ധൈര്യം! സമ്മതിക്കണം !



നേപ്പാളില്‍ മാത്രമല്ല, മുത്തങ്ങ ഫോറസ്റ്റും മുഴുവന്‍ കാടുതന്നെ. പിന്നെ നല്ല റോഡായതു കൊണ്ടും ഏറ്റവും പെട്ടന്നു വീടുപിടിക്കേണ്ടതുകൊണ്ടും ഷൂമാക്കറിനെ ഓവര്‍ടേക്ക് ചെയ്യുന്ന സ്പീഡിലാണ് കാറിന്റെ ആക്സിലേറ്റര്‍ അമര്‍ന്നുകൊണ്ടിരുന്നത്. സമയം ഏതാണ്ട് വൈകുന്നേരം 5:15. പെട്ടന്ന് ഒരു പാടു വണ്ടികള്‍ റോഡിന്റെ ഓരം ചേര്‍ന്ന് നിര്‍ത്തിയതു കണ്ട് ഞാനും ചവിട്ടി നിര്‍ത്തി. റോഡിന്റെ ഇടതു സൈഡില്‍ ഒരു ആനക്കൂട്ടം, അതെ പുല്ലു മേയുകതന്നെ!


ചാടിയിറങ്ങി, രണ്ടു പടം പിടിച്ചിട്ടു തന്നെ കാര്യം. ആളുകള്‍ കാട്ടിലേക്കിറങ്ങിനില്ക്കുന്നു. ഞാനും ഇറങ്ങി. നമ്മുടെ 18X ഓപ്റ്റിക്കല്‍ സൂം [ഹും ... എന്റെ ഒരഹങ്കാരം! ] വെച്ച് പടം എടുത്തൂ. ആനക്കൂട്ടത്തിന്നിടയില്‍ ഒരാനക്കുട്ടീ !!! ആള്‍ക്കാര്‍ക്കാനക്കുട്ടീടെ പടം തന്നെ വേണം, അതുപിടിക്കാനുള്ളത് നോക്യ 1100 മുതലുള്ള മൊബൈലും. അങ്ങനെ ദൂരേന്ന് കിട്ടാത്തത് മൊബൈലില്‍ ഒപ്പിയെടുക്കാനായി ആള്‍ക്കൂട്ടം ആനാക്കൂട്ടത്തിന്നടുത്തേക്ക് ധൈര്യ സമേതം നടന്നടുക്കുന്നൂ, കൂടെ ഞാനും.

അങ്ങനെ മൊബൈലും പൊക്കിപ്പിടിച്ച് കാട്ടുപൊന്തയും മരങ്ങളും കടന്ന് ഏതാണ്ട് ആനക്കൂട്ടത്തിന്റെ പത്തടി അകലെ നിന്ന് താഴേന്നു മോളിലേക്കും മോളിന്നു താഴേക്കും പല ആങ്കിളിലും ലൈറ്റും ഷേഡും ഒക്കെ അഡ്ജസ്റ്റാക്കി ഫോട്ടോ ക്ലിക്കികൊണ്ടിരിക്കുന്നു. ഏതാണ്ടെല്ലാരും ആനക്കൂട്ടിയെ തന്നെ ഒപ്പിയെടുക്കാനുള്ള ശ്രമത്തിലാണ്, അതിനിടയില്‍ കോഴിയെ വിളിക്കുന്നത് പോലെ ആനക്കൂട്ടത്തിന്നീടയില്‍നിന്നും ആനകുട്ടിയെ "ബ്ബ ബ്ബ" ന്നു വിളിക്കാനും ബുദ്ധിമാന്‍മാരായ ആള്‍ക്കൂട്ടം ഒട്ടും അമാന്തിച്ചില്ലാ.

അങ്ങനെ കാര്യങ്ങള്‍ കൊഴുക്കുന്നതിന്നിടയില്‍ ഒരാന വെറുതെ, അതെ വെറുതേ ഒന്നു ചിന്നം വിളിച്ചൂ. ഓടുക്കത്ത ധൈര്യത്തിന്റെ ഒടുങ്ങാത്ത ആവേശം കൊണ്ട് ജീവനും കാമറയും ഇരു കൈകളിലും പിടിച്ചോണ്ട് ഓടി തടിയെടുത്തു. പിന്നെ നോക്കുമ്പോ, റോഡിന്റെ ഇടതു വശത്തു കാടിലിറങ്ങിയിരുന്ന ആ ധൈര്യശാലികളെല്ലാം റോഡിന്റെ വലതു വലതു വശത്ത് കാട്ടില്‍ മുണ്ടൊക്കെ ശരിയാക്കി കയ്യോക്കെ കെട്ടി 'ഏയ് ഒന്നും സംഭവിച്ചിട്ടില്ലളിയാ' ന്ന ഒരു നോട്ടവും നോക്കി നില്ക്ക്ന്നൂ. അപ്പൊഴാ ഞാനാ ആനയെ നോക്കിയത്, അതനങ്ങിയിട്ടു പോലുമില്ലാ. ആള്‍ ചുമ്മാ ഒന്നു വിസിലടിച്ചതാ, അതുകേട്ട ഞാനടക്ക്മുള്ളോര്‍ ഓടിയത് സ്കൂളിലെ പഴയ ഓട്ടമല്‍സരത്തില്‍ ശങ്കരന്‍ മാഷ് ' ഓണ്‍ യുര്‍ മാര്‍ക്‌ സെറ്റ് ' ന്നും പറഞ്ഞു കഴിഞ്ഞിട്ടുള്ള വിസിലടി കേള്‍ക്കുംബോള്‍ ഓടി ഫിനിഷിങ്ങ് പോയിന്റ് പിടിക്കുന്ന ശീലം ഉള്ളതോണ്ട് മാത്രാ, സത്യം !

എന്തായലും ഒരഞ്ച് മിനിറ്റവിടെ നിന്ന് ആനക്കൂട്ടത്തെ നോക്കി പേടിപ്പിച്ചശേഷം തിരിച്ചു നടക്കുമ്പോ അറിയാതെ മഴവെള്ളം കെട്ടികിടന്നതില്‍ ചവിട്ടി. അങ്ങോട്ടോടിയപ്പോള്‍ ഇതൊന്നും കണ്ടിട്ടേണ്ടായിരുന്നില്ല. എന്തായലും വെള്ളത്തില്‍ ചവിട്ടീപ്പോ അതും

ബ്ലും!

9 comments:

Anonymous said...

18X ഒപ്റ്റികല്‍ സൂം... ഹോ ഇങ്ങനേം മനുഷ്യരുണ്ടോ???? ....

കുരുത്തംകെട്ടവനേ ഒരു സംശയം... മരം കൂടി ഉണങ്ങി നില്‍കണ കാട്ടില്‍ എവിടന്നാ ഈ ഏപ്രില്‍ മാസത്തില്‍ മഴവെള്ളം????????

ദീപക് രാജ്|Deepak Raj said...

camera is 18x zoom. did u used that much for this shot?

Indu said...

enittu 18 x optical zoom camerakku vallathum pattiyo ?

നരിക്കുന്നൻ said...

18X ഒപ്റ്റിക്കൽ സൂമിലെടുത്തത് കൊണ്ടായിരിക്കും ഫോട്ടോക്കൊക്കെ അസാധ്യ തെളക്കം. അതോ ആന വിസിലടിച്ചത് കേട്ട് ക്യാമറയും പേടിച്ചോടിയോ? ഏതായാലും മാഷേ അപകടം വല്ലതും ഉണ്ടാകാത്തത് രക്ഷയായി. അഥവാ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ അവിടെ കൂടിനിന്നവർ ദൂരെ മാറിനിന്ന് ലൈവായി ഫോട്ടൊ എടുക്കത്തേ ഉള്ളൂ..

ഇപ്രാവശ്യത്തെ കല്ല് ആ വിസിലടിച്ച് പേടിപ്പിച്ച ആനച്ചാർക്ക് തന്നെയിരിക്കട്ടേ..

ബ്ലും..ന്നല്ല... പ്.തും.....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അപ്പോള്‍ ആന കുത്താന്‍ വന്നാല്‍ എന്ത് ചെയ്യും?

(((ബ്ലും)))

അപരിചിത said...

oho!
apaara dairyam...odi thalarnnu...lle?


മുത്തങ്ങ ഫോറസ്റ്റും മുഴുവന്‍ കാടുതന്നെ.
heheheh..entamme...apaara chalu!!!


blum blum!!!

വികടശിരോമണി said...

എന്താ ധൈര്യം!അവാർഡിന് ശുപാർശ ചെയ്യണം.

Jayasree Lakshmy Kumar said...

വേണ്ടാ വേണ്ടാ..ബ്ലും ബ്ലും എന്നു പറഞ്ഞ് ആനേടടുത്തു ചെന്നാൽ വെവരമറിയൂട്ടോ :)

നിരക്ഷരൻ said...

അസാദ്ധ്യം ധൈര്യാണല്ലോ ഗഡീ ? :)