വീണ്ടും രാജുമോന്‍!!!

രാജുമോനെന്നോടു ചോദിച്ചൂ.
'അണ്ണാ ചെന്നൈയില്‍നിന്നും നേടുമ്പാശേരി വരെ കിങ്ങ്ഫിഷറില്‍ ഒരു ടിക്കറ്റുണ്ട്.. പോവുന്നോ?'
ഞാന്‍ പറഞ്ഞൂ...
'മുന്‍കൂര്‍ജാമ്യമില്ല, പിന്നെ പത്തുമാസം കഴിഞ്ഞു വിധി വന്നിട്ടു വേളാങ്കണ്ണിയാത്രയും വയ്യ, അതൊന്നുംപോരഞ്ഞു എന്റെ ഇടതുകയ്യില്‍ ശസ്ത്രക്രിയയും നടത്തിയിട്ടില്ല, അതോണ്ട് സര്‍ട്ടിഫിക്കറ്റും ഹാജരാക്കന്‍ പറ്റില്ല... അപ്പോ വല്ല അമ്മച്ചിമാരും കേറി കേസുകൊടുത്താ ഞാന്‍ കറങ്ങിപോവും. റിയലി സോറി രാജുമോനെ, എങ്ങനേലും ജീവിച്ചുപോട്ടെ...'
രാജുമോന്‍ ആ ടിക്കറ്റെടുത്തിട്ട് കുളത്തിലിട്ടൂ.
ബ്ലും!

12 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

വിമാനത്തില്‍ യാത്ര ചെയ്ത ജോസഫണ്ണനേം കുറ്റവിമുക്തനാക്കിയണ്ണാ !

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പി ജെ ജോസഫണ്ണന്‍ സിന്ദാബാദ്!

ramanika said...

athu kalakki !

ഉറുമ്പ്‌ /ANT said...

ഹോ, ഇപ്പഴാ ഒന്നു സമാധാനം കിട്ടിയതു. ഇനി ലാവലിന്റെ കാര്യത്തിൽകൂടെ ഒരു തീരുമാനമായാൽ മതി.
ഇതു കലക്കീട്ടുണ്ട്രാ....

പെണ്‍കൊടി said...

അല്ലേലും പുള്ളി അന്ന്‌ ഗുളിക കഴിക്കാന്‍ മറന്നതാ എല്ലാത്തിനും കാരണം... !!!

അരുണ്‍ കരിമുട്ടം said...

കേസ്സ് കൊടുത്താലെന്താ കുറേ നാള്‍ കഴിയുമ്പോള്‍ കുറ്റവിമുക്തനാകാമല്ലേ?
ടിക്കറ്റ് തിരിച്ചെടുക്കാന്‍ കുളത്തില്‍ ചാടിക്കോ,
ബ്ലും!!!

കല്യാണിക്കുട്ടി said...

blum.............
:-)

Ashly said...

ബ്ലും!!!

ധൃഷ്ടദ്യുമ്നന്‍ said...

:D bluuuuummmmmm

ഹന്‍ല്ലലത്ത് Hanllalath said...

കോടതി കുറ്റക്കാരനല്ലെന്ന് പറയുന്നു ...
നമ്മുക്ക് പറയാന്‍ തെളിവില്ലല്ലോ...

നരിക്കുന്നൻ said...

അയാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എന്ത് കൊണ്ട് കോടതി ശിക്ഷിച്ചില്ല. നമ്മുടെ നിയമ സംഹിതകൾ സത്യത്തിനെതിരെ മുഖം തിരിഞ്ഞ് പോകുന്നതെന്ത് കൊണ്ട്. ഇവിടെ ഒരു മർത്യന് എങ്ങനെ നീതികിട്ടും. അതോ.. ഞാൻ കരുതിയതത്രയും തെറ്റായിരുന്നോ..? ഒരു സ്ത്രീ അതും സമൂഹത്തിൽ അല്പമെങ്കിലും മാന്യതയുള്ളവർ ഇങ്ങനെയൊരു പരാതി വെറുതെ പറയുമോ? ആയിരുന്നെങ്കിൽ അവരുടെ ഉദ്ധ്യേശം എന്തായിരുന്നു. ഒരു മന്ത്രിക്കെതിരെ സമൂഹത്തിൽ പേരും പ്രശസ്തിയുമുള്ള ഒരു വ്യക്തിക്കെതിരെ അപവാദപ്രചരണവും കേസും കൊടുത്ത് അപമാനിക്കാൻ ശ്രമിച്ചതിന് എന്ത് കൊണ്ട് ആ കോടതി അവരെ ശിക്ഷിച്ചില്ല. അതോ, ആർക്കും ഈ ജനാധിപത്യ രാജ്യത്ത് ആർക്കെതിരെയും കള്ളക്കേസ് കൊടുക്കാനും അപമാനിക്കാനും കഴിയുമെന്നും അതിന് നിയമങ്ങൾ തടസ്സമില്ലെന്നും നമ്മെ ബോധ്യപ്പെടുത്തുകയായിരുന്നോ കോടതി?

സംശയങ്ങൾക്ക് ചൂട് പിടിക്കുന്നു.
തൽക്കാലം ഒരു കല്ലിട്ട് കാര്യം തീർക്കാം.
.....ബ്ലും.....

Manoj മനോജ് said...

വാണിഭ കേസില്‍ തെളിവില്ലാത്തതിനാല്‍ കുറ്റവിമുക്തനായവനെ നീല സി.ഡി. വിറ്റതിന് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തകള്‍ വരുന്ന നാട്ടില്‍ തെളിവില്ലാതാക്കിയാല്‍ ആര്‍ക്കും എന്തും ചെയ്യാമ്മെന്നാകുന്നതില്‍ കുറ്റം കണ്ട് പിടിക്കേണ്ടതുണ്ടോ?