ചന്ദ്രനില്‍ ടാറ്റയുടെ ഐസ് ഫാക്റ്ററി...

ഒന്നുമില്ലാതെ തരിശായിക്കിടന്ന ചന്ദ്രനിലെ സര്‍ക്കാര്‍ ഭൂമിയില്‍ ടാറ്റയല്ലാതെ ആര് ഐസ് ഫാക്റ്ററി കെട്ടും??
പെട്ടന്ന് കണ്ടുപിടിക്കാതിരിക്കാന്‍ നിര്‍മ്മാണം കഴിഞ്ഞ
ഐസെടുത്ത് ഗര്‍ത്തങ്ങളിലൊളിപ്പിച്ചു വെച്ചിരിക്കുന്നൂ ടാറ്റ...
ഇപ്പൊഴെങ്കിലും ഇതു കണ്ടുപിടിച്ചത് നന്നായീ.

"ആരവിടെ ...
മൂന്നാറില്‍നിന്നും ഇറങ്ങിയ ഒഴിപ്പിക്കല്‍ ടീമിനേം
ടീവീക്കാരേം ചന്ദ്രനിലേക്കയക്കൂ...."

ടാറ്റ ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ കയ്യേറിയതിനെതിരേ
നാളെ ഇവിടെ സര്‍വ്വകക്ഷി ഹര്‍ത്താല്‍...
രാഷ്ട്രീയക്കാരെയും പാല്കാരെയും പത്രങ്ങളെയും ആശുപത്രികളെയും
മാത്രം ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിരിക്കുന്നൂ....

ഐസ് ചന്ദ്രനിലാണെങ്കിലും കുളത്തില്‍ വീഴും കട്ടായം....

ബ്ലും!

9 comments:

ശ്രീ said...

കാര്യമെന്തായാലും ഹര്‍ത്താല്‍ വേണം :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ലവടെ പോയാല് സ്മാളടിക്കാന്‍ ഐസ് വേറെ അന്വേഷിക്കണ്ട. സമാധാനമായി..

ബ്ലും...

ചിയേഴ്സ്....

അപ്പൂട്ടൻ said...

ചന്ദ്രനിലെ ഐസ്‌കട്ടേമ്മെ പെയിന്റടിക്കവോ (പൈന്റല്ല)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അപ്പുകുട്ടാ.... യെസ്... ചന്ദ്രനിലെ ഐസിന്‍റെമോളിലിം പെയിന്‍റടിക്കാം.. എന്നിട്ടത് സ്കൂള്‍ പറമ്പില്‍ വില്‍ക്കാം. ഇപ്പൊഴത്തെ നിലയ്ക്ക് കേന്ദ്രം സബ്സിഡി തരും. പിന്നെ സ്കൂളിലെ കുട്ട്യോള്‍ക്കു കൊടുത്തിട്ട് ബാക്കിയുണ്ടെങ്കില്‍ പുറത്ത് കരിംചന്തയിലും വില്‍ക്കാം. അപ്പൂട്ടാ... ആപ്പുട്ടാന്ന് മാറ്റിവിളിക്കേണ്ടിവരുവോ? പിന്നെ പൈന്‍റ്റ് അടിക്കനാണേല്‍ ഞാനും രാമേട്ടനും [മോളിലെ താരം, ബ്ലോഗ് കവി] ഉണ്ട് ട്ടോ....

Sabu Kottotty said...

അപ്പൊ ഐസുകട്ടേമേ പെയിന്റടിയ്ക്കാനുള്ള പുറപ്പാടാ...

ഷിബിന്‍ said...

ടാറ്റായുടെ ഐസ് ഫാക്ടറി തൊടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല... ഇവിടെയും ഉണ്ട് ലോക്കല്‍ കമ്മിറ്റി ...
എന്ന് സസ്നേഹം k.s. മണി

അപ്പൂട്ടൻ said...

അപ്പൂട്ടാ... ആപ്പുട്ടാന്ന്‌ മാറ്റിവിളിക്കേണ്ടിവരുവോ?

എന്ത്‌ വിളിച്ചാലും പൊട്ടാ-ന്ന് വിളിക്കാഞ്ഞാ മതി. സത്യം എന്നുപറയുന്ന ആ സാധനത്തെ എനിക്കത്ര ദേഷ്യാ.

ഒഴാക്കന്‍. said...

ബ്ലും.ബ്ലും.ബ്ലും.ബ്ലും.ബ്ലും.

കണ്ണനുണ്ണി said...

ശ്ശൊ ഇവിടെ ലവന്മാര് തടയണ കെട്ടി.. അവിടെ പോയി ഗര്‍തവും ഇണ്ടാക്കി...
ഫയങ്കരന്മാരാ ല്ലേ..