മൈക്രോമാക്സ്:ഒരു ഫോണ്‍ റിവ്യൂ !

അക്ഷരങ്ങളെല്ലാമുള്ള പണ്ടാര കീബോര്‍ഡുള്ള മൊബൈല്‍ ബ്ലാക്ക്ബെറി മാത്രമാണെന്ന വിശ്വാസത്തോടെ നടന്ന കുരുത്തംകെട്ടവന്റെ  മുന്നില്‍ തികച്ചും ആകസ്മികമായി പ്രത്യക്ഷപ്പെട്ട മൈക്രോമാക്സ് മൊബൈല്‍, ബ്ലാക്ക്ബെറിയുടെ താരസങ്കല്‍പ്പത്തിനുമുകളില്‍ കരിനിഴല്‍ വീഴ്ത്തി. ലോ ലതിനായിരം എണ്ണിക്കൊടുത്ത് വാങ്ങേണ്ട ബ്ലാക്ബെറിയുടെ സ്ഥാനത്ത് വെറും മുവ്വായിരത്തി എണ്ണൂറുമാത്രം കൊടുത്തൊരു മൈക്രോമാക്സും കൊണ്ട് ഞാന്‍ പടികളിറങ്ങീ.അപ്പോളവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നോ? ഹൃദയമിടിപ്പ് നിന്നിരുന്നോ? മായാവിയെ കുട്ടൂസന്‍ കുപ്പിയിലടച്ചിരുന്നുവോ ?...ഏയ്, ഒന്നും ഉണ്ടായിരുന്നില്ല. ജലദോഷംകൊണ്ടുണ്ടായ വെറും രണ്ടു തുമ്മലൊഴിച്ച്!

♪♪ബ്ലാക്ബെറിയില്ലെങ്കിലും ത്രീജീയൊന്നില്ല്ല്ലെങ്കിലും
പൊന്നിന്‍കുടം നീ എനിക്ക് പൊന്നിന്‍കുടം... ♪♪
എന്ന പാട്ടൊക്കെ മൂളി ജാഡസങ്കല്‍പ്പങ്ങള്‍ക്ക് ഒട്ടും കുറവില്ലാതെ, ലിഫ്റ്റ്, ഓഫീസില്‍ കയറാനുള്ള ക്യൂ,  ഫുഡ് കോര്‍ട്ട് എന്നീ നാലാളുകൂടുന്നിടത്തെല്ലാം വച്ച് വന്‍ മെസ്സേജ് ടയ്പ്പിങ്ങും അയക്കലും തുടങ്ങീ. കാണുന്ന ക്ലാവറുകള്‍ക്കറിയില്ലല്ലോ ഇതു ബ്ലാക്ക്ബെറിയാണോ മൈക്രോ ബെറിയാണോ എന്നുള്ള കാര്യം!

മുവ്വായിരത്തി എണ്ണൂറിന്റെ ഒടുക്കത്തെ ജാഡ കാരണം പലരും വന്ന് മൊബൈലൊക്കെ നോക്കന്‍ തുടങ്ങീ. സ്വകാര്യമായി ലവരോടൊക്കെ ഞാന്‍ പറഞ്ഞൂ, മൂവ്വായിരത്തി എണ്ണൂറ്, പുതിയ ചിഹ്നമുള്ള ഇന്ത്യന്‍ രൂപ! കേട്ടവരെല്ലാം ഞെട്ടി. പലരും ചങ്കു തകര്‍ന്നൂ മരണവക്കോളമെത്തീ. 'കാശുകളഞ്ഞ് മേടിച്ച മൊബൈലുകൊണ്ടൊന്നും ഇത്രേം ജാഡ് കാണിക്കന്‍ പറ്റുന്നില്ലല്ലോ ഈശ്വരാ' എന്ന് ആരും കേള്‍ക്കാതെ പറഞ്ഞൂ. 'ഇതു മേടിച്ച് മൂന്നിന്റന്ന് പൊട്ടിത്തെറിക്കും' എന്നും ലവന്‍മാര്‍ അടക്കം പറഞ്ഞൂ!


പക്ഷേ കേട്ടതിലേറ്റവും വന്‍ റിവ്യൂ,ലഡുതൊട്ട് ജിലേബിവരെ എന്തിനും സ്വന്തമായഭിപ്രായമുള്ള  നമ്മടെ സ്വന്തം ചേതന്‍ ചന്ദ്രദാസ് [ഈ ചേതന്‍ ഭഗത്ന്നൊക്കെ പറയണപോലെ, അല്ലെ?] പറഞ്ഞതാണ്...

'മൈക്രോമാക്സ്! ഈ കമ്പനീന്ന് നാലായിരത്തി അഞ്ഞൂറിന് മുകളിലുള്ള ഒരൊറ്റ മൊബൈലുപോലും  മേടിക്കാന്‍ പറ്റില്ല കെട്ടോ.... കാരണം അവരതിന്നുമുകളില്‍ വിലയുള്ള മൊബൈല്‍ കണ്ടുപിടിച്ചിട്ടുപോലുമില്ല. എന്നാലോ ഇതീന്ന് മിസ്സൈല് വരെ ലോഞ്ച് ചെയ്യാം കെട്ടോ.... അതിന്നുവരെയുള്ള കിടിനാപ്പ് ഇതിലുണ്ട് !'

പുള്ളിപറഞ്ഞതിലും കാര്യമില്ലാതില്ല. തോമസ്‌ ആല്‍വാ എഡിസ്‌ ബള്‍ബ് കണ്ടുപിടിച്ചതിന്നിങ്ങോട്ട് ഇന്നലെവരെയുള്ള എല്ലാ കണ്ടുപിടുത്തങ്ങളും മൂന്നും നാലും കൂട്ടി ഏഴ് Gയൊഴിച്ച് എല്ല്ലാം ഈ സംഭവത്തിലുണ്ട്. GTalk ഉം ഫേസ്ബുക്കും POP 3 /  IMAP മെയിലും ഔട്ട് ലുക്ക് സിങ്കും വരെ !

പിന്നെ ഓഡിയോയുടെകാര്യമാണെങ്കില്‍ സോണി ഏറിക്സണും നോക്കിയ E73യും പോലുള്ള വമ്പന്‍മാര്‍ അണിനിരന്ന നൂറ്മീറ്റര്‍ ഓട്ടമല്‍സരത്തില്‍ ഇന്‍ബില്‍ട്ട് യമഹാ ആമ്പ്ലിഫയറിന്റെ സഹായത്തോടെ, മൈക്രോമാക്സ്, മറ്റുള്ളവര്‍ സ്റ്റാര്‍ട്ടിങ്ങ് പോയന്റില്‍നിന്നും തുടങ്ങി ചുവടുകള്‍വെച്ച് ഒന്നു വാം അപ്പ് ചെയ്യുന്നതിന്നുമുന്നേതന്നെ, ഫിനിഷിങ്ങ് പോയന്റും കഴിഞ്ഞ് അപ്പുറത്ത് ഐസ് വിറ്റുകൊണ്ടിരുന്ന കുമാരേട്ടന്റെകയ്യില്‍ നിന്നും രണ്ടാമത്തെ സിപ്പ് അപ്പ് മേടിച്ച് കഴിച്ചോണ്ടിരിക്കുകയായിരുന്നൂ.


ഇങ്ങനെ പലരെയും പലതിനേയും തോല്‍പ്പിച്ച് താരമായ മൈക്രോമാക്സ് Q5  കുരുത്തംകെട്ടോന്റെ ടീമിലുള്ള പലരുടെയും ഉള്ളിലുണ്ടായിരുന്ന ബ്ലാക്ക് ബെറി സ്വപ്നത്തിന്നുമുകളില്‍ ഒരു മാലാഘയായി പറന്നിറങ്ങീട്ടുണ്ട്. ഇനി ഈ പണ്ടാരമെങ്ങാനും അടുത്ത് കേടായാല്‍...

ഞാന്‍ ബ്ലും!

6 comments:

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

Appo sadhanam kollam ennano?
njanum oru pocketilothungunna moveelu anveshichondirikkuvanu..

Unknown said...

♪♪ബ്ലാക്ബെറിയില്ലെങ്കിലും ത്രീജീയൊന്നില്ല്ല്ലെങ്കിലും
പൊന്നിന്‍കുടം നീ എനിക്ക് പൊന്നിന്‍കുടം... ♪♪

Enlis Mokkath said...

എങ്ങനെയാ...!!..

ഖിലാഡിയും ഭാര്യയും കൂടി കട്ട പരസ്യവുമായി ഇറങ്ങിയിരിക്ക്യല്ലേ...

കേട്ടിട്ട് കൂതറ അല്ല എന്നു തോന്നുന്നു..

വിശ്വസിക്കാം....

വിശ്വാസം അതല്ലേ എല്ലാം...!!എന്റെ മൈക്രോമാക്സ്‌ അമ്മചീ...!!

HAINA said...

മൈക്രോമാക്സ് കുട്ടപ്പന്‍ തന്നെ

ശ്രീനാഥന്‍ said...

ആഹാ അങ്ങിനെ ഒന്നുണ്ടോ ?

Rare Rose said...

സത്യായിട്ടും അത്ര വലിയ പുലിയാണോ ഈ മൈക്രോമാക്സ് കക്ഷി..