" ഗഫൂര്‍ക്ക, ഫ്രം മയാമി ബീച്ച് ! "



വാഷിങ്ങ് ടണ്‍ ഡീസീയില്‍നിന്നും
കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് സഞ്ചരിച്ച്
ഒബാമ മയാമി ബീച്ചിലെത്തീ.
സമയം വൈകുന്നേരം ആറെ മുക്കാല്‍
മയാമീ ബീച്ചില്‍ കൂടിക്കിടക്കുന്ന പാറക്കെട്ടുകളിലൂടെ
ഒബാമ അക്ഷമനായി നടന്നൂ, ചുണ്ടില്‍ ഒരു ബീഡിയും കത്തിച്ചുവെച്ച്,
ആരെയോ പ്രതീക്ഷിച്ചെന്നപോലെ!

പെട്ടന്ന് മയാമീ ബീച്ചിന്റെ വടക്കേ ഭാഗത്തുള്ള
ലൈറ്റ് ഹൌസിന്റെ കീഴില്‍ നിന്നും ഒരു സ്പീഡ്
ബോട്ട് മിന്നല്‍ വേഗത്തില്‍ പാറക്കെട്ടൂക്കള്‍ക്കടുത്തു വന്നൂ,
പവര്‍ ബ്രൈക്ക് തന്നെയിട്ടൂ.

ഒരു ബര്‍മുഡയും ചിത്രപണികളുള്ള ഷര്‍ട്ടും
ഒരു തൊപ്പിയും വെച്ചുകൊണ്ട് മനോഹരമായ
'പല്‍' പുഞ്ചിരിയോടെ ഗഫൂര്‍ക്ക പുറത്തേക്ക് വന്നു.
കൂളിങ്‌ ഗ്ലാസെടുത്ത് ഷര്‍ട്ടിന്റെ ബട്ടണ്‍സുകള്‍ക്കിടയില്‍ തൂക്കിയിട്ടൂ.

"പറഞ്ഞ പൈസ കോണ്ടുവന്നിട്ടുണ്ടോ പഹയാ?"
"ഗഫൂര്‍ക്ക, പ്ലീസ് , നാടുമുഴുവന്‍ റിസഷന്‍, എല്ലാരുടേം പണീ പോവുന്നൂ,
ഞാന്‍ പൈസ ഇട്ട ബാങ്കിന്റെ 99 നിലയുള്ള കെട്ടീടം
ഉറങ്ങി എണീറ്റപ്പോ മാഞ്ഞു പോയിരിക്കുന്നൂ,
ആകെ പട്ടീണീം ദുരിതവും കഷ്ടപ്പടൂം, ചില ലേഡീ ചുഴലി കാറ്റുകളും.
പറഞ്ഞ അത്രേം കാശ് തരപ്പെട്ടിട്ടില്ല,
ഒരിരുനൂറ്റി എഴുപത്തഞ്ചു ഡോളറിന്റെ കുറവുണ്ട്,
പ്ലീസ് , ക്ഷമിക്കണം.
എല്ലാം ആ ഹറാം പിറന്ന ലാദന്‍ കാരണാമാണ്‍ സാര്‍..."

"ആ... നിന്നെപ്പോലെയുള്ള പല ചെറുപ്പക്കരേം രക്ഷപ്പെടുത്തിയ ആളാണീ ഗഫൂറ്, അറബികുപ്പയമൊക്കെ എടുത്തിട്ടൂണ്ടല്ലോല്ലെ?"
"ഉണ്ട്."

"ന്നാ കേറിക്കോളീ..."

ഒരു പാട്ടുകഴിഞ്ഞു. നേരം പര പരാ വെളുക്കുനൂ.
ഒരു കടല്‍ കാക്ക പറന്നു പോയീ.

"ആ ക്കാണുന്നതാണ് സൌദി അറേബിയ."
"ആണോ ? ആര്‍ക്കെങ്കിലും സംശയം തോന്നോ ?"
"എവിടുന്ന് ? അറബി കുപ്പയത്തിലല്ലേ ഇങ്ങളെറങ്ങുന്നത്"
"...ന്നാലും ആരെങ്കിലും ചോദിച്ചാ?"
"അത്യാവശ്യമുള്ള സംഗതി ഞാനിപ്പ പഠിപ്പിച്ചുതരാം"

"യെസ് ഗഫൂര്‍ക്കാ പ്ലീസ്...യൂ ആര്‍ മൈ ഗോഡ്"

"ഫ .. ഹമുക്കേ, സൌദി അറേബിയേണ് രാജ്യം. ശരീ അത്താണ് നിയമം, അറബിയാണ് ഭാഷ. അന്റെ പറഞ്ഞ തിരിയാത്ത ഇംഗ്ലീഷൊക്കെ ഞമ്മളെ പാവം ബീപീഓ കുട്ട്യോളെ തലേക്കേറുമ്പോ മാത്രം പറഞ്ഞാ മതി. മനസ്സിലായോ?അതൊന്നും ഇവിടെ മുണ്ടിപ്പോവരുത് ബലാലേ"

"ആ.. എല്ലാം മനസ്സിലായീ."
" അവിടെ ചെന്നാരെങ്കിലും എന്തേങ്കിലും ചോദിച്ചാ ,
അസ്സലാമു അലൈക്കും, വ അലൈക്കും സലാം ന്ന് മാത്രം പറഞ്ഞാ മതീ.
"അത്രേള്ളൂ? "

" പിന്നെ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാ ' മദനീക്കാ ദോസ്ത് ' ന്നും കൂടി പറഞ്ഞോ."
"ശരി ഗഫൂര്‍ക്കാ..."

"ന്നാ എല്ലാം പറഞ്ഞ പോലെ , നീ നന്നായി വരും ഒബാമമോനെ... അപ്പോ ഈ പാവം ഗഫൂറിനെ മറക്കരുത്ട്ട പഹയാ..."

"ഇല്ല ഗഫൂര്‍ക്കാ.. ഇല്ലാ..."
"ന്നാ നേരെ ചാടിക്കോ.."

"ശരി..."
ബ്ലും!
അങ്ങനെ ഒബാമ നീന്തിക്കയറിയപ്പോ സ്ഥലം ഈജിപ്ത്, ന്നാലും പഠിച്ചത് മറക്കരുതല്ലോ, ആളുതുടങ്ങീ "അസ്ലാമലൈഖും" .... ബാക്കി ഇന്നലെനടന്ന ചരിത്രം!

12 comments:

Calvin H said...

ബ്ലും ബ്ലും ബ്ലും...
തകർത്തടുക്കി :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശരിയ്ക്കും ബ്ലും!

കണ്ണനുണ്ണി said...
This comment has been removed by the author.
കണ്ണനുണ്ണി said...

കലക്കി മാഷെ....ബ്ലും

അരുണ്‍ കരിമുട്ടം said...

ഇതിന്‍റെ കാറ്റഗറി രാഷ്ട്രിയം മാറ്റി നര്‍മ്മം ആക്ക് മാഷേ
:)

പൊട്ട സ്ലേറ്റ്‌ said...

തകര്‍ത്തു.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അരുണേ, ആ ശ്രമം പാളീയതാ.. ഇപ്പൊ ഒരു ലിങ്ക് പോസ്റ്റിട്ടു പരിഹരിച്ചൂ... അല്ല പിന്നെ.. നമ്മളോടാ കളി !

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഹ ഹ.. ഇതൊന്നൊന്നര കുരുത്തം കെട്ട പണിയായല്ലോ. :)

Indu said...

:)

nalla bhaavi kaanunundu :)

Rahul Nair said...

Egyptil Vachu
Dhaa ayale kando.. aa arabi veshathil varunna aal...
CID aaanennu thonnunnu..
CID escape escape...

ഹന്‍ല്ലലത്ത് Hanllalath said...

ഹ ഹ ഹ...
മദനീക്കാ ദോസ്ത്...!
:):)

krish | കൃഷ് said...

ഹഹഹ... ന്നാലും ന്റെ ഗഫൂര്‍ക്കാ..
അടിപൊളിയായി!