ഒരു മണിരത്നം ഫിലിം.
വീണ്ടും കാണും!
ഒരു ഉപനായകനു ചുറ്റും മൂന്നുപ്രാവശ്യം വട്ടത്തില്‍ കറങ്ങുന്ന പത്ത് വെള്ള ആടംഭരകാറുകളും അതിനല്നിന്നിറങ്ങുന്ന വെള്ളേം വേള്ളേം ധരിച്ച നായകനെ ഇടിമുഴ്ക്കത്തിന്റേം മിന്നലിന്റേം അകമ്പടിയോടെ കാണിക്കുന്നതിന്നപ്പുറത്തും സംവിധാനമുണ്ടെന്നും, ഇടികൊണ്ട് അതിന്റെ അടുത്ത ഉന്തുവണ്ടിയുടെ ഉള്ളിലേക്കൂടെ പാത്രങ്ങളെ തട്ടിത്തെറുപ്പിച്ചു വരുന്ന വില്ലന്റെ ലോങ്ങും ക്ലോസപ്പുമായിട്ടുള്ള ഷോട്ടുകള്‍ കാണിക്കുന്നതിന്നപ്പുറത്ത് ഛായാഗ്രഹണമുണ്ടെന്നും, അമ്പലകമ്മിറ്റിക്കും ഉല്‍സവം നടത്തിപ്പിനുമപ്പുറം കഥയുണ്ടെന്നും മലയാള സിനിമ മനസ്സിലാക്കേണ്ട കാലം കഴിഞ്ഞുപോയിരിക്കുന്നൂ. എന്നോ എഴുതിവെച്ച ആചാരങ്ങളനുഷ്ടിച്ചുപോവുന്ന മലയാളസിനിമകളെയും ലതൊക്കെ നിര്‍മ്മിച്ച് സ്വയം കുളം തോണ്ടുന്ന നിര്മ്മതാക്കെളേയും കുളത്തിലേക്കിടുന്നൂ.
ബ്ലും!
12 comments:
പ്രിഥ്വിരാജ് നന്നായിരുന്നൂ... പക്ഷേ റൊമാന്റിക് സീനുകളില്‍ പതറ്റിക്കും ! ഇനി ഇതിന്റെ ഹിന്ദീം കൂടെ കാണണം.
കാണാന്‍ തല്ക്കാലം വകുപ്പില്ല.
ഒറിജിനല്‍ ഡിവിഡി ഹോം തിയേറ്ററില്‍ കാണാം ;)
ഹിന്ദി കാണാന്‍ പോണോ? ടേക് മൈ അഡ്വൈസ് .. ഡോണ്ട് ഗോ :)
ഹിന്ദിയോ തമിഴോ, തമിഴൊ ഹിന്ദിയോ?...നിക്കറീല്ലേ?
കാല്വിന്... അപ്പൊ നീ തലവച്ചു അല്ലെ... പാവം, തമിഴാ... തമിഴ് തന്നെ.
തമിള്‍ താന്‍ മെച്ചമെന്ന് എല്ലാരും സൊള്റേന് മച്ചാ..
മണിമുഴക്കം
തമിഴ് തന്നെയാണ് ഭേദമെന്ന് കേള്‍ക്കുന്നു...
മലയാളസിനിമയിലും മാറ്റത്തിന്റെ കാറ്റ് വീശുമെന്നേ... (ചുമ്മാ പ്രതീക്ഷ!)
ശരി.
അപ്പൊ തമിഴ് കാണാം!
ഹിന്ദിയും നന്നായെടുത്തിട്ടുണ്ട്. Abhishek's superb...No words to praise the Direction and Camera work. Also the songs go very well with the scenes...!
ജുനൈതെ, ശ്രീ , ജയാ ദെ വഴിപ്പൊക്കന് പറയുന്നു ഹിന്ദീം കൊള്ളാന്ന്. നോക്കാലോ... സലാ... മണിമുഴക്കം തന്നെ!
തമിഴ് കണ്ടു. നല്ല direction, നല്ല ക്യാമറ. പക്ഷെ കഥയ്ക് കാമ്പില്ല എന്ന് തോന്നി. എവിടെയോ കരുത്തു നഷ്ടപ്പെട്ടപോലെ. ഒരു എപ്പിക്ക് സിനിമയാക്കുംപോള്‍ "കളിയാട്ടം" പോലെ മനോഹരമാവാണമായിരുന്നു. technical perfection അതി ഗംഭീരം. ഈ ടീം പഴശ്ശിരാജ സംവിധാനം ചെയ്തിരുന്നെങ്കില്‍ എന്നാശിച്ചുപോയി.........സസ്നേഹം
@ഒരു യാത്രികന്
ഒരു എപ്പിക്ക് സിനിമയാക്കുംപോള്‍ "കളിയാട്ടം" പോലെ മനോഹരമാവാണമായിരുന്നു.
ദൈവമേ, കളിയാട്ടം കാണാന്‍ ഷേക്സ്പിയര് ജീവനോടെ ഇല്ലാഞ്ഞത് എന്തുനന്നായി..!!
@ബ്ലും
മലയാളസിനിമയെക്കുറിച്ച് പറഞ്ഞത് കറകറക്റ്റ്. രാവണനെ പറ്റി ചോദിച്ചാല്‍....
ഞാന്‍ ഈ നാട്ടുകാരനല്ലേയ്..!!
Post a Comment