള്ളാം കേട്ടോ.
എന്ത് കഷ്ടമാ ഏത്...വല്ലാതെ കൊതിപ്പിച്ചു കളഞ്ഞല്ലോ. പൊതിച്ചോറും വിഭവങ്ങളും കൊള്ളാം കേട്ടോ.
Post a Comment