മെറ്റാബുലൈറ്റ് അഡ്രിനോള്‍...വെയ്സ്റ്റാ !

റാണിയാദവ്, ഒരു പാവമായിരുന്നു. പണ്ടുമുതലേ നന്നായി  നടന്നിരുന്ന ഒരു കൊച്ച്. സ്കൂളില്‍പോണ കാലം തൊട്ടേ അവള്‍ നടന്ന് എല്ലാ കുട്ടികളേക്കാള്‍ മുന്നെ സ്കൂളില്‍ എത്തിയത് പഠിക്കാനുള്ള ഉല്‍സാഹം ഒന്നുകൊണ്ട് മാത്രമായിരുന്നൂ. ക്രമേണ ക്രമേണ അവളുടെ നടത്തത്തിന്റെ സ്പീഡ് കൂടിവന്നൂ. മറ്റുപെണ്‍കുട്ടികള്‍ അന്നനട പരിശീലിച്ചപ്പോള്‍ റാണി സ്പീഡ് വാക്കിങ്ങ് പരിശീലിച്ചു. പരിശീലനം കൂടികൂടി പലപ്രാവശ്യം അവള്‍ക് വൈറല്‍ ഫീവര്‍പോലും വന്നൂ. അങ്ങനെ അവളുടെ നല്ല നടപ്പുകണ്ട അരോ അവളെ കോമണ്‍വെല്‍തിലേക്ക് വിളിച്ചു. നടത്തത്തിന്റെ സ്പീഡ് കൂട്ടാനെന്നും പറഞ്ഞ് മല്‍സരത്തിന്റെ തലേന്ന് ഒരു കുഞ്ഞുഗുളിക ആരോ ലവള്‍ക്ക് കൊടുത്തൂ. അതോടുകൂടി അവളുടെ നല്ല നടപ്പു തെറ്റീ ! 


പിറ്റേന്ന് നടത്തമല്‍സരത്തില്‍ അവള്‍ക്ക് പണ്ട് സ്കൂളിലേക്ക് നടന്ന നടപ്പുപോലും നടക്കന്‍ പറ്റിയില്ല. ആറാമതായി അവള്‍ ഫിനിഷ് ചെയ്തൂ. പിന്നെ അവളുടെ ഏ സാംപിളും ബീ സാംപിളും മറ്റു  പലസാംപിളും പരിശോദിച്ച് വിശദമായ റിപ്പോര്‍ട്ട് വന്നൂ. തലേന്ന് രാത്രി അവളുടെ നല്ല നടപ്പ് തെറ്റിച്ചത് മെറ്റാബുലൈറ്റ് അഡ്രിനോള്‍ എന്ന ഉത്തേജകമരുന്നായിരുന്നൂ.


വാര്‍ത്തവന്ന് ഞെട്ടല്‍മാറുംമുമ്പേ എതോ വിഷനില്‍ പൊട്ടികരഞ്ഞുകൊണ്ട് റാണി പ്രതികരിച്ചൂ....

'മെറ്റാബുലൈറ്റ് അഡ്രിനോള്‍, മേടിച്ച് കഴിക്കരുത്, പ്ലീസ്... അവന്‍മാര്‍ കമ്പ്ലീറ്റ് പറ്റിക്കലാ, വെയിസ്റ്റ് സാധനം. വെറുതെ കാശ് പോയി. ഒന്നാം സ്ഥാനം പോയിട്ടൊരു മൂന്നാം സ്ഥാനം പോലും കിട്ടിയില്ലാ.. ആറാംസ്ഥാനം. ഫൂ... അതുണ്ടാക്കുന്നവനെ എങ്ങാനുമെന്റെ കയ്യി കിട്ടിയാ അവന്റെ ആറാംവാരിക്കിട്ടു ഞാനൊരു അലക്കലക്കിയേനെ. ഹും... "

ബ്ലും !...

ഒരു മെറ്റാബുലൈറ്റ്.. ... .. ആ അതുതന്നെ.


3 comments:

Junaiths said...

ഇപ്പോള്‍ ഇഷ്ടം പോലെ സമയം ഉണ്ടല്ലേ,CWG കാണല് തന്നെ കാണല്‍..

അനൂപ്‌ said...

'മെറ്റാബുലൈറ്റ് അഡ്രിനോള്‍ കഴിച്ചേപിന്നെ ആ പാവം റാണി മോള്‍ക്ക് ഇരിക്കാനേ പറ്റണില്ലാത്രെ ... നല്ല നടപ്പു തെറ്റീ ഇപ്പൊ ഓട്ടം മാത്രമേ ഉള്ളൂത്രെ


ബ്ലും !...

ഇതിപ്പൊ എന്താണാവോ...

അപരിചിത said...

hahaha....kalakki blumae!!!


aiswaryathodae aa kulathilekk oru kallu....

****BLUM****