ഞമ്മളെ റസൂലിന്റെ ഓസ്കാരം !!!

പണ്ടാരടങ്ങാനായിട്ട് ബസ്സിന്റെ ടയര്‍ നട്ടപ്പാതിരയ്ക്ക്
കാട്ടിന്റെ നടുവില്‍ പഞ്ചറായതുകാരണം നാടുപിടിച്ചാപ്പോ മണി പത്ത്.

നേരെ കായിക്കാന്റെ ചായക്കടയിലേക്കങ്ങ് കയറി.
പല്ലുതേയ്ക്കാത്താതിന്റെ ചളിപ്പൊട്ടും വകവെയ്ക്കതെ " കായ്ക്കാ ഒരു കാലി."

ചൂടു ചായക്കൊപ്പം മനോരമ വായിക്കുന്ന നവ സാക്ഷരന്‍ കുഞ്ഞമ്മതും
എഴുപത്തഞ്ചിലെ നവയൌവ്വനം മസിലന്‍ ഇമ്പിച്ചിയേട്ടനും തമ്മിലൊരു സൊറ.

കുഞ്ഞമ്മതിക്ക മനോരമയില്‍നിന്ന്: റസൂല്‍ പൂക്കുട്ടിക്ക് കോഴിക്കോട്ട് സ്വീകരണം.

ഇമ്പിച്ചിയേട്ടന്‍ : അതാരാ കുഞ്ഞോ?

കുഞ്ഞമ്മതിക്കാ: അനക്കറിയൂല്ലേ ഇമ്ബിച്ച്യേ, ഓനല്ലെന്നാള്‌ ഓസ്ക്കാരം കൊടുത്തത് അമേരിക്കേന്ന്.

അതെന്തിന്? ഞമ്മ്മളറിഞ്ഞീല്ലാ...

ഇതാണ്‌ ബല്ലപ്പോയും പത്രം ബായിക്കണംന്ന് പറ്യേണത് . ഓന്‍ ബല്ല്യ സില്‍മാ അഭിനയക്കാരനല്ലേ... ഞമ്മളെ കൊല്ലത്താരനാ... ഓന്റെ സില്‍മാ അഭിനയ്ത്തിന്റെ മൊഞ്ചോണ്ടല്ലെ ഓന്‍ ഓസ്കാരം കിട്ടീത്.. ഞമ്മളെ മമ്മൂട്ടിക്കും മോഹന്‍ലാലിനും പറ്റാത്തതല്ലേ ഓന്‍ ഒരൊറ്റ സില്‍മോണ്ട് മാങ്ങീത്‌ന്ന്...

തെന്നെ ... അത്ര ബല്ല്യെ അഭിനയക്കരനാ ഓന്‍?

ഇതുകേട്ട് വന്ന കുഞ്ഞാക്ക... [നമ്മടെ ചാന്ദ്രക്കാരന്‍ കുഞ്ഞാക്ക]: ഹലാക്കിന്റെ അവ്‌ലുംകഞ്ഞീ... കുഞ്ഞമ്മതേ ഓന്‍ അഭിനയക്കരനല്ല ഹമുക്കേ... ഓന്‍ സില്‍മന്റെ സഗീത സംവിധായകനാ...

ന്നുവെച്ചാല്?

സില്മന്റെ പാട്ടൊക്കെണ്ടാക്കണെ ആളാന്ന്...

ങ്ങളെ സമ്മയിക്കണം... ഈ ബയസ്സ് കാലത്ത് ഇതൊക്കെ എവിടുന്ന് പടിച്ച് ങ്ങള്?

ഏഷ്യാനെറ്റിന്റെ ന്യൂസ് കാണണം...

ഇമ്പിച്ചിയേട്ടന്‍ : അതിരിക്കട്ടെ ഓന്‍ ങ്ങളെ ജാത്യാ?

ജാത്യൊക്കെ ഞമ്മള്‍ ഇങ്ങള് ന്നൊക്കെണ്ടോ ഇമ്ബിച്ച്യ്യേ...

അല്ല ഞാന്‍ ബെറ്തെ ചോയിച്ചതാ...

എന്തെങ്കിലാവട്ടെ.. അപ്പൊ റസൂലാണ്‌ ആദ്യത്തെ ഓസ്കാര്‍ കിട്ട്യെ മലയാളി...

പിന്നാര്ക്കെങ്കിലും കിട്ടീക്‌ണാ ഈ ഓസ്കാരം?

പിന്നേ, ഞമ്മളെ റസൂല്ണ്ടാക്ക്യ പാട്ട് പാട്യേതിന്‌ റഹ്മാന്‍ന്ന് പറഞ്ഞ ഒരു തമിഴനും കിട്ടീ ഓസ്കാറ്.

ഓരൊക്കെ ബല്ല്യ ബല്ല്യ ആള്‍ക്കരെന്നെ ല്ലെ...

അതെന്നേ...

ഞമ്മളെ മമ്മൂട്ടിക്കൊന്നും എന്തെ അത് കൊടുക്കാഞ്ഞത്?

അയിന് ഇത് ഇംഗ്ലീശിനും ഹിന്ദിക്കും മാത്രള്ളതാണ്ന്നാ തോന്ന്ണത്.

തെന്നേ?

ഓരെ സില്‍മ ഇംഗ്ലീശേനീ?

ഓരത് ഹിന്ദിം ഇംഗ്ലീശും ഉണ്ടേനീ...

ഏതാപ്പോ ആ സില്‍മാ?

സല്‍മാ ഡോഗ മില്മേനിം..

ഓരോ സില്‍മാപേരേയ്...

ഇത്രേം കേട്ട കായിക്കാ മസിലന്‍ ഇമ്പ്ച്ചിയേട്ടന്റെ സ്ഥിരം ഐറ്റം ഡബിള്‍ 'ആംബ്ലൈറ്റ്' അടിക്കാനായി മുട്ട പൊട്ടിച്ച് സ്റ്റീല്‍ ഗ്ലാസ്സിലേക്കിട്ടൂ...

ബ്ലും!

15 comments:

Calvin H said...

ങ്ങളേ എഴുത്ത് പെരുത്തിഷ്ടായെക്കിനീം...

ഞമ്മടെ ബകേ റസൂലിനൊരു ആപ്പ് ചായ

Ashly said...

ങ്ങളെ സമ്മയിക്കണം....ഞമ്മടെ ബക ഒ‌രു ആപ്പ് ചായ ഇജ്ജും കുടിച്ചോ....കായി ഞമ്മള് കൊടുതോല്ലാം

സുപ്രിയ said...

സല്‍മാ ഡോഗ മില്മേനിം..

ചിരിച്ചുമണ്ണുകപ്പി.

നമ്മുടെ നാട്ടുമ്പുറത്ത് എന്തോന്ന് ഓസ്കാറ്...
അത് ബെന്‍സ് കാറ് പോലെ വല്ലതുമാണോ എന്നാ എന്റെ നാട്ടിലെ ഒരു വല്യച്ഛന്‍ ചോദിച്ചത്.

ധൂമകേതു said...

സല്‍മാ ഡോഗ മില്മേനിം..

അതു തകര്‍ത്തു മാഷേ...

മ്മടെ വക ങ്ങക്കൊരു മുയുത്ത ആമ്പ്ളേറ്റ്‌

ശ്രീലാല്‍ said...

കലക്കൻ !

ഓരെ സില്‍മ ഇംഗ്ലീശേനീ? - ഈനൊരു സെല്യൂട്ട്

നരിക്കുന്നൻ said...

ആ സിൽമാ പേര് പെര്ത്തിശ്ടായീട്ടാ... ആ ആംബ്ലൈറ്റട്ച്ചണ സ്റ്റീൽ പിഞ്ഞാണത്ത്ക്ക് ഒര് മുട്ടെം കൂടി ഇട്ടാളീ..

..ബ്ലും..

smitha adharsh said...

അത് കലക്കി..കു.ക.കു.കെ...
എനിക്കും പെരുത്ത്‌ ഇഷ്ടായി...
ന്നാലും,നമുക്ക് അഭിമാനിക്കാം..
മലയാളിയിലൂടെ ഓസ്കാരം ഇന്ത്യയിലേയ്ക്ക് വന്നല്ലോ..

തകര്‍പ്പന്‍ said...

കൊള്ളാട്ടോ

ഒരു ഡബിള്‍ ബ്ലും....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ന്റള്ളാ ജ്ജൊരു മൊതലന്ന്യാ ട്ടാ. പെരുത്ത് ഇഷ്ടായീന്ന് പറഞ്ഞാ അണക്ക് പിടിക്കൂല്ലല്ലോ. അതോണ്ട് ഒരു കല്ലിടാം

ബ്ലും!!!

പാറുക്കുട്ടി said...

ഇതു കലക്കീട്ടാ.

Suмα | സുമ said...

ഗംഭീരയിട്ടോ മാഷേ...ഈ വഴി ആദ്യാണ്...സ്വീകരണം കലക്കി...

Jayasree Lakshmy Kumar said...

ഇഷ്ടപ്പെട്ടൊരു കല്ലിട്ടു
ബ്ലും...

പിരിക്കുട്ടി said...

കുരുത്തം കെട്ട കുട്ടി
ഞാന്‍ പിന്നെ വന്നു തുരുതുരാ കല്ലിടാം കേട്ടോ പോസ്റൊന്നു വായിക്കാന്‍ ഇപ്പോള്‍ സമയം ഇല്ല
ഇപ്പോള്‍ പിരി കുറെ ഇളകുന്ന തരത്തിലുള്ള തിരക്കിലാ
ഓര്‍ത്തല്ലോ നീ എന്നെ നന്ദി

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇത് ഗലക്കി

അഭിലാഷങ്ങള്‍ said...

എന്തോ സര്‍ച്ച് ചെയ്തപ്പോ ഇവിടെ എത്തി. എത്തിയ സ്ഥിതിക്ക് വായിച്ചു. ഇഷ്ടായി ട്ടാ.. :)