നഃ 'മിസ്സിസ്' സ്വാതന്ത്ര്യമര്‍ഹതി !

'നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നു മനു പറഞ്ഞപ്പോ അദ്ധേഹത്തിന് ഇത്രേം നീണ്ടൊരു ഫ്യൂച്ചറിസ്റ്റിക് വ്യൂ ഉണ്ടാവുമെന്ന് മിസ്സിസ് മനു പോലും കരുതികാണില്ല  [അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നോ ആവോ...? ആരും അവരെ കുറിച്ചു പറഞ്ഞുകേട്ടിട്ടില്ല] ...


ദേ നമ്മടെ കൊച്ചീല്‍ കൊച്ചമ്മമാര്‍ക്കൊരു സൌന്ദര്യമത്സരം നടത്തുമ്പോ അതിന്ന്
മത്സരാര്‍ഥികള്‍ അവശ്യം കൊണ്ടുവരേണ്ട ഒരു സാധനം 'അച്ചി മിസ്സിസ് കേരളയാവുന്നതിന്ന് അച്ചായന് മനസ്സാ വാചാ കര്‍മ്മണാ ഒരു ബുധിമുട്ടുമില്ല' എന്ന ഒരു എഴുത്താണ് ! ഭാഗ്യം അമ്മായി അമ്മയുടേതും മക്കളുടേതും ചോദിച്ചിട്ടില്ല!

സംശയമുള്ളോര്‍ക്ക് ഇവിടെ പോയി നാലാമത്തെ പോയിന്റ് നോക്കാം.

വല്ല ഫെമിനിസ്റ്റ് ബ്ലോഗ്ഗറുടെയും കയ്യീ പെടുന്നേന്റെ മുന്നെ ഈ റൂളും കുളത്തിലേക്ക് വരുമോ ആവോ...
മത്സരാര്‍ഥികളാരോ സ്വിം സ്യൂട്ടില്‍ കുളത്തിലേക്ക് ചാടി.
...ബ്ലും!

ഓഫ്: മലയാളിയാവാന്‍ അറ്റ്‌ലീസ്റ്റ് അച്ഛനെങ്കിലും മലയാളിയായാ മതി...! അവിടെ പറഞ്ഞതൊക്കെയുണ്ടെങ്കില്‍ ബ്ലോഗ്ഗിണികള്‍ക്കും ഒരു കയ്യ് നോക്കം.. ആള്‍ദി ബെസ്റ്റേ...

17 comments:

മൻസൂർ അബ്ദു ചെറുവാടി said...

അതിന്റെ കുറവും തീര്‍ന്നല്ലോ.

അപ്പൂട്ടൻ said...

Sorry, മറുപടി ഞാൻ പോസ്റ്റാക്കി (പോസ്റ്റിനേക്കാൾ വലിയ കമന്റെഴുതരുതല്ലൊ!!)

അലി said...

അദ്ദ്യേത്തിന്റെ നോ ഒബ്ജക്ഷൻ കിട്ടിയാൽ പിന്നാരെ പേടിക്കണം!

Junaiths said...

ഇടടാ ഒപ്പെന്നു പറഞ്ഞാല്‍ പോരെ..അല്ലാത്തവരോന്നും ഇതിനു വരത്തില്ലല്ലോ..ഒപ്പും ഒപ്പമൊരു പീസും ബ്ലും..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ചെറു.. അതൊരു കുറവായിരുന്നോ! അപ്പൂട്ടാ...അലീ.. എല്ലം മനസ്സിലായി ... നമ്മക്കും കാണാന്‍പോവാം. ജുനൈതേ, ഹ ഹ ഹാ...ലങ്ങനെയോ!

മൈലാഞ്ചി said...

ഞാന്‍ ഇതു വായിച്ചിട്ട് അപ്പൂട്ടന്റെ പോസ്റ്റില്‍ പോയിട്ട് കമന്റിട്ടിട്ട് തിരിച്ചു വന്നു..

ഇതേതോ മിസിസ് മനു ഉണ്ടാക്കിയ നിയമം തന്നെ..ഷുവര്‍..

കഷ്ടം തന്നെ.. അല്ലാതെന്തു പറയാന്‍ !!!

Mohamed Salahudheen said...

4. Each Contestant shall enclose a “No Objection Certificate” from her husband along with the application.

ഷൈജൻ കാക്കര said...

മിസിസ്സ്‌ തിരിച്ച്‌ വീട്ടിലേക്ക്‌ വന്നില്ലെങ്ങിലും “No Objection”. ഇതായിരിക്കും ഉദ്ദേശിച്ചത്‌...

Calvin H said...

ബെസ്റ്റ് കണ്ണാ ബെസ്റ്റ്

chithrakaran:ചിത്രകാരന്‍ said...

സ്ത്രീകളെ കുടുബത്തിനകത്തുനിന്നും കുത്തി പുറത്തുചാടിക്കാനുള്ള വിപണിയുടെ താന്ത്രികവിദ്യകള്‍..!!!

വിലയില്ലാത്ത സ്ത്രീയെ വിലയിട്ട് വിപണിയിലെത്തിക്കാനുള്ള പെടാപ്പാടുകള്‍ വല്ലതും വാപൊളിച്ചു നോക്കിയിരിക്കുന്ന ജനത്തിനറിയുമോ ???

ഇതു കാശുള്ളവന്റെ ലോകമാണ്.
കാശില്ലാത്തവര്‍ക്ക് ഉരുക്കളെ വിറ്റ് കാശുണ്ടാക്കാമെന്ന
വിജയമന്ത്രം സൌജന്യമായി ലഭിക്കും.
മൂല്യബോധത്തിനനുസരിച്ച് ഉപയോഗപ്പെടുത്തുകയോ ഉപയോഗപ്പെടുത്താതിരിക്കുകയോ ചെയ്യാം :)

മുക്കുവന്‍ said...

I liked the rule 14 :)

shaji.k said...

എന്ത്! മിസ്‌ കേരള മത്സരത്തിലും പുരുഷമേധാവിത്വമോ ചായ്‌ ലജ്ജാവഹം. അമ്മ മലയാളി ആയാലും മകളെ മലയാളി ആയി കണക്കുകൂട്ടില്ല ഇവിടെയും പുരുഷമേധാവിത്വം ഹ ഹ :)മിസ്‌ കേരള സിന്ദാബാദ്‌ :)

Anonymous said...

ചിത്രകാരന്‍ ഇന്ന് വളരെ ഡിസന്റ് ആണല്ലോ? !!!!!!!!!!!!!!!
മിനിമം ഒരു " പുലയാടി" വിളിയെങ്കിലും ആകാമായിരുന്നു.

INDULEKHA said...

ഇനിയിപ്പോള്‍ മിസ്സ്‌ കേരള മത്സരത്തില്‍ പങ്കെടുക്കുന്നതിനു ബോയ്‌ ഫ്രണ്ടിന്റെ സമ്മതപത്രം വേണം എന്നൊരു നിയമം ഉണ്ടോ എന്തോ ?

നന്ദന said...

ചർച്ചകൽ വഴിതിരിച്ചുവിട്ട്, യതാർഥ പ്രശ്നത്തിന് മറപിടിക്കുന്നു. ഇവിടെ മിസ്‌ കേരള മത്സരം വേണമോ? എന്നപ്രശ്നത്തിലേക്ക് എല്ലാവരും തിരിച്ചുവരിക, അല്ലാതെ No Objection”ൽ കുടുങ്ങികിടക്കല്ലെ മക്കളെ!!!

ഷൈജൻ കാക്കര said...

ഇഷ്ടമുള്ളവർ മൽസരിക്കട്ടെ...

ponmalakkaran | പൊന്മളക്കാരന്‍ said...

എന്തായാലും കാണാന്‍ നല്ല ശേലുള്ള മോന്ജ്ജത്തികള്‍ ഹൂറികള്‍ തന്നെ പടച്ചോനെ നാട്ടില്‍ ഇതോക്കെ എന്നാണാവോ വരിക ഒന്ന് നേരിട്ട് കണ്ടിട്ടു മയ്യത്തായമ്മതി