ആഗ്രഹം

കുഞ്ഞായിരുന്നപ്പോ ആരോ എന്നോടു ചോദിച്ചൂ...
"മോന്റെ ഏറ്റവും വല്ല്യ ആഗ്രഹമെന്താ?"
"അങ്കിളേ, എനിക്കൊരു ഹെലികോപ്റ്ററില്‍ കയറി ഇവിടെ ഒക്കെ പറന്ന്നടന്ന് ഈ വീടിന്റെ മോളിലിറങ്ങണം."
ഇന്നെന്നോടു വീണ്ടും ചോദിച്ചൂ അതേ ചോദ്യം.
"ശ്ശോ, ജീവ്വിതത്തിലൊരിക്കലും ഒരു ഹെലിക്കോപ്റ്ററില്‍ കയറാനിടവരുത്തല്ലേന്നൊരാഗ്രഹം മാത്രം"
ആ ആഗ്രഹത്തെ കുളത്തിലേക്കിട്ടൂ.
ബഹളങ്ങളില്ലാതെ...

ബ്ലും...!

12 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഒരു കുടുമ്പത്തിന്റെ ദുഖത്തില്‍ ഞാനും കണ്ണീരിഴുക്കുന്നൂ...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

:(

പിള്ളേച്ചന്‍ said...

പേടി തന്നെ അല്ലെ
സസ്നേഹം
അനൂപ് കോതനല്ലൂർ

junaith said...

എല്ലാത്തിനോടും പേടിയാണിപ്പോള്‍്

Tomkid! said...

അതിലും വല്യ കാര്യം ഈ വാര്‍ത്ത അറിഞ്ഞ് ആന്ത്രയില്‍ 27 ആള്‍ക്കാര്‍ ആത്മഹത്യ ചെയ്തു!!!

:(

കൊട്ടോട്ടിക്കാരന്‍... said...

:)

കൃഷ്ണഭദ്ര said...

ഞാനും ഈ കുളത്തില്‍ ഒരു കല്ലിട്ടു

rahul s nair said...

ഞാന്‍ സ്ത്രീധനമായിട്ട് ഒരു ഹെലികോപ്റ്റര്‍ ചോദിച്ചാലോ എന്നാലോചിച്ചെതാ .. ഇനി വേണ്ട !!!

നരിക്കുന്നൻ said...

ഹെലിക്കോപ്റ്റർ കുളത്തിൽ ചാടിയാലും വനത്തിൽ ചാടരുത്...

ബ്ലും

പെണ്‍കൊടി said...

ചെറിയ മോഹങ്ങളാണല്ലോ രാഹുലേട്ടനു്‌.. ങേ ???

ഹെലീകോപ്റ്ററിനെ കുറ്റം പറയണ്ട... എനിക്കിപ്പോഴും ഇഷ്ടാ....

Manzoor Aluvila said...

ഇങ്ങനെ കല്ലിടെല്ലെ... പാവം ആന്ത്രാസ്മുഖ്യൻ

ശ്രീ said...

ഇവിടെങ്ങുമില്ലേ?