സിസര്‍കട്ടും അഗ്നിശുദ്ധിയും

കട്ടന്‍ ചായ കുടിച്ച് മാതൃഭൂമി തുറന്നപ്പോള്‍ ....

അന്ന്
മുന്‍പേജ്
ഇടതുമുന്നണി ബഹുദൂരം മുന്നില്‍...
ഉമ്മനെതിരെ കരുവിന്റെ ഒളിയമ്പുകള്‍ ...
കുഞ്ഞമ്മാന്‍ ...
പിന്നെയോ...? വീരു മാമന്റെ ഒരു വീര ചിത്രം....
സ്പോര്‍ട്സ് പേജ് ടെന്നീസിന്റെ പെണ്‍സൌന്ദര്യം, തന്നെ തന്നെ...

ഇന്ന്,
മുന്‍പേജ്
ഇടതുമുന്നണിയ്ക്കൊരു കെട്ടിവെച്ച കാശുപോവും ...
ലാവലിന്‍ വിജയനെ നാളെ അറസ്റ്റുചെയ്തേക്കും...
കുഞ്ഞമ്മാനു പകരം കാകദൃഷ്ടി...
പിന്നെയോ...? വീരുമാമന്റെ സങ്കടമുഖം...
സ്പോര്‍ട്സ് പേജ് ചിയര്‍ഗേള്സിന്റെ ഒരു 'നല്ല' ചിത്രം. തന്നെ തന്നെ...

ഇടയില്‍ സംഭവിച്ചത്...
അരക്കുപ്പി റമ്മും പന്ത്രണ്ടാളും ഫുള്‍ഫിറ്റുമായി നടന്നിരുന്ന വീരുമാമനെയും കൂട്ടരെയും വിജയേട്ടന്‍ കിട്ടിയ പാസുവെച്ച് സിസര്‍കട്ടടിച്ച് കുളത്തിലിട്ടൂ.
ബ്ലും !

കുളത്തില്‍നിന്ന് ഇന്നൊരു വീര ശബ്ദം : 'വിജയന്‍ അഗ്നിശുദ്ധിവരുത്തണം'

'ന്നട്ടെന്തിനാന്ന്' പരശുരാമന്റെ പ്രബുദ്ധ കേരളം!

എയറില്‍, കനത്തില്‍, മുദ്രാവാക്യം വിളിയുടെ എക്കോ
"തല്ലണ്ടമ്മാവാ നന്നവൂലാ"
"ലക്ഷം ലക്ഷം പിന്നാലെ"
"ലക്ഷണം കെട്ടോരു മുന്നാലെ"

ബസ്സിന്റെ ചില്ലിലൊരു കല്ലും,
അതീന്ന് തെറിച്ചൊരു കഷ്ണം കുളത്തിലും...
ബ്ലും!

10 comments:

Areekkodan | അരീക്കോടന്‍ said...

മൂത്താപ്പ(അതോ എളാപ്പയോ?) ജയിക്കോ?

maramaakri said...

:) good post

പെണ്‍കൊടി said...

സ്പോര്‍ട്സ് പേജിന്‍ വളരെ ഇഷ്ടപ്പെട്ട മറ്റൊരു ചിത്രം കൂടിയുണ്ട്... നമ്മടെ സ്വന്തം സച്ചിന്‍...
പിന്നെ ഇപ്പൊ വീരു മാമറ്റെ ചിത്രങ്ങള്‍ടെ എണ്ണം ഏറെക്കുറെ കുറഞ്ഞിട്ടുണ്ടേ...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അരീക്കോടാ ജയിച്ചാലൂട്ടി, നമ്മക്കൊരു അരീക്കോടന്‍ എം പി അല്ലെങ്കില്‍.. ഹും ... അതുവിജയത്തിലേക്കുള്ള ഒരു ചവിട്ടു പടി... മരമാക്രി... ഡാങ്ക്സ്.. പെണ്‍കൊടി പറഞ്ഞപ്പൊഴാ കാകദൃഷ്ടി 'പതിഞ്ഞത്'... ഞാനും "സച്ചിന്‍ സിന്ദാബാദ്...."

പി.സി. പ്രദീപ്‌ said...

വ്യത്യസ്തമായ പോസ്റ്റ്. കൊള്ളാം.

ശ്രീ said...

ഹ ഹ

ശ്രീഇടമൺ said...

ബ്ലും.....*
നല്ല രസികന്‍ പോസ്റ്റ്.....

ചിന്നപ്പയ്യ൯ said...

കുളത്തില്‍ കല്ലിടാന്‍ പുഴക്കരയിലാണോ ഇരിക്കണത് . ശപ്പന്‍...........

എന്തായാലും ബ്ലോഗ് എനിക്കങ്ങു ശ്ശി പിടിച്ചിരിക്കണു.......... ഭേഷ്.... ഭേഷ്........

ഇനിയും ഇങ്ങനെയുള്ള പോഴത്തരങ്ങള്‍ എഴുതിയാല്‍ ഞാനങ്ങു ആരാധിച്ചു കളയും കേട്ടോ......... ബ്ലും.

hAnLLaLaTh said...

ബുഹാഹാ... :)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

തന്നെ തന്നെ....
(((((((((ബ്ലും)))))))))