അരവണ 'പായസം' !
എത്രയും പ്രിയപെട്ട അയ്യപ്പന്,
ഈ ദാസന് മറ്റൊരു ദാസന് വഴി അന്‍പത് ഇന്ത്യന്‍ പണം കൊടുത്ത് മേടിപ്പിച്ച ഒരു ടിന് അരവണ പായസം
ഇതിന്റെ കൂടെയുള്ള പാര്‍സല്‍ വഴി തിരിച്ചയക്കുന്നൂ.
പാര്‍സല്‍ നമ്പര്‍: 2255
പണ്ടൊക്കെ നല്ല രുചിയോടെ കഴിച്ചിരുന്നതും ഒരിക്കലും ഒരു ബോട്ടലില്‍ കൊതി തീരാത്തതുമായ തിരു സന്നിധിയിലെ അരവണപായസം ഈപ്രാവശ്യം ടീം മേറ്റ്സ് എല്ലാരും കയ്യിട്ടിട്ടും വീണ്ടും ഫുള്‍ ടിന് ബാക്കിയാണ്.
കാരണം കണ്ടെത്താനായി ഈ ദാസന് അതിലൊരു സ്പൂണ്‍ കഴിച്ചതില്നിന്നുണ്ടായ തിരിച്ചറിവ്, വിജയ് മല്ല്യയുടെ കിങ്ങ്ഫിഷര്‍ ബിയര്‍ കയിച്ചാലുണ്ടാവുന്ന ഒരു രുചിയും തിരു സന്നിധിയില്‍ നിന്നും ദേവസം ബോര്‍ഡ് താങ്കളുടെ ലേബലില്‍ വിതരണം ചെയ്യുന്ന അരവണപായസത്തിന്റെ രുചിയും ഏതാണ്ട് വല്ല്യ വ്യത്യാസമില്ല എന്നതാണ്.
തിരിച്ചയ്ക്കുന്ന അരവണപായസം മേല്‍ ശാന്തിയെക്കോണ്ടോ ദേവസം ബോര്‍ഡിലെ വല്ല്യ ഉദ്ദ്യോഗ്ഗസ്തരെക്കോണ്ടോ രുചി ചെയ്യിച്ചശേഷം അടിയന്റെ പരാതി ശരിയാണെന്ന് അങ്ങേക്ക് ബോധ്യപെട്ടാല്‍
മടക്ക തപാലില്‍ അന്‍പത് ഇന്ത്യന്‍ പണം അടങ്ങിയ ചെക്കോ കിഴിയോ തിരിച്ചയക്കാന്‍ വിനീതമായി അപേക്ഷിക്കുന്നൂ.
ഭക്ത്യാദരപൂര്‍വ്വം വിനീത ദാസന്,
Subscribe to:
Post Comments (Atom)
26 comments:
ദേവസം ബ്റോര്ഡിനു ലാഭമില്ലാതിരിക്കുമോ ?
ബ്ലോഗ്ഗില്‍ പോലും ഒരു കുഞ്ചന്‍ നമ്പ്യാരില്ലാതെ പോയീ ഇതിന്റെയൊക്കെ ഗുണം തുറന്നു കാണിക്കാന്‍
പാവം അയ്യപ്പന് ഇതൊന്നും അറിയുന്നു പോലുമുണ്ടാവില്ല. പിന്നല്ലേ...
പറഞ്ഞതില്‍ സത്യമില്ലാതില്ല. പണ്ടത്തെ അരവണയില്‍ നിന്ന് ഇന്നത്തേതിലേയ്ക്കെത്തുമ്പോള് വില ഗണ്യമായി കൂടി എന്നല്ലാതെ ഗുണം തീരെ ഇല്ലാതായിക്കൊണ്ടിരിയ്ക്കുകയാണ്.
ഇതേ അവസ്ഥ തന്നെആയിരുന്നു കഴിഞ്ഞ കൊല്ലവും, ഇത്തവണ എല്ലാം യന്ത്രസഹായത്താൽ ആക്കി..എന്നിട്ടും പഴ്യ കൂട്ട് കിട്ടണില്ല എന്നു തോന്നുന്നു...
കുരുത്തം കെട്ടവനേ.........
നിന്നെക്കൊണ്ട് തോറ്റല്ലോ???
:)
നല്ല ഫോമിലാവുന്നു... :)
അരവണ ഒരു വീക്നെസ്സ് ആയിരുന്നു.. ആർക്കും നല്ലത് കിട്ടുന്നില്ല എന്നറിയുമ്പോൾ എന്തൊരു സന്തോഷം ;)
അടുത്ത വീട്ടിലെ ചേട്ടന് കൊണ്ടുതന്ന ഒരു ടിന് അരവണപായസം തുറന്നിട്ടില്ല. ഞാനിനിയിപ്പോ അതു തുറക്കണോ, അതോ ഈ കത്തിന്റെ അടിയില്‍ എന്റേയും കൂടി ഒരുപ്പു വക്കണോ?
തിരുത്തി വായിക്കണേ, ഒരുപ്പു അല്ല, ഒരു ഒപ്പ്.
പായസത്തിന്റെ ഒപ്പം കിട്ടിയ 'അപ്പം' എടുത്ത് കുളത്തിലിട്ടു... ബ്ളും!!
(അപ്പത്തിന്റെ കാര്യം ഇവിടെ പറയേണ്ടല്ലൊ)
കത്ത് അയ്യപ്പന് കിട്ടാന്‍ വഴിയില്ല.
സ്വാമി ശബരിമല വിട്ടിട്ട് കാലം കുറെയായി.
അരവണ പിന്നെയും കുഴപ്പം ഇല്ല എന്ന് വെക്കാം , അപ്പം കഴിച്ചില്ലേ ?
കലക്കി... പ്രതികരണം.
ഇനി മുതൽ 200 വർഷം പഴക്കമുള്ള അരവണ വിതരണം ചെയ്യണം എന്നൊരു നിവേദനം അയക്കാം.
നൊസ്റ്റാൾജിയയുടെ ഓരോ രൂപങ്ങളേ...!
ബ്ലും, “ബ്ലോഗിലെ കുഞ്ചൻ നമ്പ്യാർ” ആകാൻ ഇത്രയൊക്കെ മതി.
എന്തായാലും വിമർശനം വളരെ ഇഷ്ടപ്പെട്ടു. :)
കുരുത്തം കെട്ടവനേ....കുളത്തില്‍ കല്ലിട്ടോനേ....
നിന്നെക്കൊണ്ട് തോറ്റല്ലോ? :)
ഇനി കുളത്തിൽ കല്ലിട്ടാൽ, കുളം നികത്തിയതിൻ കേസ് വരും... എന്നാലും ഒരു കല്ല് ഞാനും ഇട്ടു... ബ്ലും.
അതു കലക്കി ബ്ലും.........
അറിയുന്നുല്ലാ.... ഭഗവാന് അറിയുന്നില്ലാ....
കഴിക്കുന്നില്ലാ... ഉണ്ടാക്കുന്നവര്‍
കഴിക്കുന്നില്ലാ....
അനുദിനം അനുദിനം കഷ്ടത്തിലാകുന്നു
പാവമാം ഭക്തരെല്ലാം.....
സത്യമാ....വില മെച്ചം ഗുണം തുച്ചം എന്നാവുന്നു...
ഭക്തിയുടെ പുറത്തു എന്തും ആവാമല്ലോ
താങ്കള്‍ കുളത്തിലിടുന്ന ഒരു കല്ലും അതിലിട്ട് (ട്രേഡ്മാര്‍ക്കായി) അയക്കാമായിരുന്നില്ലേ?
പ്രതിഷേധം കലക്കി. പക്ഷെ അയ്യപ്പനെന്ത് പിഴച്ചു? ആ പാവത്തിനെയണ് ടിന്നിലടച്ച് വിറ്റുകൊണ്ടിരിക്കുന്നത് :)
അരവണ പായസത്തിനു രുചി കുറഞ്ഞാലെന്താ..ഭക്തിക്ക് രുചി ഏറുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് നു നന്നായി അറിയാം...
ഇതാ പറയുന്നത്..
കിങ്ങ് ഫിഷര്‍ കഴിച്ച് കഴിച്ച്
മറ്റൊന്നും വായിക്കു പിടിക്കാതെ പൊകുമെന്ന്.
എന്നൊ ചെയ്യാനാ ബ്ലും?
;)
ദീപ സ്തംഭം മഹാശ്ചര്യം...ബോര്‍ഡിനു കിട്ടണം കാശ്. ഇനി എന്തൊക്കെ കാണേണ്ടി വരുമോ? സ്വാമി ശരണം.
സത്യം.തുറക്കുന്ന നിമിഷം തന്നെ തീര്‍ന്നു പോവുമായിരുന്ന അരവണപ്പായസം ഇപ്രാവശ്യം ഭഗവാന്റെ പ്രസാദമല്ലേ എന്നോര്‍ത്തു മാത്രം കഴിക്കുകയാണുണ്ടായത്..:(
FREE Kerala Breaking News in your mobile inbox.From your mobile just type ON KERALAVARTHAKAL & sms to 9870807070
This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!
Please tell your friends to join & forward it your close friends.
FREE Kerala Breaking News in your mobile inbox.From your mobile just type ON KERALAVARTHAKAL & sms to 9870807070
This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!
Please tell your friends to join & forward it your close friends.
Post a Comment