ബ്രസീലിലും ബ്ലും തരംഗം !

 ബ്ലും ഇത്രയ്ക്ക് വല്ല്യ ഹിറ്റാണെന്ന് കുളമാണെ സത്യം ഞാനറിഞ്ഞില്ല !

പക്ഷേ ഗൂഗിളിന്റെ CEO എറിക്കാരാമോന്‍. എന്നെ ഉറക്കത്തീന്ന് വിളിച്ച് പറഞ്ഞുതന്നില്ലേ. ഇതുകാരണം കൊണ്ടാണ് എറിക്കുമായുള്ള  ഫ്രണ്ട്ഷിപ്പ് ഞാനിപ്പൊഴും വിടാത്തത്...ചൈനക്കാരെക്കൊണ്ട് ഗൂഗിളങ്ങുണര്‍ന്നൂ... ഇന്നു രാവിലെ ബ്ലുമ്മിന്റെ മെയിലുതുറന്നപ്പോ ദെ കിടക്കുണൂ മെയിലിന്റെ  മോളിലൊരു ചുവപ്പ് റിബ്ബണ്‍. കൂടെ ഒരു മെസ്സേജും.

Your account has been recently accessed from Brazil click here for more information 

ഞാന്‍ ക്ലിക്കീ. അപ്പൊഴാ ദേ, ഈ സംഭവം കണ്ടത്.

[ ക്ലിക്കി വലുതാക്കി നോക്കൂ... അപ്പോ കാണാം മെയ് 13നു ഈ അക്കൌണ്ട് ബ്രസീലീന്ന് 'ആരോ' തുറന്നു മെയിലുവായിച്ചൂന്ന്! ]

മിനിഞ്ഞാന്ന് ഞാന്‍ ഉറക്കത്തിന്റെ അന്ത്യയാമങ്ങളില്‍ പോലും ബ്രസീലില്‍ പോയിട്ടില്ല. ഓര്‍കുട്ടില്‍ കാണുന്ന ബ്രസീലിയന്‍ പ്രൊഫൈല്‍സ്, നമിത കേറിസ്റ്റാറാവുന്നതിന്നുമുന്നേതന്നെ, എനിക്കു  ഇഷ്ടല്ലാന്നുള്ളത് ഒരു പ്രപഞ്ച സത്യമാണ്. അങ്ങനെത്തെ ഞാന്‍ ബ്രസീലിപ്പോയി ബ്ലുമ്മില്‍ പോസ്റ്റണ്ട വല്ല കാര്യമുണ്ടോ ? അല്ല ഉണ്ടോ? അപ്പോ പിന്നെ ബ്ലുമ്മിലേക്കാരൊക്കെ മൈയിലയക്കുന്നുണ്ടെന്ന്  നോക്കാനുള്ള ചാരപ്പണിയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നൂന്നാണ് ബ്ലുമ്മിന്റെ ആഭ്യന്തര സുരക്ഷാകാര്യ മന്ത്രി ചീത്തമ്പരന്‍ പറഞ്ഞത്. ഇനി അതോ ബ്ലുമ്മിന്റെ ബ്രസീലിലെ പോപ്പുലാരിറ്റി കാരണം ഇതങ്ങ് ഹാക്ക് ചെയ്ത് ബെര്‍ളീടെ ബ്ലോഗ്ഗിലെപോലെ 'ഡോഗ് ബിസ്കറ്റിന്റെ' 'പരസ്യം' കൊടുക്കാനാണോന്നും സംശയിക്കേണ്ടിയിരിക്കുന്നൂ.


ജയറാം രമേഷ് ചൈനയില്‍ പോയി നമ്മുടെ സുരക്ഷകാര്യങ്ങളെകുറിച്ചും പറഞ്ഞോ എന്നകാര്യമാണ് ഇപ്പൊ എനിക്കും എനിക്കും എറിക്കിനും സംശയം... ഗൂഗിളും ചൈനേം ഇപ്പോ 'മച്ചാ മച്ചാ' ബന്ധമാണല്ലോ!.

എന്തായാലും ഗൂഗിളു പറഞ്ഞപോലെ  ബ്ലും!  ബ്ലുമ്മാവാതിരിക്കാന്‍ ലതിന്റെ പാസ്‌വേര്‍ഡങ്ങു മാറ്റി. ഇനി ആ സംഭവത്തിന്റെ കൂടെ തന്ന ലിങ്ക് പ്രശനാണെങ്കിലോന്ന് കരുതി ഗൂഗിളിന്റെ അക്കൌണ്ട് സെറ്റിങ്ങീതന്നെ പോയി മാറ്റീ. കുരുത്തകേട് കുരുത്തക്കെട്ടവനോടോ!

അതും ബ്ലുമ്മി! വാശിയോടെതന്നെ.
ഹും.. ച്ഛെ  ബ്ലും!

7 comments:

junaith said...

അപ്പൊ ഇനി സൂക്ഷിക്കണം അല്ലെ?കുരുന്റെ മയിലില്‍ വരെ അവര്‍ കേറി..ഇനി വല്ല സാംബാ കളിക്കാരിയ വല്ലതും സ്വപ്നത്തില്‍ ബ്ലുമ്മിയരുന്നോ കുരൂ...സത്യം പറ..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പ്രിയപ്പെട്ട ബ്രസീലിയന്‍ ആരാധകര്‍ക്കുവേണ്ടി ബ്ലുമ്മിന്റെ ബ്രസീല്‍ വേര്‍ഷന്‍ ഉടനെതന്നെ ഈറക്കുന്നതാണ്.

m breve vou publicar versão em português de blum para que os fãs de Brasil...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ജുനൈതേ മിണ്ടരുത്... നമ്മളു രണ്ടാളും ഉണ്ടാരുന്നൂ സ്വപ്നത്തില്‍ന്നു കരുതി ഇതൊക്കെ ചുമ്മാ വിളിച്ച് പറയണോ???

സലാഹ് said...

ബ്ലും

റ്റോംസ് കോനുമഠം said...

ബ്ലും... ബ്ലും.... ബ്ലും
ആരാ ഈ കുളത്തില്‍ കല്ലിട്ടത്

മയൂര said...

സ്വപ്നത്തിൽ ബ്രസീലുൽ പോകും
അവിടെന്ന് മെയിലു തുറക്കും..എന്ന പാട്ടായിരുന്നോ അന്ന് സ്വപ്നം കണ്ടത്..?

വന്ന അതിഥി മലയാളം അറിയാത്ത പിള്ളയാണെങ്കിൽ ട്രസിലേറ്ററിൽ എന്തിൽ നിന്നും ഏതിലേക്ക് എന്ന സന്ദേഹത്തിൽ ഹാർട്ടറ്റാക്കങ്ങള് വന്ന് ചാകുന്നതിനു മുന്നേ ഇങ്ങിനെ പറയുമായിരുന്നിരിക്കണം “കുറേ കൂതറകള് എന്തരൊക്കെയോ എഴുതി വച്ചേക്കണ്” (ഇൻബോക്സിലെ എന്റെ മെയിൽ എന്തായാലും തുറന്നിട്ടില്ല) ബ്ലും...(ഫോണ്ട് സൈസ് 64..ഹഹഹ)

Typist | എഴുത്തുകാരി said...

അല്ല, എന്റെ പേരും കാണാനുണ്ടല്ലോ. പുലിവാലാവ്വോ?