കേരളം മായവതിയെ തോല്‍പ്പിച്ചൂ !

ചക്കേം ചിക്കനും പാലും പാല്‍പായസവും പോത്തും പന്നീം വരെ ദഹിക്കുന്ന മായാളികള്‍ക്കുപോലും ദഹിക്കാത്തതായിരുന്നു പ്രകാശ്കാരാട്ടിന്റെ ബുദ്ധിയിലുതിച്ച
' മായാവതിയെ പ്രധാനമന്ത്രിയാക്കണമെങ്കില്‍ അങ്ങനെ '
എന്ന തന്ത്രം. മൊത്തത്തില്‍ മൂന്നാംമുന്നണി ആ ഒറ്റകാര്യംകൊണ്ട് തന്നെ മുന്നൂറാം മുന്നണിയായി.

പിന്നെ നാട്ടാര് നേതാക്കന്‍മാരുടെ അത്ര പേടിത്തൊണ്ടന്‍മാരല്ലാന്നും നമുക്കു മനസ്സിലാക്കം. അല്ലെങ്കില്‍ ആണവായുധകരാറിനേം ഗ്ലോബലൈസേഷനേയും കണ്ട് നേതാക്കന്‍മാരു മൂത്രമൊഴിച്ചതു പോലെ നാട്ടാരു മുത്രമൊഴിക്കാഞ്ഞതെന്തേ?

അച്ചുമാമനടക്കമുള്ള നേതാക്കന്‍മാര്‍ക്ക് വോട്ട് ചെയ്തു ജയിപ്പിച്ച നാട്ടാരോടുസംസാരിക്കുമ്പോ , അല്ലെങ്കി വേണ്ട, നിര്‍ത്തി പിന്തുണച്ച് മുഖ്യമന്ത്രിയാക്കിയ കാമറകളോടെങ്കിലും സംസാരിക്കുമ്പോ, ഒരു ചിരി മുഖത്തുവരുത്താനെങ്കിലും ശ്രമിക്കാം, വെറുതെയെങ്കിലും.

അല്ലെങ്കില്‍ നേരെ കുളത്തിലേക്ക് നേരെ ...

ബ്ലും !

12 comments:

പി.സി. പ്രദീപ്‌ said...

ചുമ്മാ ചിരിക്കണമെന്നു വിചാരിച്ചാ എങ്ങിനാ ചിരി വരുന്നേ, അതു ഉള്ളില്‍ നിന്ന് പ്രതിഫലിക്കണ്ട ഒന്നല്ലേ!
ബ്ലും:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ദാ എല്ലാവരും കൂടെ കുളത്തില്‍ ചാടീട്ടുണ്ട്..
((ബ്ലും)) ((ബ്ലും)) ((ബ്ലും)) ((ബ്ലും))

നരിക്കുന്നൻ said...

മായാവതിയല്ല അതിനപ്പുറം വന്നാലും മലയാളത്തില് വേവൂലാന്ന് മനസ്സിലായി. പക്ഷേ എനിക്കേറെ രസമുണ്ടാക്കിയത് ഇന്ന് മലപ്പുറത്ത് ചുവന്ന് പോത്തിനെ അറുക്കുന്നുണ്ട് പോലും. പണ്ട് ഹംസാക്ക ജയിച്ചപ്പോൾ പാണക്കാട് ചെന്ന് പച്ച പോത്തിനെ അറുത്ത് അഹങ്കാരം കാണിച്ചതിനുള്ള പ്രതികാരം. ആരു ജയിച്ചാലും പോത്തിന്റെ ഒരു കഷ്ടകാലം.

ഇന്നത്തെ കല്ല് മലപ്പുറത്തേക്കും പൊന്നാനിക്കടലിലേക്കും.

....ബ്ലും...

തോമ്മ said...

കണ്ടിരുന്നോ ? അച്ചു മാമ ഇന്നലെ പത്രക്കാര്‍ക്ക് മുന്‍പില്‍ ചിരിച്ചു ....ഉള്ളു തുറന്നുള്ള ചിരി !

തോമ്മ said...

കണ്ടിരുന്നോ ? അച്ചു മാമ ഇന്നലെ പത്രക്കാര്‍ക്ക് മുന്‍പില്‍ ചിരിച്ചു ....ഉള്ളു തുറന്നുള്ള ചിരി !

Suмα | സുമ said...

ബ്ലും ബ്ലും ബ്ലും...

chithragupthan said...

കേളപ്പനെ ഓർമ്മയുണ്ടോ? ഗാന്ധിജിയുടെ കൂടെ കുറച്ചുകാലം നടന്നപ്പോളേക്കും കേരളക്കാർ അയാളെ കേരളഗാന്ധി എന്നു വിളിച്ചൂ. ആ വിദ്വാൻ പിന്നെ ഹിന്ദുഫാഷിസ്റ്റുകളുടെ കൂടെ കൂടി.അങ്ങനെ ജനങ്ങളെ ചതിച്ച കേളപ്പനെ വക വരുത്താൻ ഗൂഢാലോചന നടത്തിയെന്നു ഒരിക്കൽ സഗാവ് നായനാറ് ഒരിന്റർവ്യൂവിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്തെ പരിപാടിക്കു ക്കേളപ്പൻ വരുമ്പോൾ കൊല്ലാനായിരുന്നു പ്ലാൻ. നായനാർ അവിട്യെത്തി.പക്ഷേ അസുഖം കാരണം അന്നു കേളപ്പൻ അവിടെ വന്നില്ല്. അങ്ങനെ ആ കൊല നായനാർക്കു ചെയ്യേണ്ടി വന്നീല്ല.
ഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളും മാർക്ഷിസ്റ്റുകാരും വെറുക്കുന്ന അദ്വാനിയെ കൊല്ലാൻ ഗൂധാലോചന നടത്തി എന്നു മദനിക്കെതിരെ ത്തമിഴ്നാറ്റ് പോലീസെടുത്ത കേസുമായി സഹകരിച്ച് നായനാരുടെ പോലീസിനു മദനിയെ അറസ്റ്റു ചെയ്യേണ്ട കാര്യമെന്തായിരുന്ന് എന്നു കേരളത്തിലെ വലിയൊരു വോട്ട്ബാങ്ക് ചോദിച്ചപ്പോഴാണു പീഡിപിയോട് പിണറായിക്കു സ്നേഹം തോന്നിയത്.മദനിയെ മുസ്ലീങ്ങൾ ചതിച്കതുകൊണ്ടാണു നമ്മൾ പരാജയപ്പെതു,അല്ലാതെ പിണരായിയുടെ തെറ്റുകൊണ്ടല്ല്. മദനി സഖ്യംചെയ്യാൻ ഇങ്ങുവരുമ്പോൾ നാം മുഖ്സ്ം തിരിക്കണോ?
മദനി നമ്മുട് കൂടെ ചേർന്നപ്പോൾ, മുറുമുറുത്ത ചില നേതാക്കളൂണ്ട്.അവരെ ഒതുക്കാനാൺ രാമൻപിള്ളയെ പിണറായി ക്ഷണിച്ചത്.അതൊക്കെ തെറ്റെങ്കിൽ രാജിവക്കേണ്ടതു വീ,എസ്സ് ആണു, വിജയനല്ല്.

ramanika said...

nammukku ini chirikan vaka varunnundu
election debacle vilayiruthal
pinarayi achumaaneyum
achumaan pinarayiyeyum
vilayiruthi debacle veethichedukkum ullu thuranna chiriyode!

Indu said...

Keralam tholppichathu Mayavatiye mathramalla ...

SajanChristee said...

മച്ചു..ബ്ലും

Unknown said...

കേരള സര്‍ക്കാര്‍ ശരിക്കും ബ്ലും ബ്ലും ബ്ലും..

ഇനിയെങ്കിലും മോന്ത കുത്തി വീര്‍പ്പിക്കാതെ..
ഉഷ ഉതുപ്പിന്റെ ഗാനമേളയ്‌ക്ക്‌
അതിന്റേതായ സ്ഥാനമുണ്ടെന്ന്‌ മനസ്സിലാക്കി...
ജനങ്ങള്‍ പണ്ടത്തെപ്പോലെ
അത്ര കഴുതകളല്ലെന്ന്‌ തിരിച്ചറിഞ്ഞ്‌ ..
നന്നാവാന്‍ നോക്കട്ടെ !!!
നന്നാവുമോ ആവോ..ആ..ആര്‍്‌ക്കറിയാം....

ഹന്‍ല്ലലത്ത് Hanllalath said...

അച്ചു മാമയാണ് താരം...
ഇനി വരും പ്രസ്താവനാ വെടിക്കെട്ടുകള്‍ .......
അപ്പൊ കുളം കലങ്ങും...ബ്ലും... :)