ഇപ്പോ ആന്ധ്രയിലടിച്ചുപോയ കാറ്റ് ലൈല. പേരിട്ടത് പാകിസ്ഥാന്‍...
ഇനി ഇന്ത്യന്‍ മഹാസാമുദ്രത്തിലടിക്കാവുന്ന കാറ്റ് ബാന്‍ഡു. പേരിട്ടത് ശ്രീലങ്ക.
അതു കഴിഞ്ഞടിക്കുന്ന കാറ്റ് ഫെറ്റ്. പേരിട്ടത് തായ് ലാന്റ്.
ഇതെവിടുത്തെ ന്യായം. ഹും.. ഇനി കേരളം വഴി അടിക്കുന്ന കാറ്റിന് നമ്മള്‍ തന്നെ പേരിടും. ഉറപ്പായിട്ടും വല്ല കാവ്യന്നോ നവ്യാന്നോ മിനിമം നമിതാന്നോ ഈടണം. ആ കാറ്റടിച്ച് കമ്പ്ലീറ്റ് പറന്ന്.. ശ്ശോ നോക്കിക്കോ നമ്മള്‍ പേരിടുന്ന കാറ്റ് ഈ ലോക്കല്‍ കാറ്റുകളെയെല്ലാം തോല്‍പ്പിച്ച് ഒരു ഗംഭീര വിജയമായിതീരും!കാറ്റടിച്ച് സകല ബ്ലോഗും പറക്കും. അല്ല പിന്നെ....
കാറ്റിലൊരു കല്ല് കുളത്തില്‍ പറന്നു വീണു.
ബ്ലും!
14 comments:
ഇതാ മറ്റൊരു കല്ലും വീണു
"ബ്ലും "..:)
എന്നാലും കാറ്റിനു പെണ്‍പേരേ ഇടൂന്നാണു വാശി.മലയാളത്തിലെങ്കിലും ഒരു ആണ്‍ നാമം നല്‍കൂന്നേ.:)
ഈ കുളത്തില്‍ ഇങ്ങനെ വല്ലാണ്ട് കല്ലിട്ടാല്‍ കുളം ഇല്ലാണ്ടാവുമോ...അവസാനം കല്ലെടുക്കാന്‍ ചുഴലി വേണ്ടി വരുമോ.... ബ്ലും....
എല്ലാരും കല്ലിട്ട് കല്ലിട്ട് അവസാനം കുളം നികന്നുപോകുമോ എന്തോ ?.ഇപ്പൊ കുളവും പാടവും ഒക്കെ നികത്തുന്നത് വല്യ കുറ്റമാ ..നികതിയവരെക്കൊണ്ടുതന്നെ ഇട്ട മണ്ണും കല്ലുമൊക്കെ തിരിചെടുപ്പിക്കുന്നുന്ദ് അതുകൊണ്ട് കല്ലിടാന്‍ ഞാനില്ല
കാറ്റും വരണ്ട, പേരുമിടണ്ട. ബ്ലോഗൊക്കെ പറപറന്നാല്‍ നമ്മളൊക്കെ പിന്നെന്തു ചെയ്യും!
കോയ!
വരുന്നു പുതിയ ചുഴലിക്കാറ്റ്.
പേരിട്ടത് കോയിക്കോടൻ കോയ!
:)
കാറ്റിലൊരു കല്ല് കുളത്തില്‍ പറന്നു വീണു.
ബ്ലും!
നിനക്ക് 'കാറ്റാണ്'ഭായി -എന്ന് നാട്ടില്‍ പറയാറുണ്ട്.
കാറ്റിന്റെ പേര് എന്തായാലും നുമ്മടെ രാഷ്ട്രീയക്കാരുടെ തലയ്ക്കു ഈ കാറ്റ് ഒന്ന് പിടിച്ചാല്‍ തരക്കേടില്ലായിരുന്നു.
ഹേയ് ഞാനിതൊന്നും സമ്മതിക്കില്ല.അടുത്ത കാറ്റിന്റെ പേര് ഷക്കീല എന്നു തന്നെ ഇടണം
പത്മജ ന്നോ , സിന്ധു ജോയിന്നോ ഒക്കെ ഒള്ളെ പേര് കൂടെ പരിഗണിക്കാവുന്നതാ
ഒഴാക്കന്‍ എന്നിട്ടാലോ
അല്ല..എന്തേ ....ഇങ്ങള്‍ക്ക് മലപ്പൊറത്തെ ...ബിയ്യാത്തുന്റെ പേര് പറ്റൂലെ...?...?.. ഓളും പെണ്ണന്നെ അല്ലേ..അല്ല ഇങ്ങള് പറയ് ....
ഈ അടിച്ച കാറ്റ് കാരണം (ലൈല ആയാലും നമിത ആയാലും ...)...നാട്ടിലെ ചൂടൊന്നു കൊറഞ്ഞിരുനെങ്കില്‍.....
ഭാഗ്യം ലൈല്ലയുടെ കെട്ടിയൊന്‍ വരാത്തത്!!
Post a Comment