ഹരിഹര്‍നഗര്‍3,ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍











ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍: ഭാര്‍ഗവീനിലയത്തില്‍ തുടങ്ങി ഹരിഹര്‍ നഗറിലൂടെ പോയി എക്സോട്ടികില്‍ നിര്‍ത്തി ഒരു കാലിച്ചായേം പരിപ്പുവടേം കഴിച്ച്, ഒരു പടികൂടെ മുന്നോട്ടുപോയി, ബുദ്ധിപരമായി നിര്‍ത്തിയ ഒരു അവധിക്കാല ലാല്‍ സിനിമ.

ഇന്‍ ഹരി ഹര്‍നഗറിന്റേം ടു ഹരിഹര്‍ നഗറിന്റേം അത്രേം തമാശ ഇതിലില്ലാ എന്നു പറഞ്ഞാ അതു "ഇതാണോ ഓണം, ഓണമൊക്കെ ഞങ്ങടെ കുട്ടികാലത്തായിരുന്നൂന്ന് " എന്ന 'ഒരു അമ്മാവന്‍ നെടുവീര്‍പ്പ്' [#1]  പോലെയെ ഉള്ളൂ. പക്ഷേ ഈ ടീം കൊള്ളം. പ്രായം പക്വതയെത്തിക്കാത്ത നാലു മലയാളീസ്...

എന്തായാലും ജഗദീഷിന്റെ ചില ചളി നമ്പറുകള്‍ കഴിഞ്ഞാല്‍ 'വിജ്ജ്രംബിച്ഛ' ഒരു ക്ലൈമാക്സ് ഉണ്ട്... മുന്‍ ഹരിഹര്‍ നഗറുകളെപ്പോലെതന്നെ ഒരിക്കലും ബോറടിപ്പിക്കുന്നുമില്ല...

ഒരു 'വിജ്ജ്രംബിച്ഛ' ബ്ലും!!! 

 [#1] അമ്മാവന്‍ നെടുവീര്‍പ്പ് :-പുതിയ മലയാള പ്രയോഗം. ശബ്‌ദതാരാവലി പുതിയത്, പേജ് നമ്പര്‍ മുന്നൂറ്റി രണ്ട്: " പ്രശസ്ത സാഹിത്യ കാരനും വാഗ്മിയും ആയ ശ്രീ സുകുമാര്‍ അഴീക്കോടും മികച്ച അഭിനേതാവും ലെഫ്റ്റനന്റ് കേണലുമായ ശ്രീ മോഹന്‍ലാലും തമ്മിലുള്ള വാക് സംഘട്ടനത്തിനുശേഷം മലയാളത്തില്‍ ഉരുത്തിരിഞ്ഞുവന്ന പുതിയ പ്രയോഗങ്ങളില്‍ ഒന്ന്. [ കൂടുതല്‍ കാണുക: അമ്മവന്‍ ഫലിതം, അമ്മാവന്‍ കോപം, അമ്മവന്‍ പാചകം, ...]

8 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ജനകനും പ്രമാണിയും കൂടെ കണ്ടാ വിഷു തീര്‍ന്നു! റിവ്യൂ 'വന്‍' ആയതു കാരണം താന്തോന്നി മാറ്റിപിടിച്ചൂ....

ശ്രീ said...

അപ്പോ കണ്ടാല്‍ കാശ് പോകില്ല അല്ലേ?

[കാണണമെന്ന് കരുതിയിരിയ്ക്കുകയാണ്]

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒരു “അമ്മാവന്‍“ ബ്ലും...

കണ്ണനുണ്ണി said...

മിനിമം ഗ്യാരന്റി ഉണ്ടല്ലേ.. വിഷുവിനു നാട്ടില്‍ വരുമ്പോ കാണാം അപ്പൊ

പട്ടേപ്പാടം റാംജി said...

കാണാന്‍ തോന്നുന്നു.......!!!

poor-me/പാവം-ഞാന്‍ said...

അറ്റ് യുവര്‍ റിസ്ക് ആന്റ് കോസ്റ്റ്...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ശ്രീ, എനിക്കു കാശുപോയില്ല...രാമന്‍ എഫക്റ്റ് എന്നൊക്കെ പറയുന്ന പോലെ അല്ലെ രാമേട്ടാ? അപ്പൊ വിഷൂന് ടികറ്റ് കിട്ടീ ല്ലെ ? ഭാഗ്യവാന്‍.. റാംജി ഇതു കണ്ടില്ലേല്‍ പിന്നെ ഏതു കാണും മലയാളത്തില്‍... പാവം അത്രവല്യ റിസ് എടുക്കാനിത് ഡയരക്റ്റ് ചെയ്തത് ഷാജി കൈലാസും കഥ ടി എ ഷാഹിതും അല്ലാ...

Typist | എഴുത്തുകാരി said...

എനിക്കും കാണണം.

അങ്ങനെ മലയാള ഭാഷക്കൊരു പുതിയ വാക്കു് കിട്ടിയല്ലോ!