ട്രൌസര്‍ പ്ലീസ്...വീണ്ടും ഒരു തിരഞ്ഞെടുപ്പ് ഫലപ്രഖാപനം.
മലയാളികള്‍ക്ക് തങ്ങളുടെ കാവ്യ കാഥിക കഴിവുകള്‍
'ഐഡിയ സ്റ്റാര്‍സിങ്ങ്റി'ന്നും 'കഥപറയുമ്പോളി'ന്നും പുറത്ത്
പ്രകടിപ്പിക്കാന്‍ ‍കിട്ടുന്ന സുവര്‍ണ്ണാവസരം...
നമുക്കും ആഘോഷിക്കാം, ഈ കാവ്യമേള...

പ്രത്യേക ശ്രദ്ധയ്ക്ക്: ഈ മനോഹര കാവ്യ ശകലങ്ങളെല്ലാംകൂടേ
സമാഹരിച്ച് ഡീ സീ ബുക്സ് ചിലപ്പോ ഒരു പുസ്തകമിറക്കിയേക്കും.
അതോണ്ട് ഞാന്‍ മറന്നതും കേള്‍ക്കാത്തതുമായ
ഫലപ്രഖ്യാപന കാവ്യങ്ങള്‍ നിങ്ങളുടെ വിലപ്പെട്ട സംഭാവനകളായി
[സ്റ്റാന്റേട് നമുക്കുരു പ്രശ്നമേ അല്ല !!! ] കമന്റുചിന്നത്തില്‍
രേഖപ്പെടുത്താന്‍ വിനയപൂര്‍വ്വം
അഭ്യര്‍ത്തിക്കുന്നൂ അപേക്ഷിക്കുന്നൂ....

"മുസ്ലീംലീഗിന്റെ പച്ചക്കൊടീ
കുഞ്ഞാലുകുട്ടിക്ക് ട്രൌസറടീ"

"സി പി എമ്മിന്റെ ചോപ്പു കൊടി
പിണറായിവിജയന് ട്രൌസറടീ"

"അപ്പോഴേ പറഞ്ഞില്ലേ നില്ക്കണ്ടാ നില്ക്കണ്ടാന്ന്...
തെരഞ്ഞെടുപ്പിന്ന് നില്‍ക്കണ്ടാ നില്ക്കണ്ടാന്ന്..."

"ചെറ്റേ, നാറീ, തെമ്മാടീ
നിന്നെപ്പിന്നെ കണ്ടോളാം..."

"നാറീ, തെണ്ടീ, പരനാറീ
നിന്നെ പിന്നെ കണ്ടോളാം..."

" ആരാണവിടേ പൂഴിക്കുഴിയില്‍?
ഞാനാണല്ലോ ചെന്നിത്തലാ... "

"അരാണവിടെ വാഴക്കിടയില്‍
‍ഞാനാണല്ലോ ഉമ്മന്‍ ചണ്ടീ...."

" കേരളമെന്നാല്‍ ഭാരതമല്ലാ...
ഫാരതമെന്നാല്‍ കേരളമല്ലാ... "

" പെട്ടീ പെട്ടീ ബാലറ്റു പെട്ടീ
പെട്ടീ തുറന്നപ്പോ കുഞ്ഞാലി പൊട്ടീ... "

" പൊട്ടിപ്പോയി പൊട്ടീപ്പോയ്
തൊപ്പീം കദറും പൊട്ടിപ്പോയ് "

ഇനി ഇത് ലേറ്റസ്റ്റ്...

" ഓടണ്ടളിയാ ചാടിക്കോ
കുളത്തിലേക്ക് ചാടിക്കോ... "

ബ്ലും !
സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍
പരിപാടികള്‍ ഗംഭീരമാകും...
ന്നാ കമന്റാന്‍ മറക്കണ്ടാ...

13 comments:

Chullan said...

haha kidilam :D

Tony said...

"മുസ്ലീംലീഗിന്റെ പച്ചക്കൊടീ കുഞ്ഞാലുകുട്ടിക്ക് ട്രൌസറടീ"
ഇതു സ്വന്തം സൃഷ്ടിയോ? അതോ പണ്ടേ ഉള്ളതാണോ? മുന്‍പെവിടെയും കേട്ടിട്ടില്ല!
ഞാനായിട്ട് ഒന്നും ഓര്‍ക്കുന്നുമില്ല! അത് കൊണ്ടു ബാക്കിയുള്ളവര്‍ കുളം കലക്കട്ടെ!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നീ സൂക്ഷിച്ചോ..
നിന്നെ അവരെല്ലാം കൂടിയെടുത്ത് കുളത്തിലിടും!

(((ബ്ലും)))

ധൃഷ്ടദ്യുമ്നൻ said...

pinnem oru blum!!!

സന്തോഷ്‌ പല്ലശ്ശന said...
This comment has been removed by the author.
സന്തോഷ്‌ പല്ലശ്ശന said...

ഏട്ടേയ് നീന്താനറിയ്യോ....?
ലെങി ((((((ചളി..... പിളി....))))))))

നരിക്കുന്നൻ said...

മറ്റന്നാൾ നേരം പുലരുമ്പോൾ ആരുടെ ട്രൌസർ പാകമായെന്നറിയാം.മലപ്പുറത്തോ, പൊന്നാനിയിലോ കണ്ണൂരോ അതോ സാക്ഷാൽ ശാസ്താംകോട്ടയിലോ എവിടെയാണ് കല്ലുകൾ വന്ന് പതിക്കുന്നതെന്ന് നമുക്ക് നേരിട്ടറിയാം.

ഈ ട്രൌസറ് കലക്കി.
എന്റെ കല്ല് ഇപ്രാവശ്യം ഏത് ട്രൌസറിൽ ഇടണമെന്ന് ഒരു കൺഫ്യൂഷൻ....

ഞാനെറിഞ്ഞു
എവിടേങ്കിലും കെടക്കട്ടേ..
..ബ്ലും..

അരുണ്‍ കായംകുളം said...

ഇത് കലക്കി, തല്ല്‌ കൊള്ളാതെ നോക്കിക്കോ

മുക്കുവന്‍ said...

let me put a cracker in that trouser's pocket :)

TAMAR (:)

hAnLLaLaTh said...
This comment has been removed by the author.
hAnLLaLaTh said...

ആരാ മോനെ കരയുന്നെ...
ഞാനാ അമ്മേ കുരുത്തം കെട്ടോനാ...
എന്തിനാ മോനെ കരയുന്നെ...
എന്നെപ്പിടിച്ച് കുളത്തില്‍ ഇട്ടമ്മേ...:)

കല്യാണിക്കുട്ടി said...

hahaha...kollaam............
:-)

ആർപീയാർ | RPR said...

കുരുത്തം കെട്ടവനെ അവന്മാരെല്ലാം കൂടി പൊക്കി ആ കുളത്തിൽ തന്നെ ഇടാതെ നോക്കണേ ....