ഇവിടം സ്വര്‍ഗ്ഗം തന്നെയാണ്!

നാട്ടിലെന്റെ വീടിന്റെ അടുത്ത് ഒരു വല്ല്യ ഫ്ലാറ്റ് സമുച്ചയോം ഐടി പാര്‍ക്കും വരുന്നൂന്ന്.. ഞങ്ങടെ ഗ്രാമത്തില്‍ IBM, Infosys പിന്നെ TCS ഉം ആ പാര്‍ക്കില്‍ 2010 ഡിസംബറില്‍ തുടങ്ങുംന്ന്.. Infosys ആണ് ആദ്യം തുടങ്ങാത്രെ. പിന്നേം ചെറിയ കമ്പനികളുണ്ട്.

സംഭവം തന്നെ... ഞങ്ങളാണെങ്കി കുറച്ച് സ്ഥലമുള്ളതില്‍ കുളമൊഴിച്ചുള്ളത് കുറേ മുന്നെ വച്ച ബോര്‍ഡാ 'FOR SALE' ന്നുള്ളത്. അതിനി വേണോന്നാ ചിന്ത... പിന്നെ ബ്ലോഗിലാര്‍ക്കെങ്കിലും വേണേല്‍ തന്നേയ്ക്കാം കെട്ടോ... ഒന്നുല്ലെങ്കി ബൂലോക സുഹൃത്തുക്കളല്ലെ... മിനിയാന്ന് വരെ സെന്റിന് മുപ്പതിനായിരായിരുന്നു. ഇനി പക്ഷെ ചാണ്ടിചേട്ടന്‍ പറഞ്ഞത് ഒരു ലക്ഷത്തി അമ്പതിനായിരമെങ്കിലും കിട്ട്യാ കൊടുത്താമതീന്നാ.. ബൂലോക കച്ചവടമാണെങ്കി നമുക്കൊരു ഒന്നെ ഇരുപത്തഞ്ചിനു നോക്കാം...

ഇതാണ് നമ്മടെ ഭൂമി മാഫിയ... ഇവരടെ ഇടയില്‍ പെട്ട് നെട്ടോട്ടമോടുന്ന മാത്തായീം കുടുമ്പവുമാണ് സ്വര്‍ഗത്തിലുള്ളത്. റോഷനാണ്ട്രൂസ് നന്നായി സംവിധാനം ചെയ്തിട്ടുണ്ട്. ഊടായിപ്പിനെ ഊടായിപ്പുകൊണ്ട്
തോല്‍പ്പിക്കുന്ന ഒരു ശ്രീനിവാസന്‍ വാസന സിനിമയ്ക്കുണ്ട്. എങ്ങനെ വന്നൂന്നറിയില്ല...ലാലും ജഗതിയും നന്നായി സ്കോറുന്നുണ്ട്. ലലോലക്സ് സംഭവമാണ്... കവിയൂര്‍പൊന്നമ്മ തിലകന്‍ ലാല്‍ ... അഭിനയമുണ്ടെങ്കിലും പ്രതീക്ഷിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളില്ല. സാധാരണക്കരന്റെ പ്രശ്നങ്ങള്‍... പിന്നെ കോടതിയും ഒരു 'പേരു മറന്ന് പോവുന്ന' ജൂറിയും.ചില സമകാലീന പാരകളും !


കുടുമ്പമായി കാണാവുന്ന ഒരു തമാശചുവയുള്ള നല്ല സിനിമ. ന്നാ തമാശയല്ലതാനും.
ഒരു മൂന്നെമുക്കാല്‍റേറ്റിങ്ങ്, ഔട്ട് ഓഫ് അഞ്ച്...

എല്ലാര്‍ക്കും പുതുവസ്തരാശംസകള്‍...

15 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഡിസംബര്‍ മുപ്പത്, അവധി കഴിഞ്ഞ് ബാങ്ക്ലൂര്‍ക്ക് ഡ്രൈവ് ചെയ്യാന്‍ തുടങ്ങീപ്പോ അനിയന്‍ വിളിച്ചു...വിഷ്ണുവര്‍ധന്‍ മരിച്ചൂ.. ഇന്നിങ്ങോട്ട് വരണ്ടാ..
അങ്ങനെ ബോറഡിച്ച് വീട്ടിലിരിക്കുമ്ബോ, മാതാശ്രീയെയും കൂട്ടി ഒരു സിനിമ കണ്ടാലോന്നൊരാലോചന... നേരെ സ്വര്‍ഗ്ഗത്തിലേക്ക് വെച്ചു പിടിച്ചു...

വിന്‍സ് said...

ചുമ്മാ ബോറഡിച്ചിരിക്കുമ്പോള്‍ ആണോ ലാലേട്ടന്റെ പടം കാണാന്‍ പോവുന്നതു.....എന്തോവാടേ???

കാപ്പിലാന്‍ said...

")

വശംവദൻ said...

:)

കണ്ണനുണ്ണി said...

സമയം കിട്ടിയാല്‍ കാണണം ന്നുണ്ട് ..സ്വര്‍ഗം...:)
പുതുവത്സരാശംസകള്‍...

വാഴക്കോടന്‍ ‍// vazhakodan said...

പുതുവത്സരാശംസകള്‍...

ചാണക്യന്‍ said...

ബ്ലും....

പുതുവത്സരാശംസകൾ....

Calvin H said...

പുതുവത്സരാശംസകള്‍...:)

Typist | എഴുത്തുകാരി said...

സിനിമയെപ്പറ്റി ആയിരുന്നു അല്ലേ?
കണ്ടില്ല.കണ്ടവര്‍ പറഞ്ഞു. കൊള്ളാമെന്നു്. കാണാം.

അയ്യോ മറന്നു, പുതുവത്സരാശംസകള്‍.

Irshad said...

ഇവിടുത്തെ സിനിമാ നിരൂപണം ഒരു വെറൈറ്റി എഴുത്താണല്ലോ?

പുതുവത്സരാശംസകള്‍

Enlis Mokkath said...

ഒരു പാട് കാലത്തിനു ശേഷം മാതാശ്രീയുമായി ...ഒരു സിനിമ കണ്ടതല്ലെ....അതിന്റെ ഫീലിങ്ങ്സ്‌ ഉണ്ടാവും......പിന്നെ..ഈ അനിയന്‍ കാരണം ഒരു നല്ല സിനിമ കണ്ടല്ലോ.....ഞാന്‍ കൃതാര്‍ത്താന്‍...ആയി......

സുമേഷ് | Sumesh Menon said...

:)

ബ്ലും....

പുതുവത്സരാശംസകൾ....

Lalettanz said...

സ്വര്‍ഗ്ഗം മാത്രമല്ല. ഞാന്‍ സഹ വേഷത്തിലഭിനയിച്ച എയ്ഞ്ചല്‍ ജോണും കൂടിയൊന്നു കാണാമായിരുന്നു.
സമ്മതിക്കണം!!

പെണ്‍കൊടി said...

എന്റെ പൊന്നു മാഷേ... ഇതെന്താ പുറം തിരിഞ്ഞുള്ള ഒരു ഫോട്ടോ..
എന്തായാലും ലാലേട്ടന്റെ പടം കണ്ടല്ലെ... എനിക്ക് കാണാന്‍ പറ്റീട്ടില്ല ... കാണണം...

അപ്പൊ ശരി... പിന്നെ പാക്കലാം...

- പെണ്‍കൊടി

വരികളിലൂടെ... said...

hhah good one..