ദുഫായി, വെറും 40 കിലോമീറ്റേഴ്സ് !

രാമേട്ടന്റെ ചായക്കടയില്‍ വന്‍ ബഹളം.
ആരൊക്കെയോ വരുണൂ അളവെടുക്കുന്നൂ.
രാമേട്ടാന്‍ മൊഫൈലെടുക്കുന്നൂ വിളീക്കുന്നൂ
വീണ്ടും അളവെടുന്നുന്നൂ...

അല്ലാ, എന്താ സംഭവം?
ഒന്നുല്ല്യാന്ന്, ഇതൊന്നു വലുതാക്കി ഒരു ഹോട്ടലാക്ക്യാലോന്ന്..
എന്തേപ്പൊ പെട്ടന്ന് ?
അല്ല കൊച്ചീലൊരു കപ്പലൊക്കെ വന്ന് പെട്രോളൊക്കെ കിട്ടുംന്നല്ലെ കേട്ടത്
അതിന്ന്?
അപ്പോ കൊച്ചി ഒരു ദുബായ് ആവൂലെ?
ആണോ?
പിന്നേ, കുട്ട്യോളും മനോരമെം പറയണത് അതെന്നല്ലെ..
അതിന് രമേട്ടന്‍ ഹോട്ടലാക്കണതെന്തിനാന്ന്?
അല്ല കൊച്ചിലൊരു ദുബായ് വന്നാല് കൊറേ ആള്‍ക്കാരൊക്കെണ്ടാവൂലെ..അപ്പൊ പിന്നെ ഈ ചെറ്യേ ചായപ്പീട്യ മത്യാവൂല്ലാന്ന് കുട്ട്യോള് പറഞ്ഞ്.
ബെസ്റ്റ്! കൊച്ചീക്ക്പ്പൊ ഇവുടുന്ന് ഒര് 200 കിലോമീറ്ററോളം വരൂലെ ?
എന്നാലും കൊച്ചീക്ക് പോണ ടീമിനൊക്കെ ചായ കുടിക്കാന്‍ തോന്ന്യാലോ ?
അതിനിതു കൊച്ചീക്കുള്ള നാഷണല്‍ ഹൈവേ ഒന്നുമല്ലല്ലോ...
ഈ റോഡ് നേരെ നാഷണല്‍ ഐവേക്കാല്ലേ പോണത്?
അതിന്ന് ഇനീം 40 കിലോമീറ്റര്‍ പോവണ്ടെ ?
അപ്പോ സംഭവം കുറഞ്ഞേ...
എന്ത് കുറഞ്ഞൂന്ന് ?
അല്ല ദുബായീം ഞമ്മളെ ചായപ്പീട്യേം തമ്മിലുള്ള ഗാപ്പ്...
നാപ്പത് കിലോമീറ്ററോ ?
അതന്നെ, അപ്പൊ നാപ്പത് കിലോമീറ്റര്‍ അപ്പ്രത്ത് ദുബായീക്ക് റോഡ് വരുമ്പോ ഇതൊന്ന് ഹോട്ടലാക്കണ്ടേ...?
പിന്നേ നിര്‍ബന്ധമായും...ആക്കണം...
അല്ല രാമേട്ടാ, ഇനീപ്പോ കോഴിക്കോട്ടെങ്ങാനും കിട്ട്യാലോ പെട്രോള്?
അന്നോട് മാത്രം ഒരു സ്വകാര്യം പറയാ..
എന്തേ?
ഇങ്ങോട്ടടുത്തോട്ട് നിക്ക്...
ആ പറ രാമേട്ടാ...
അല്ല ഞാനെന്റെ കെണറ് നന്നാക്കാന്‍ ചെക്കമ്മാരോട് വരാന്‍ പറഞ്ഞിട്ട്ണ്ട്.
ഈ മഴക്കാലത്തോ ?
അതല്ല കാര്യം.
പിന്നെ ?
ഇന്നലെ കെണറ്റീന്ന് വെള്ളം കുടിച്ച്പ്പോ ഒരു ടേസ്റ്റ്...
എന്തിന്റെ?
എടാ പെട്രോളിന്റേന്ന്....
ഇങ്ങക്ക് വട്ടാണ്, ഇന്നലെ വരെ പച്ച വെള്ളം, ഇന്ന് പെട്രോള്..
അല്ലെങ്കിലും അനക്കൊന്നും ആള്‍ക്കാര്‍ നന്നവണത് കണ്ണ്പിടിക്കൂലല്ലാ..
എന്ത്?
ഒന്നൊ പോടാ അവിടുന്ന്... കൊച്ചി ദുബായി ആവും ചെയ്യും, ചെലപ്പോ എന്റെ കെണറ്റീന്ന് പെട്രോള് കിട്ടേം ചെയ്യും.
ന്നാ അങ്ങനെ ആവട്ടെ രാമേട്ടാ...
ഊം....

കൊച്ചീല് കരേന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെ ഒരു വല്ല്യാ കല്ല്...
ബ്ലും!...

പെട്രോള് തെറിച്ച്തിന്റെ ശബ്ദം !!!!

11 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

രാമേട്ടന് ദുഫായീല്‍ കമ്പ്ലീറ്റ് പെട്രോളാ... അല്ലാന്നൊന്നും പറയല്ലേ, കിണറ്റിലേക്കങ്ങ് തള്ളിയാ പെട്രോള് കുടിച്ചു മരിക്കേണ്ട ഗത്യാവും.

കാസിം തങ്ങള്‍ said...

കൊച്ചീല് പെട്രോള്‍ തിളച്ച് മറിയട്ടെ, ബ്ലും.

Kripssmart said...

ഇരിക്കട്ടെ എന്റെ വകയും ഒരു ബ്ലും! കൊള്ളാം ട്ടോ ... ഈ കല്ല്‌ എന്തായാലും ശെരിക്കും എത്തേണ്ടിടത്ത് തന്നെ ചെന്നു വീണിട്ടുണ്ട്!

ഇനിയും ഇതു വഴി പോകുമ്പോള്‍ കാണാം...

കിഷോര്‍ലാല്‍ പറക്കാട്ട് said...

ഇനീ സമരക്കാര്‍ക്ക് പെട്രോള്‍ ബോംബ് ഉണ്ണ്ടാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല..
അപ്പൊ പിന്നെ ബ്ലും മാറ്റി ((ഭും)) ആക്കേണ്ടി വരും.. :)

കണ്ണനുണ്ണി said...

അതെ കല്ലിട്ടത് കറക്റ്റ് സ്ഥലത്താണ് ട്ടോ

junaith said...

Good one machu

നരിക്കുന്നൻ said...

കൊച്ചീല് പെട്രോൾ കിട്ട്വോ. ആ കല്ല് കറക്റ്റ് സ്ഥനത്ത് തന്നെ കോണ്ടോന്നാവോ.. കൊണ്ടിട്ടുണ്ടെങ്കിൽ കട്ടായം ... അവിടെ ഉറപ്പാ.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഞാനു ഇടുന്നു ഒരു കല്ല് ‘ ബ്ലും ‘

ഹോട്ടലിന്റെ മാനേജറാവാൻ ഞാൻ റെഡി

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഞാനിപ്പോ ഇവ്ട്ന്ന് പോന്നാലോന്നാ...

എന്നിട്ട് വേണം ഇവ്ടത്തെ ഒരറബീനെ എന്റെ ഡ്രൈവറാക്കാന്‍
;)

ബ്ലും...

മുസാഫിര്‍ said...

രാമേട്ടനു ഹോട്ടലിനെന്റെ അരികിൽ തന്നെ ഒരു പെട്രോൾ പമ്പും തുടങ്ങാലോ !

smitha adharsh said...

പറയാന്‍ പറ്റില്ല...ചിലപ്പോ പെട്രോള്‍ കിട്ടിയാലോ?