പോളിനോട് ചോദിക്കാം!


ഈ മാസം കെട്ട് നടക്കുമോ അതോ എപ്പൊഴെങ്കിലും നടക്കുമോ?ഗോപാലേട്ടന്റെ വീട്ടില്‍ തുണിയലക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതും ഗോപാലേട്ടനോ അതൊ ഭാര്യയോ? കൊച്ചമ്മിണി യധാര്‍ത്ഥത്തില്‍ കുഞ്ഞിരാമേട്ടനെ സ്നേഹിച്ചിരുന്നോ? മാനേജര്‍ക്ക് നാളെ ഹാര്‍ട്ട് അറ്റാക്ക് വരുമോ? ഇവിടുന്ന് നാലാമത്തെ ക്യുബിളിക്കിളിലിരിക്കുന്ന കുഞ്ഞന്നയെ പ്രൊപോസ്ചയ്യാന്‍ ഞായറാഴ്ച പള്ളിതിരിഞ്ഞിട്ട് നല്ല സമയമാണോ? എന്നു തുടങ്ങി രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാവുമോ എന്നുവരെയുള്ള മനസ്സിന്റെ നീറുന്ന പ്രശ്നങ്ങള്‍ പോളിനോട് ചോദിക്കം.

കടന്ന് വരൂ കടന്ന് വരൂ കടന്ന് വരൂ.. മടിച്ചുനിക്കാതെ കടന്നുവരൂ... ആര്‍ക്കും വരം. ഏത് കൊമ്പത്തെ ബ്ലോഗര്‍ക്കും വരാം.

http://www.paulpredicts.com/

ഉത്തരം പ്രതീക്ഷനല്‍കുന്നില്ലെങ്കില്‍ സൂര്യാടിവിയിലെ രാശിഫലത്തിലേക്ക് പരിഹാരക്രിയപറഞ്ഞുതരാന്‍ പറഞ്ഞു കത്തയക്കുക. അയക്കേണ്ട വിലാസം....

ഞാന്‍ മുങ്ങീ...
ബ്ലും !

8 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എന്ത് കുന്തം വേണമെങ്കിലും ചോദിക്കാം, സ്വന്തം ഉത്തരവാധിത്തത്തില്‍. ഉത്തരം കറക്റ്റായിരിക്കും......

ഇതാണളിയാ ഇന്നൊവേഷന്‍ !

കണ്ണനുണ്ണി said...

ഹഹ.. ഞാന്‍ അവിടെ പോയി രണ്ടു ഉത്തരം അടിച്ചു .. അത് ഒന്ന് സെലക്ട്‌ ചെയ്തു.. പിന്നെ അതെ ചോദ്യം ഉത്തരം തിരിച്ചു ഇട്ടു കൊടുത്തു ... അപ്പൊ അവന്‍ മറ്റേ ഉത്തരം എടുത്തു...
ഈ പോളിനെ സ്ക്വിഡ് മസാലാ ആക്കണേ കൊള്ളൂ

ശ്രദ്ധേയന്‍ | shradheyan said...

:)

Anonymous said...

ഹ ഹ ഹ..
octopus നെ മസാല ഇട്ടു വെച്ചാ അത് squid മസാല ആകുവോ കണ്ണനുണ്ണി..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പോളേട്ടനെ കൊളത്തിലിട്ടാലോ?? (((ബ്ലും)))

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കണ്ണാ... കളിക്കാതെ ആ ചോദ്യം പറ... ഇനി വല്ല ബഗ്ഗും വന്നതാണോന്ന് നമൊക്കൊരു ടിക്കറ്റ് റൈസ് ചെയ്തു നോക്കാം. അല്ലേലും ഒരു ചോദ്യം ഒരു തവണ. അതാണല്ലൊ പോളേട്ടന്റെ ഒരു സമീപനം. എന്തായാലും ചോദ്യം പറ... :)
ഈ നീരാളിയെ കുളത്തില്‍ഇട്ട് ശുദ്ധ് ജല മല്‍സ്യം[?] ആക്കാനുള്ള പരിപാടിയാ രാമേട്ടാ...

Muneer said...

പോളിന്‍റെ പ്രവചനം വിശ്വസിക്കാമോ? (can I believe paul?)
a) No
b) Yes
പോള്‍ തെരഞ്ഞെടുത്തു തന്നത് എ ആണ്. എന്ത് ചെയ്യും??
ഇതാണ് പറയുന്നത്, ചോദിക്കേണ്ടത്‌ പോലെ ചോദിക്കണം!

Muneer said...

Will paul pick No?
a)Yes
b)No

He is wrong whatever he picks!