ആവാലോ...പക്ഷേ, അതിപ്പോന്താ നാലിന്റെ ഒരു കണക്ക്?
ഓരോ സംസഥാനംണ്ടാക്കുമ്പോഴും അതു സ്വയം പര്യാപ്തമായിരിക്കണ്ടേ മേന്നേ,പിന്നെ ഇതൊന്നു വിഭജിക്കാന്‍ ഒരു കാരണോം വേണല്ല്ലോ...
വേണംന്നു വച്ചോളൂ.
അപ്പോ കേരളത്തിലുള്ള മൂന്ന് വിമാനത്താവളങ്ങളും വരാന്‍ പോവുന്ന കണ്ണൂര്‍ വിമാനത്താവളവും ചേര്‍ത്ത് നാല് വിമനത്താവളങ്ങളുടെ അടിസ്ഥാനത്തില്‍... ഒരു മുറിയങ്ങ് മുറിക്കാം.. എന്താ?
ഒരു വിരോധോം ഇല്ല്യാ.. ന്നുവച്ചാലും ഇതോണ്ടെന്താ ഒരു മെച്ചംന്നാ ?
ഹൈ! സുഖല്ലേ മേന്നേ, ഒരോ സംസ്ഥാനത്ത് ഒരോരോ മുഖ്യമന്ത്രീം മന്ത്രിസഭേം. ഭേഷായിട്ട് ഇവര്ക്കെല്ലാര്ക്കുമങ്ങട് ഭരിച്ച് അര്മ്മാദിക്കാലോ.. ആര്‍ക്കും ആര്‍ക്കും കിട്ടീല്ല്യാന്നുള്ള പരാതീംണ്ടാവില്ല്യാന്നു വെച്ചോളൂ, എന്താ...
അങ്ങന്യങ്ങടാവുമ്പോ കേരളത്തിന്റെ കാര്യം
16 comments:
വെട്ടൊന്ന് മുറി നാല്!
കുളം മൊത്തത്തില്‍ തേകി വൃത്തി ആക്കിയ മട്ടുണ്ടല്ലോ.
ബ്ലോഗ് കാണാൻ സ്റ്റൈലായി ഇഷ്ടാാ... :)
അപ്പൊ അങ്ങാടിക്കലെ പ്രധാനമന്ത്രി ഞാനാ !
അപ്പ അങ്കമാലി ഏതിൽ പെടും (പണ്ടേ ജ്യോഗ്രഫി ഇത്തിരി പരുങ്ങലാ). പ്രധാനമന്ത്രി ആവാൻ ഒരു തിരുമാലി വരും.
എന്തായാലും പോളിസി വന്ന നിലയ്ക്ക് ഇനീപ്പൊ നാലാക്കണ്ട. എത്ര കെഎസ്ആർടിസി ഡിപ്പൊ ഉണ്ടോ അത്രേം ആയിക്കോട്ടെ. ഭരിക്കാൻ നല്ല എളുപ്പമായിരിക്കും. ഞമ്മക്കും ഇരിക്കട്ടെ ഒരു ഛത്തീസ്ഗഡ് (മുപ്പത്താറു ഗഡു എന്ന് മലയാളം)
:)
അപ്പൂട്ടാ ഛത്തീസ്ഗഡിന്റെ മലയാളം കലക്കി...
ജോണേ, കാല്‍വീ...
സത്യത്തിന്റെ മുഖം കറുത്തതാണെന്നല്ലെ...
ഞാനതൊന്നു വെളുപ്പിക്കാമോന്നു നോക്കിയതാ...
കുളമൊന്നു വെളുപ്പിച്ചൂ...
അങ്ങാടിക്കലിലേക്ക് പ്രധാനമന്ത്രിപദത്തിന് ലേലം തുടങ്ങീ.
ഇനി അതിലേക്ക് മുക്കാകള്ളന്മാരെ മാത്രേ പരിഗണിക്കൂ...
അങ്കമാലി കേന്ദ്ര ഭരണ പ്രദേശമാക്കാനാണ് പ്ലാന്‍.
മുപത്താര് ഗ്ഡു അങ്ങട്ടിഷ്ട്പ്പെട്ടൂ.. ട്ടോ
മ്മ്ക്ക് സംസ്ഥാനം മാണ്ട. രാജ്യം മതി.. തൃശ്ശൂരങ്ങ്ട് ഒരു രാജ്യാക്ക്യാ പ്രധാനമന്ത്ര്യന്നെ ആവാന്‍ പറ്റിയാലാ??
:)
മ്മ്ല് നാട്ടില്ണ്ട്ട്ടാ... :)
മ്മ്ക്ക് സംസ്ഥാനം മാണ്ട. രാജ്യം മതി.. തൃശ്ശൂരങ്ങ്ട് ഒരു രാജ്യാക്ക്യാ പ്രധാനമന്ത്ര്യന്നെ ആവാന്‍ പറ്റിയാലാ??
:)
മ്മ്ല് നാട്ടില്ണ്ട്ട്ടാ... :)
അങ്ങ്നെ ചിന്തിച്ചുവന്നപ്പഴാ ഒരു കാര്യം ഓർത്തേ....
കൊറെ സംസ്ഥാനങ്ങള്‍ വരട്ടേന്ന്. അത്ലിപ്പെന്താ കൊഴപ്പം? കൊറേ സംസ്ഥാനണ്ടായാ അത്രേം ചെൿപോസ്റ്റ് വരും, എന്താ വരുമാനംന്ന്വെച്ചിട്ടാ. സർക്കാരിനും, പിന്നെ ഇക്കണ്ട ആള്ളോക്കാര്ക്കും.
വിഭജനം ബെവേരെജെസ് ഔട്ട് ലെറ്റ് അടിസ്ഥാനത്തില്‍ ആയാല്‍ കുറേകൂടി തൊഴില്‍ കിട്ടും!!!!!
എന്റെ താഴത്തെ പാടവും,കുളവും കൂട്ടി ഒരു രാജ്യം തരാവോ? എനിച്ചും ഒരു പ്രധാനമന്ത്രിയാകാനാ..:)
എന്തായാലും സംസ്ഥാനങ്ങൾ പെരുകട്ടെ എന്നാലല്ലേ വിഹിതം എല്ലാവർക്കും കിട്ടൂ.......
തലസ്ഥാനം കാസര്‍ഗോട്ടേക്ക് മാറ്റിയാല്‍ സംസഥാനം നാലല്ല; വേണെന്നുവെച്ചാല് നാല്പതുമാക്കാം.
അല്ല മോയ്തീന്ക്ക ...അപ്പൊ ന്ഹമ്മക്കും കിട്ടോ ..ഒരു മുയ്മന്‍ സംസ്ഥാനം ......ന്ഹംമക്ക് കൊയിക്കോടും മലപ്പുറം, വയനാടും മതി..
അല്ല...ബേറെ ഒന്നും കൊണ്ടല്ല ... അതാനെങ്കിലേയ്....ഇടുന്നു പാനക്കാട്ടിന്നു പോയി ബരാന് എളുപ്പെനി ......പിന്നെ
എന്തൊക്കെ പറഞ്ഹാലും ..തലസ്ഥാനം ന്ഹംമലേ പാണക്കാട് മതി..അയ്മതോട്ടു കളി ബേണ്ട........
കളി ഈ ബാപ്പൂട്ടിനോട ....മണ്ട മോനേ മണ്ട......
;)
Post a Comment