രണ്ടത്താണിയും ഈഡനും പിന്നെ നമിതയും !

സങ്കതിവശാല്‍ എറണാകുളം മുതല്‍ ഏറനാട് വരെ ഒരു യാത്ര ചെയ്യേണ്ടി വന്നൂ...
പലകാര്യത്തില്‍ ചിലത്...

എറണാകുളത്ത് ഇടയന്‍മാരുടെ കുഞ്ഞാടിനെ ഇടയലേഘകന്‍മാര്‍ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ വിജയിപ്പ്ച്ചെടുക്കും. ഈശോമിശിഹായ്ക്ക്
പള്ളീലച്ചന്‍മാര്‍ വഴി മെഴുകുതിരികളും ശ്രീ ഗുരുവായൂരപ്പന്‌ ലീഡ്റുവഴി വെണ്ണയും നേര്‍ന്നാണ് കുഞ്ഞാട് മേയാനിറങ്ങുന്നത്. വയസ്സാങ്കാലത്ത് ലീഡറൊരു പണി താഴത്തങ്ങാടി പള്ളീലേക്കു കൊടുത്തുവിട്ടതാണെന്നും പറയുന്നുണ്ട്... കുഞ്ഞാടിനെ പുലിപിടിക്കുമോ എന്തോ!!!


കാലാകാലാങ്ങളായി തോറ്റുകൊണ്ടിരിക്കുന്ന പൊന്നാനീല്‍ ഇത്തവണ തോല്ക്കാനൊരാളെ നിര്‍ത്താനും അടീ! അടീന്നൊക്കെപ്പറഞ്ഞാ ഒരു സൈഡില്‍ വിജയേട്ടനും മറുസൈഡില്‍ ഭാര്‍ഗവേട്ടനും പൊരിഞ്ഞയുദ്ധം. പണ്ട് ദൂരദര്‍ശനില്‍ 'ശ്രീ മഹാഭാരതത്തിലെ' രാമ രാവണ സ്റ്റണ്ട് സീനില്‍ പലതരം അമ്പുകള്‍ പല തരത്തില്‍ കൂട്ടിമുട്ടുന്നതു കണ്ടു ഹരം പിട്ച്ചിരുന്ന ഒരു രസാ ന്യൂസ് കാണുമ്പോള്‍... ഒരു തോറ്റ എം പി ആവാനുള്ള എല്ലാ ലക്ഷണങ്ങളും ഡോ:രണ്ടത്താണിക്കുണ്ട്. ഇനി ഈ സ്റ്റണ്ടെങ്ങാനും കേറി മാര്‍ക്കറ്റെടുത്താല്‍ ... 'സീ ഐ ഡീ മൂസയും' സൂപ്പര്‍ഹിറ്റായ നാടാണേയ്... ഒന്നും അങ്ങോട്ടു ഉറപ്പിച്ചു പറയാന്‍ പറ്റില്ലാ...

പക്ഷെ ഒന്നുറപ്പിക്കം. കേരളത്തില്‍ എവിടെ നിന്നാലും പുഷ്പം പോലെ ജയിച്ചു വരുന്ന ഒരേ ഒരു 'കാന്‍ഡി'ഡേറ്റേ ഉള്ളൂ. സാക്ഷാല്‍ നമിത! നാലും മൂന്നും ഏഴുപേരും ഒരു ചായക്കടയുമുള്ള ഏതു ടൌണിലും നമിതയുടെ ഒരു രണ്ട് പോസ്റ്ററെങ്കിലുമുണ്ട്. പ്രായഭേദമെന്യേ 'ചെറുപ്പക്കരുടെ' വോട്ടുകള്‍ കമ്പ്ലീറ്റ് നേടിക്കൊണ്ട് നമ്ത ജയിക്കും. അതുറപ്പാ!

വാല്‍ക്കഷണം: "കൊച്ചി മാറിയിട്ടുണ്ടാവാം... പക്ഷെ ഈ ബിലാല്‍ പഴയബിലാല്‍ തന്നെയാണ്."

ബട്ട് മിസ്റ്റര്‍ ബിലാലിക്കാ, കൊച്ചി മാറിയിട്ടൊന്നുമില്ലാ! എല്ലം പഴയപോലെ തന്നെ !!! മറൈന്‍ ഡ്രൈവില്‍പോയി ദൂരെ നിര്‍ത്തിയ ഗപ്പലിനെ നോക്കി ഒരു കല്ലെടുത്ത് കായലിലേക്കിട്ടു. കൊച്ചിക്കുവന്ന മാറ്റം ഒന്നു നോക്കാന്‍ വേണ്ടി. എവിടെന്ന് ? നോ മാറ്റംസ്‌... അന്നും ഇന്നും ഇപ്പൊഴും എല്ലയ്പ്പോഴും അത് ...

ബ്ലും!

12 comments:

Manoj മനോജ് said...

ശരിക്കും ബ്ലും കേട്ടോ!!! ഭാഗ്യം ഏറ്റ സമയത്തു പോലും മറൈന്‍ ഡ്രൈവില്‍ ചെളിയാ...

പാവം ലീഡര്‍ പഴയ തന്റെ തിരുത തോമയ്ക്കിട്ട് ഒരു പൂട്ടിട്ടതല്ലേ...


ഗുരുവായൂരപ്പനേശുവേ കാത്തോളണേ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അന്നും ഇന്നും ഒരേ ശബ്ദം ബ്ലും!

Mr. സംഭവം (ചുള്ളൻ) said...

പണ്ട് ദൂരദര്‍ശനില്‍ 'ശ്രീ മഹാഭാരതത്തിലെ' രാമ രാവണ സ്റ്റണ്ട് സീനില്‍ പലതരം അമ്പുകള്‍ പല തരത്തില്‍ കൂട്ടിമുട്ടുന്നതു കണ്ടു ഹരം പിട്ച്ചിരുന്ന ഒരു രസാ ന്യൂസ് കാണുമ്പോള്‍..

അളിയാ .. മഹാഭാരതത്തില്‍ എപ്പളാ രാമനും രാവണനും വന്നത് ;) ??

എന്തായാലും കൊള്ളാം :) ബ്ലുംമട്ടങ്ങനെ ബ്ലുംമട്ടെ ഇനിയും ഇനിയും ബ്ലുംമട്ടെ :)

ullas said...

കൊല്ലം കണ്ടവന് ഇല്ലം വേണ്ട ,കൊച്ചി കണ്ടവന് അച്ചി വേണ്ട എന്നാണല്ലോ പഴം പുരാണം . ഇല്ലവുംഅച്ചിയും ഇല്ലാത്തവന് എന്ത് കുന്തം .പോടാ പുല്ലേ സി ബി ഐ . ഇടയ ലേഖനങ്ങള്‍ പാഠ പുസ്തകം ആകട്ടെ .ജയ് ഹോ .

Tomkid! said...

നമ്മടെ സ്ഥാനാര്‍ഥി നമിത..
ഓരോ വോട്ടും നമിതക്ക്...

Calvin H said...

കൊച്ചി പഴേ കൊച്ചി അല്ലാരിക്കും... സില്‍ക്ക് സ്മിതയും ഷക്കീലയും പോയി നമിത വന്നില്ലേ?

നരിക്കുന്നൻ said...

തോൽക്കാൻ വേണ്ടി സ്ഥാനാർത്ഥിയെ തേടുന്നവവ്ര്ക്ക് നമിത ഒരു അത്താണിയാകുമെങ്കിൽ എന്തിന് എതിർക്കണം. അപ്പോ പിന്നെ എന്റെ ഇപ്രാവശ്യത്തെ കല്ല് പൊന്നാനി കടലിലേക്ക് തന്നെയാകും.... ച്ഛെയ്... ഞമ്മക്ക് ബോട്ടില്ലല്ലാ... ഞമ്മള് പ്രയാസിയല്ലേ...
അപ്പൊ കെടക്കട്ടേ ചെങ്കടലിലേക്കൊരു ബക്കറ്റ് നിറയെ കല്ല്.

ബ്ലും..ബ്ലും..ബ്ലും..ബ്ലും..ബ്ലും....................

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കൊച്ചീലെ അച്ചിമാര്‍ മാറിയോടാ? ;)

(((((((ബ്ലും))))))))

ഞാന്‍ കായലില്‍ ചാടി!

Areekkodan | അരീക്കോടന്‍ said...

ബ്ലുംമട്ടെ

smitha adharsh said...

നമിത ചേച്ചി സിന്ദാബാദ്!
ഇപ്പൊ,ടി.വീ ല് ന്യൂസ് കാണാന്‍ ഒരു ത്രില്‍ ഒക്കെ ഉണ്ട്...
നടക്കട്ടെ..നടക്കട്ടെ...കാത്തിരുന്നു കാണാം...
പോസ്റ്റര്‍ ഒട്ടിച്ച ആ ചുമരുകളും,മൈക്ക് സെറ്റ് വച്ച കാറും,ജീപ്പും...പ്രചാരണ യോഗങ്ങള്‍ ...എല്ലാം മിസ് ചെയ്യുന്നു...ഞാനും ഇത്തിരി രാഷ്ട്രീയ വാര്‍ത്താ കുതുകി ആണേ..

ajeeshmathew karukayil said...

ഞമ്മക്ക് ബോട്ടില്ല....

മുക്കുവന്‍ said...

കൊച്ചിയിലൊരു കപ്പല്‍ എന്ത് വന്നൂന്നാ പറേണേ? ബ്ലും.. ഞാനും കായലിലോട്ട്!