ഐ പി എല്‍ കൊച്ചി : സാധ്യതകള്‍







അങ്ങനെ ഐ പി എല്‍  കൊച്ചിക്കും...

ഈ ഒരു സംഭവം കൊച്ചിയെതന്നെ മാറ്റി മറിക്കും...
താഴെ പറയുന്നവ മനോരമയുടെ കണ്ടുപിടുത്തങ്ങള്‍ക്കു പുറമേയുള്ളതാ...

1. കൊച്ചിയിലേക്ക് കാണികളുടെ അനര്‍ഗ്ഗള നിര്‍ഗ്ഗള പ്രവാഹം കാരണം വാഹനങ്ങളില്‍നിന്നും ധാരാളം കാര്‍ബണ്‍ ഡയോക്സൈഡ് പുറം തള്ളപ്പെടും.. ഈ ഒരൊറ്റ കാരാം കൊണ്ടു തന്നെ കൊച്ചിയില്‍ മരങ്ങള്‍ തഴച്ചു വളരും.

2.മരങ്ങള്‍ തഴച്ചു വളരന്‍ സാധ്യത്യുള്ളത് കാരണം  നാല് വര്‍ഷത്തിനകം എം ജി റോഡ് ഒരു ചെറു വനമായും കാക്കനാട് നിബിഡ വനമായും കലൂര്‍ ഘോരവനമായും മാറുവാന്‍ സാധ്യതയുണ്ട്. അതോടു കൂടെ കൊച്ചിനിവാസികളുടെ ശുദ്ധവായു ക്ഷാമം പരിഹരിക്കപ്പെടും.

3. കൊച്ചിയിലെ വന സാന്ദ്രത കൂടുന്നതിന്റെ ഭാഗമായി കൊച്ചി ഒരു അതി വൃഷ്ടി പ്രദേശമായി അറിയപ്പെടാന്‍ തുടങ്ങും. അടുത്തു തന്നെ കായലുംകടലും ഉള്ളതുകൊണ്ട് കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ചിറാപുഞ്ചിയെ അഞ്ചാമത്തെ വര്‍ഷം കൊച്ചി കടത്തിവെട്ടും. ഇത് കൊച്ചിയുടെകുടിവെള്ളക്ഷാമത്തിന്ന് പരിഹാരമുണ്ടാക്കും.

4.കൊല്ലത്തില്‍ എല്ലദിവസവും ഇങ്ങനെ അമിതമായി കിട്ടുന്ന മഴമൂലം പനംപള്ളി നഗര്‍ മുതല്‍ കടവന്ത്ര വരെയുള്ള ഭാഗങ്ങളിലുള്ള കൊതുവളര്‍ത്തെല്‍ കേന്ദ്രങ്ങളില്‍ കെട്ടികിടക്കുന്ന 'ബ്ലാക്ക് വാട്ടേര്‍സ്' പതുക്കെ ഒഴുകി തുടങ്ങും. ഇത് കൊതുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്ക് ഒരു ശക്തമായ തിരിച്ചടിയായിരിക്കും. അതുകൊണ്ടു തന്നെ കൊച്ചിയിലെ കൊതുക്കള്‍ കൂട്ടമായി ലക്ഷദ്വീപിലെ മിനിക്കോയി ഭാഗത്തേക്ക് അവാസ വ്യവസ്ഥ പറിച്ചു നടും. ഇതു കൊച്ചിയുടെ കൊതുകു ശല്ല്യത്തിനും അറുതി വരുത്തും.

5.കൊച്ചിയിലേക്ക് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഐ പി എല്‍ കാണാന്‍ വരും. ഉഗാണ്ട, നൈജീരിയ ആഫ്രിക്ക ജമൈക്ക സൌദി അറേബിയ അമേരിക്ക ക്യൂബ തുടങ്ങിയരാജ്യങ്ങളില്‍നിന്നും കൊച്ചിയിലേക്ക് ഡെയ്ലി രണ്ടു ഫെറി [ജംഗാര്‍] സര്‍വ്വീസ് വീതം തുടങ്ങാന്‍ ജല ഗതാഗത വകുപ്പ് ചര്‍ച്ചകള്‍ തുടങ്ങി ക്കഴിഞ്ഞു. ഇതിലേക്കായി ഇപ്പൊ വൈപ്പിനിലേക്കും ഫോര്‍ട്ട് കൊച്ചിയിലേക്കും പോകുന്ന ജംഗാറുകളുടെ അറ്റ കുറ്റ പണികള്‍ ‍പെട്ടന്ന് തീര്‍ക്കനുള്ള ശ്രമങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു.

6.ഇങ്ങനെ ജംഗാറുകള്‍ സര്‍വ്വീസ് നടത്തുമ്പോള്‍ അടിക്കടലിന്റെ ആഴം കൂടി കൊച്ചിയില്‍ തിമിംഗലം മുതല്‍ കൊമ്പന്‍ സ്രാവു വരെ അടിഞ്ഞുകൂടി മുടയിട്ടും പ്രസവിച്ചും പെരുകാനുള്ള വലിയ ഒരു സാധ്യത തള്ളി കളയാനാവില്ല. കൊച്ചിയില്‍ സാധാരണക്കാരായ മീന്‍ പിടുത്തക്കാര്‍ക്ക് ഇതു വലിയൊരനുഗ്രഹമാവും.

7.ഐ പി എല്‍ മൂലമുണ്ടാകുന്ന അധിക ഗതാഗതം കാരണം ഉണ്ടാകുന്ന തിരക്ക് ഒഴിവക്കാന്‍ വേണ്ടി കേന്ദ്ര വ്യോമഗതാഗത വകുപ്പ് സൌത്ത് പാലത്തിന്റെയും നോര്‍ത്ത് പാലത്തിന്റെയും മുകളിലൂടെ ഹെലികോപ്റ്റര്‍ ഗതാഗതം തുടങ്ങനും പരിപടിയിടുന്നുണ്ട്.ഇതു കൊച്ചിയുടെ ഗതാഗതകുരുക്കിനൊരു പരിധിവരെ പരിഹാരമാവും.

എല്ലാം ശശി സാറിന്റെ അനുഗ്രഹം കൊണ്ട്.

എന്തുപറയാന്‍..കലണ്ടര്‍ മനോരമതന്നെ!!!!

ഒരു ഐ പി എല്‍ ബ്ലും!

എലി വാല്: ശാന്തുമോന്റെ അമ്മ കൊച്ചിന്‍ ടീമിന്റെ ഐശ്വര്യം.


പുലിവാല്: കൊച്ചിയെ വിളിച്ചെടുത്ത റോണ്‍.... ഡൂ... വ്വൂ... കമ്പനിയില്‍ല്‍ല്‍ല്‍.... ഗുജറാത്തില്‍നിന്നുള്ളാ .... ആആആആരോ ഉണ്ടെന്ന് കേട്ടൂ.. ഞങ്ങള്‍ പോളിറ്റ് ബ്യൂ...റോയുടെ നിര്‍ദ്ദേശം.... വരുന്നതും... കാത്ത് ഇ രി ക്കി ക യാ....ണ്....

8 comments:

Junaiths said...

ഒടുവില്‍ ചങ്ങാടം കെട്ടി കളി അങ്ങോട്ട്‌ മാറ്റി,ഒരു ബോളും കൂടെ ബൌളറും വെള്ളത്തില്‍,ബ്ലും

Anonymous said...

appo athaane bluminte preshnam...

kashtam!!!

ശ്രീ said...

ഹ ഹ. അതു കൊള്ളാം. എന്തെല്ലാം 'ഗുണങ്ങള്‍'
;)

Rare Rose said...

എന്റെ ദൈവമേ..ഗുണങ്ങള്‍ കേറിക്കേറിയെവിടെ വരെയെത്തി.ഇതൊരു ഗമണ്ടന്‍ ബ്ലും തന്നെയായിപ്പോയി.:)

Calvin H said...

തകര്‍ത്തടുക്കിപ്പെട്ടിയിലാക്കീലേ...

പട്ടേപ്പാടം റാംജി said...

ഗുണങ്ങള്‍ കേറിക്കെറി പോട്ടെ...
കൊള്ളാം മാഷേ.

Melethil said...

ബെര്‍ളിയുടെ അലക്ക് കണ്ടു ഒരാഴ്ച ചിരിച്ചു. ഇപ്പൊ ഇതും :)

Typist | എഴുത്തുകാരി said...

മാഷേ, സമ്മതിച്ചു.