പവനാഴി വീണ്ടും ശവമായീ...



അങ്ങനെ വീര ശുര പരാക്രമികള്‍
വാലും മടക്കി പെട്ടന്ന് മടങ്ങിയെത്തും....
നമ്മടെ ശ്രീ ശാന്തിനെ കൊണ്ടുപൂവ്വാണ്ട് പോയാ
എങ്ങനെ ജയിക്കാനാ...?
അല്ലേ...... !!!!
ശ്രീകുട്ടനില്ലാത്ത ഇന്ത്യന്‍ ടീമിനു വേണ്ടി
ശ്രീക്കുട്ടന്റെ അമ്മ ഇപ്പോ പ്രാര്‍ഥിക്കും.
അമ്മ പ്രാര്‍ഥിച്ചില്ലെങ്കീ പിന്നെ എങ്ങനെ ജയിക്കാനാ...?

മലയാളിയോടാ കളി.
പ്രത്യേകിച്ച് നമ്മടെ ശ്രീകുട്ടന്റെ അമ്മയോട്...
ഹും....
അല്ലേലും ഈ ധോണിക്കൊന്നുമൊരു നന്ദിയില്ലാ...
എന്തോരം മീന്‍കറീം ചോറും ഉണ്ടതാ
ശ്രീകുട്ടന്റെ അമ്മേടെ കയ്യോണ്ട്.
എന്നിട്ടും ടീമിലെടുത്തില്ലല്ലോ ...
അതോണ്ടെന്തായീ ...
തോറ്റു നാണം കെട്ടു വന്നില്ലേ?
നമ്മുടെ ശ്രീകുട്ടനുണ്ടായെങ്കീ
രണ്ടു നല്ല തെറിയേലും മറ്റുള്ളോന്റെ
തന്തയ്ക്കു വിളീച്ചൂന്നൊരു ആശ്വാസമുണ്ടായിരുന്നൂ...
ഇപ്പൊ അതുംല്ല്യാ...

ഒരു കുരിശും വരച്ച്
മൈതാനത്തെ തൊട്ട് നെറുകയിലും വച്ച്
ഒരു മൂന്നാല് " കാം ഡൌണും " അഭിനയിച്ച്
ഒരു ക്രിക്കറ്റ്ബോളെടുത്ത് നേരെ
കുളത്തിലേക്കാഞ്ഞൊരു ഏറ്.

ബ്ലും!

22 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എന്തൊക്കെ ബഹളമായിരുന്നൂ..
ധോണീടെ സ്ട്രാറ്റജി...
യുവരാജിന്റെ സ്റ്റാമിന
രോഹിതിന്റെ സെഞ്ച്വറി
വീരൂന്റെ ഇഞ്ച്വറി,
ഗംഭീറിന്റെ സ്കൂപ്പ്
റൈനേടെ കോപ്പ്
ഹര്‍ബജന്റെ തലക്കെട്ട്
പത്താന്റെ വെടിക്കെട്ട്
ജഡേജേടെ കമ്പക്കെട്ട്
സഹീറിന്റെ യോര്‍ക്കറ്
ഇഷാന്റെ നിക്കറ്
ആര്‍പി സ്വിങ്ങ്
തീര്‍ന്നല്ലോ കൂത്ത്
ജയ് ഹോ !
--എസ് എം എസ് അയച്ച ഇന്ദൂനോടു നന്ദിപറയാം!

Junaiths said...

ദാ അത്രേയുള്ളൂ..ആദ്യത്തെ 20-20 ഗപ്പ്‌ മാത്രം മതി മ്മടെ ഇന്ത്യക്ക്‌,ഇനി പിള്ളേര് കൊണ്ട് പോട്ടെന്നേ...

ബ്ലും ...ഹല്ലാ പിന്നെ.. മ്മ്ളോടാ കളി.

ചാണക്യന്‍ said...

അവസാനം അതും ബ്ലും ആയി....

Calvin H said...

കൊണ്ട് നടന്നതും നീയേ ധോണീ അവസാനം വെള്ളത്തിലാക്കിയതും നീയേ ധോണീ എന്നു പറഞ്ഞ പോലെയായി...

ഷാരൂഖ് ഖാന്റെ ഡാൻസ് പാർട്ടി ഇത്തവണ മിസ്സായല്ലോ എന്നാരിക്കും ഇവന്മാരുടെ ഏറ്റവും വലിയ സങ്കടം...

എന്തൊക്കെ ബഹളമാരുന്നു...

ramanika said...

kaliyalle potte!

Manoj മനോജ് said...

എല്ലാ കൊല്ലവും 20-20 ഗപ്പ് ഇന്ത്യ തന്നെ മേടിച്ചാല്‍ പിന്നെ ഇത് കാണാന്‍ മറ്റ് രാജ്യക്കാരെ കിട്ടണ്ടേ? കാണികളില്ലെങ്കില്‍ അടുത്ത കൊല്ലം സ്പോണ്‍സര്‍മാരെ എവിടെന്ന് സംഘടിപ്പിക്കും....

ധനേഷ് said...

20-20 യുടെ ഗുണം എന്നു പറയുന്നതു തന്നെ ഇതല്ലേ.. “അധികം സമയം കളയണ്ട.. പെട്ടെന്നു തീരും..”
അതുപോലെ തന്നെ... തീര്‍ന്നു...
ധോണി മുങ്ങി.. ബ്ലും!!!

അരുണ്‍ കരിമുട്ടം said...

എന്തൊക്കെയായിരുന്നു...?
മലപ്പുറം കത്തി, അമ്പും വില്ലും, പിന്നെ അവന്‍റെയൊക്കെ..

Indu said...

Sreekuttan alla etta .. Gopumon :D

വശംവദൻ said...

നന്നായി കളിക്കുന്നവർ ജയിക്കട്ടെ.......

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നമ്മുടെ ശ്രീകുട്ടനുണ്ടായെങ്കീ രണ്ടു നല്ല തെറിയേലും മറ്റുള്ളോന്റെ തന്തയ്ക്കു വിളീച്ചൂന്നൊരു ആശ്വാസമുണ്ടായിരുന്നൂ...ഇപ്പൊ അതുംല്ല്യാ...

(((((((((((ബ്ലും)))))))))))

Unknown said...

ചിരിക്കാനുള്ള വക തന്നെ

Anonymous said...

Hahahah......
Great . Sree was too much

വാഴക്കോടന്‍ ‍// vazhakodan said...

:) hi hi :)

ആർപീയാർ | RPR said...

ഹ ഹ ...

Anil cheleri kumaran said...

നമ്മുടെ ശ്രീകുട്ടനുണ്ടായെങ്കീ
രണ്ടു നല്ല തെറിയേലും മറ്റുള്ളോന്റെ
തന്തയ്ക്കു വിളീച്ചൂന്നൊരു ആശ്വാസമുണ്ടായിരുന്നൂ.....

തന്നെ തന്നെ..

Sudhi|I|സുധീ said...

അല്ലാ പിന്നെ... ശ്രീ ഇല്ലാത്തതാണ് ഇതിന്റെ ഒക്കെ കാരണം...

കുക്കു.. said...

:))

കണ്ണനുണ്ണി said...

ഹിഹി ഇപ്പൊ ഗോപുമോന്‍ വീട്ടില്‍ ഇരുന്നു തല തല്ലി ചിരിക്കുന്നുണ്ടാവും...ധോണിടെ മുഖം tv ഇല്‍ കണ്ടിട്ട്

Tomkid! said...

“എല്ലാ കുരുത്തക്കേടുകള്‍ക്കുപുറകിലും
ഒരു കുരുത്തം കെട്ടവനുണ്ടായിരിക്കും”

പ്രപഞ്ച സത്യം തന്നെ!

അപരിചിത said...

പവനാഴി ശവമായീ...blumnae kanan illaaaaaaaaaaaaaaa...


;)

Sureshkumar Punjhayil said...

Nannayirikkunnu.... Ashamsakal...!!!