From: kuttu8305@gmail.com
Subject:ഹാപ്പി മദേഴ്സ് ഡേ...
അമ്മേ...
'ഇതെന്താ ഇത്രനേരത്തേ എണീറ്റ് മെയിലയച്ചേക്കണേന്നാണോ?' .. ഹും...ഇന്ന് വീണ്ടും മദേഴ്സ് ഡേ... ഹാപ്പീ മദേഴ്സ് ഡേ... ട്ടോ..
അമ്മയ്ക്കു സുഖല്ലേ...:(
കഴിഞ്ഞപ്രാവശ്യത്തെപ്പോലെ രാവിലെ അമ്മ എഴുന്നേക്കും മുമ്പ് അടുക്കളേ കയറി ഒച്ചയുണ്ടാക്കണ്ട് ഒരു ചായേംണ്ടാക്കി ഒരു സര്‍പ്രൈസ് ആയി കെട്ടിപ്പിടിച്ചൊരുമ്മേം തന്ന് ഹാപ്പി മദേഴ്സ് ഡേ പറയണംന്നു തന്നെയാ ആഗ്രഹം... :( ....
നമ്മടെ കുഞ്ഞു കുഞ്ഞു സന്തോഷത്തീന്നും കുസൃതീന്നുമൊക്കെ അമ്മ പോയീന്ന് ഇപ്പൊഴും അങ്ങട്ട് വിശ്വാസാവണില്ല അമ്മേ... അന്ന് ഞാന്‍ ട്രൈയിനിങ്ങിന് കൊല്കത്തേല് പോയപ്പോ അമ്മയ്ക്ക് മെയിലെഴുതീര്ന്നത് പോലെ എല്ലാ മെയിലും എഴുതുമ്പോ, 'കുട്ടൂന്റെ സ്വന്തം അമ്മാ'ന്നും പറഞ്ഞ് ഉച്ചയ്ക്ക് തന്നെ ഒരു റിപ്ലൈ വരുംന്നുതന്നെയാ ഇപ്പൊഴും ..... ഇതിനും അങ്ങനെ തന്നെ വിസ്വക്കാനാ കുട്ടൂനിഷ്ടം ... :(
ആ, അമ്മേ, നല്ല ചൂടാട്ടോ ഇവിടെ, മഴ പെയ്യണണ്ട് , ഇടയ്ക്കൊക്കെ. പക്ഷേ വല്ല്യ കാര്യൊന്നുല്ല്യ. നല്ല ചൂടെന്ന്യ... അച്ചനിപ്പോ അതോണ്ട് കിടത്തം നമ്മടെ വല്ല്യ റൂമിലേക്ക് മാറ്റി. അവിടെ ജനലൊക്കെ തുറന്നിട്ടാ ഇപ്പൊ കിടക്കണെ. അതോണ്ടാ തോന്നുണൂ, ഇന്നലെ, നിങ്ങടെ ആ കല്ല്യാണ്ഫോട്ടൊ നമ്മടെ ആ വല്ല്യ ഷോകേസിന്റെ നടുവിലുള്ള കള്ളിയിലേക്ക് മാറ്റി ട്ടോ... അച്ചന് തന്നെ കൊണ്ടുവച്ചതാ അത്. ആ കള്ളിയിലുണ്ടായിരുന്ന കുഞ്ഞാവേടെ ട്രോഫികള്‍ അച്ചനെടുത്ത് അവള്ടെ റൂമിലെ ഷെല്‍ഫില്‍ വെച്ചിട്ടൂണ്ടായിരുന്നൂ...അവളിന്നലെ വൈകീട്ട് എന്നെ വിളിച്ചു കാണിച്ചു തന്നൂ..
വേറെ ഒന്നും ഇല്ല്യാ ട്ടോ ഇപ്പോ...
ഞങ്ങള്‍ വല്ലാണ്ട് മിസ്സ്ചെയ്യൂണു അമ്മേനെ..
ഞങ്ങള്‍ വല്ലാണ്ട് മിസ്സ്ചെയ്യൂണു അമ്മേനെ..
അമ്മേടെ സ്വന്തം,
കുട്ടൂ.
11 comments:
ഒരു കഥപോലെ...
മനസ്സ് തൊടുന്ന ഈ വിശേഷങ്ങള്‍ അമ്മ വായിക്കുന്നുണ്ടാവും.മറുപടി കിട്ടാത്ത ദൂരത്താണെങ്കിലും..
മ്മ്.........ഹ്
അമ്മയ്ക്കൊരുമ്മ
ഇത്രേം നല്ല കുട്ടൂന്റെ അടുത്തുന്ന് എന്തിനാ അമ്മ നേരത്തേ പോയേ,വേണ്ടായിരുന്നൂട്ടോ.
:(
post vayichu.nannayitund...:)
വായിച്ചു, നന്നായിരിക്കുന്നു.
മനസ്സിൽ തട്ടിയപ്പോലെ
മനസ്സില്‍ തട്ടുന്ന സുന്ദരമായ അവതരണം... അമ്മ എന്നും ഒരു നൊമ്പരമായ ഓര്‍മയായി അവശേഷിക്കുന്നു....
നന്ദി ... .... കുളത്തില്‍ മാത്രമല്ല ഞങ്ങളുടെയൊക്കെ മനസ്സിലും കല്ലിട്ടു ഈ കുരുത്തം കേട്ടവന്..... അതിന്റെ ഓളത്തില്‍ അങ്ങനെ അങ്ങനെ.......
"ദൈവത്തിന്റെ അല്പം മാത്രം താഴെ നില്ക്കണ ജീവി ആണു ഈ അമ്മാ ന്നു പറയുന്നത്.
ഒരു കുടുമ്മത്തിലെ മൊത്തം സങ്കടങ്ങള്‍ ചേര്‍ത്താണ് ഒരമ്മയെ ഉണ്ടാക്കിയിരിക്കുന്നത് .."
അടയാളങ്ങളിലെ ആലീസ് എന്ന കഥാപാത്രത്തെ കൊണ്ട് സേതു പറയിച്ചതാണ് ഇത് ..
കു ക കു കെ .. എന്റെ മാതൃദിന ആശംസകള്‍
Post a Comment