നാടകം: സാംസ്കാരികന്‍ സു...സുകു...



"അടുത്ത ഒരു ബെല്ലോടു കൂടി നാടകം തുടങ്ങുന്നതാണ് "
"ട്രീ ട്രീം...."
തിരശ്ശീല പൊങ്ങി.
മന്ത്രി: മിഥിലാ പുരിയിലെ രാജ്യ സെക്രട്ടറിക്ക് സ്വാഗതം
പരിവാരങ്ങള്‍: സ്വാഗതം സ്വാഗതം സ്വാഗതം.
സെക്രട്ടറി: ആരവിടേ, സാംസ്കാരികന്‍ സുകുമാരനെ വിളിക്കൂ ...
ആരോ: സുകുകൂ കൂ കൂ മാരാ .... [നീട്ടി വിളിക്കുന്നൂ]
സുകുമാരന്‍: അടിയന്‍...
സെക്രട്ടറി: സുകുമാരാ, എന്തെങ്കിലും സാംസ്കാരികം പറയൂ...
സുകു: മിഥിലാപുരിയിലെ മുഖ്യമന്ത്രി ഇരിക്കുന്ന കൂട്ടില്‍ കാഷ്ടിക്കുന്നൂ...
സെക്രട്ടറി: ഭേഷ്...
പരിവാരങ്ങള്‍: ബലേ ഭേഷ് ...
മുഖ്യമന്ത്രി: [ കോപത്തോടെ ] സംസ്കാരികം സുകുമാരന്‍ എന്നെ കൂട്ടില്‍ കാഷ്ടിക്കുന്ന നായയെന്നു വിളിക്കുന്നൂ.
മുഖ്യമന്ത്രിക്കു പിന്നിലുള്ളവര്‍ സുകുമാരനെ കല്ലെറിയുന്നൂ.
ആകെ ബഹളം.

സുകു: [എണീറ്റു നിന്ന്] ഞാന്‍ നായയെന്ന് പറഞ്ഞില്ലാ, പക്ഷിയെന്നാണുദ്ദേശിച്ചത്. പണ്ടൊരു എഴുത്തുകാരന്‍ അങ്ങനെ എഴുതിയിട്ടുണ്ട്.
കാണി: അവനവന്റെ സംസ്കാരത്തിനനുസരിച്ച് അവനവന്‍ മനസ്സിലാക്കുന്നൂ

വീണ്ടും ബഹളം, അടി പിടി തെറി.
പെട്ടന്ന് ഒരശരീരീ മുഖ്യന്റെ ശബ്ദം: സുകൂ എല്ലാം പറഞ്ഞു നമ്മള്‍ക്ക് കോംപ്ലിമെന്‍സ് ആവാം!
സ്റ്റേജ് ഒഴിഞ്ഞു, സാംസ്കാരികന്‍ സുകുമാരന്‍ മാത്രം ബാക്കിയായി

സുകു: [കാണികളോട്] എല്ലാം പറഞ്ഞു തീര്‍ത്തിരിക്കുന്നൂ. ഇനി ആരും ബഹളമുണ്ടാക്കരുത്.

മുഖ്യന്‍ സ്റ്റേജിന്റെ വലതേ മൂലയില്‍നിന്നും പ്രത്യക്ഷപ്പെടുന്നൂ..
സുകു: കൊച്ചുകള്ളന്‍, ഇന്നലെ ആരുമറിയാതെ അശരീരി പറഞ്ഞുവല്ലേ...
മുഖ്യന്‍ : ഞാനൊന്നും പറഞ്ഞില്ല.
സുകു: പറഞ്ഞൂ.
മുഖ്യന്‍ :[കോപത്തോടെ] ഇല്ലാന്നല്ലേ പറഞ്ഞത്.
സുകു: കള്ളം പറയരുത്.
മുഖ്യന്‍: സുകു എന്നെ കള്ളനെന്നും വിളിച്ചൂ.
സുകു : ഇല്ലാ, ഞാന്‍ കള്ളം പറയരുതെന്നെ പറഞ്ഞൊള്ളൂ

കാണി: വീണ്ടും അവനവന്റെ സംസ്കാരത്തിനനുസരിച്ച് അവനവന്‍ മനസ്സിലാക്കുന്നൂ

വീണ്ടും ബഹളം, അടി പിടി തെറി.
ബഹളത്തിനിടയില്‍ ഒരാള്‍ സ്റ്റേജില്‍നിന്നും തെറിച്ചു വീഴുന്നു.
കയ്യില്‍ ഒരു മാതൃഭൂമിയും.
കാണികള്‍ അയാളെ തിരിച്ച് സ്റ്റേജിലേക്കയക്കുന്നൂ.
സ്റ്റേജില്‍നിന്നും അയാളെ തള്ളി വീണ്ടും പുറത്തിടുന്നൂ.
പിന്നെ അയാളോടി അടുത്ത്കണ്ട കുളത്തിലേക്ക് ചാടി.

ഇതു കണ്ട സുകു : ആരോ ആത്മാഹുതി ചെയ്യുന്നൂ..
മുഖ്യന്‍: അല്ല ഇവിടെനിന്നും രക്ഷപ്പെടുന്നൂ
കാണി: അവനവന്റെ ആവശ്യത്തിനനുസരിച്ച് അവനവന്‍ മനസ്സിലാക്കുന്നൂ ...

പുറകില്‍നിന്നും ഒരു ഗാനം
"ചില്ലുമേടയിലിരുന്നെന്നെ , കല്ലെറിയല്ലേ...
എന്നെ ... കല്ലെറിയല്ലേ... "

തിരശ്ശീല വീണു.

ബ്ലും!

18 comments:

Junaiths said...

കാണി: അവനവന്റെ ആവശ്യത്തിനനുസരിച്ച് അവനവന്‍ മനസ്സിലാക്കുന്നൂ ...

കുകെ ...കൂയ്‌ തകര്‍ത്തു തരിപ്പണമാക്കി....
സുഖിച്ചു ...

അരുണ്‍ കരിമുട്ടം said...

അത് ശരി സുകുമാരന്‍റെ ആളാ അല്ലേ?
എന്തായാലും ബോധിച്ചു
ഹി..ഹി..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹഹഹ ആ ഗാനം ശ്ശി ബോധിച്ചു

ramanika said...

ഇത് ബ്ലും ബ്ലും !

ഹന്‍ല്ലലത്ത് Hanllalath said...

കലക്കന്‍... :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നീ കേരളത്തില്‍ തന്നെയാണോ?

മിക്കവാറും നീ കുളത്തിലാവാനുള്ള സാധ്യത കാണുന്നുണ്ട്.

((((ബ്ലും))))

നിന്റെ തലേലിക്ക് മുങ്കൂറായി ഒരു കല്ല്.

കണ്ണനുണ്ണി said...

കലക്കി മാഷെ.. ഹിഹി ഇപ്പൊ എല്ലാരും ഈ ഒറ്റ സുബ്ഞെച്റ്റ്‌ വെച്ച് തകര്‍ക്കുവനല്ലേ

മുക്കുവന്‍ said...

വീണ്ടും അവനവന്റെ സംസ്കാരത്തിനനുസരിച്ച് അവനവന്‍ മനസ്സിലാക്കുന്നൂ //


yeaa.. kodu kai

Calvin H said...

അലക്കിപ്പൊളിച്ചു :)

Rare Rose said...

ആഹാ..കല്ലിട്ടു കല്ലിട്ടു കുളം തകര്‍ക്കുവാണല്ലോ...മുഖ്യനും സുകുവും രസിച്ചു..:)

ബ്ലോത്രം said...

വായിക്കുക വരിക്കാരാവുക

പ്രചരിപ്പിക്കുക


ബ്ലോത്രം.

ബ്ലോഗിലെ ആദ്യത്തെ പത്രം.

ബോണ്‍സ് said...

ബ്ലും ബ്ലുംബ്ലും ബ്ലുംബ്ലും ബ്ലുംബ്ലും ബ്ലുംബ്ലും ബ്ലും...:)

Jayasree Lakshmy Kumar said...

ഈയിടെ വീഴുന്നതെല്ലാം ഒരൊന്നൊന്നര കല്ലാണല്ലോ :)

Sudhi|I|സുധീ said...

ചില്ലുമേടയിലിരുന്നെന്നെ,കല്ലെറിയല്ലേ...
എന്നെ... കല്ലെറിയല്ലേ...

Unknown said...
This comment has been removed by the author.
Unknown said...

hii..
this new appearance doesnt luks gud...previous one was better...

..:: അച്ചായന്‍ ::.. said...

എല്ലാം കണ്ടു കൊണ്ട് ഇരിക്കുവാ ജനങ്ങള്‍ ...

വശംവദൻ said...

:))