അയ്യോ അലീ പോവല്ലേ...

തെരുവുനാടകം: അയ്യോ അലീ പോവല്ലേ...
രജന സംഭാഷണം സംവിധാനം: പ്രഭാകരന്‍ കോട്ടപ്പള്ളി


"അയ്യോ അലീ പോവല്ലേ...
അയ്യോ അലീ പോവല്ലേ..."

"ചേരി ചേര പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രധാന ഭാഗഭാക്കായിരുന്ന അലിയെ വിഭാഗീയതയുടെ രക്തസാക്ഷിയാക്കീ, അല്ലേ?"
"എന്ത് ?"
"വിഘടന വാദികളും പ്രതിക്രിയാ വാദികളും പ്രധമ ദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും
അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നൂ"
"അത് പോയന്റ്, അതിവിടെ കുറച്ചായിട്ടങ്ങനെയാണല്ലോ.."
"ആ, പിന്നെ ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കയായിരുന്നൂ"
"വാസ്തവം, അതാണല്ലോ പലതിലും പ്രതികരണമായി വന്നത്"
"അല്ലാതെ, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താ സരണികളും, റാഡിക്കലായിട്ടുള്ള ഒരു മാറ്റമായിരുന്നില്ല!!"
"അല്ലാ, ഇതു തന്നെയാണ് മനോജിനും ജോസഫിനും സംഭവിച്ചത്."
"ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട് എന്നതു ശരി തന്നെ, ഒന്നിച്ചിരുന്നു സംസ്ഥാന സമ്മേളനങ്ങളും നടത്തീട്ടുണ്ട്. എന്നുവച്ച് പാര്‍ട്ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യരുതായിരുന്നൂ.."
"അല്ലപിന്നെ, അങ്ങനെ ചെയ്താ ഏത് ഉത്തമനും പാര്‍ട്ടി പുറത്തേക്കു വഴി കാണിക്കില്ലേ..."

"അച്ചടക്കമില്ലാതെ പെരുമാറിയാല്‍ അറിയലോ... പാര്‍ട്ടിയതു പഠിപ്പിക്കും. ക്രിയാത്മകമായ ചര്‍ച്ചയിലുരുത്തിരിഞ്ഞുവന്ന ഒരു കാര്യം എന്താണെന്നുവച്ചാല്‍ മറ്റേപാര്‍ട്ടീ, അവിടെ കൊള്ളാവുന്ന ചില ചെറുപ്പക്കാരുടെ ഗാപ്പ് വന്നിട്ടുണ്ട്. ആളുകള്‍ക്കവരോട് പണ്ടത്തെയത്ര മതിപ്പില്ല. ഏതെങ്കിലും തരത്തില്‍ വല്ല പെണ്‍ വണിഭ കേസിലോ കള്ളനോട്ടുകേസിലോ പെട്ട് നാറാത്തവര്‍ അവിടെ കുറവാണ്.ജനങ്ങള്‍ അവരെ കാര്‍ക്കിച്ച് തുപ്പുന്ന ഒരു പരിത സ്ഥിതിയാണിപ്പോഴുള്ളത്. അവിടെ ആറുമാസത്തിനുള്ളില്‍ അലിക്കു ഇവിടെ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാം. "
"അതാണ്, അതു തന്നെ യാണ് കാര്യം."
"ഇനി സ്വതന്ത്രരെ പിന്തുണയ്ക്കുമ്പോ ചില ചോദ്യങ്ങളൊക്കെ ചോദിച്ചു ഇന്റര്‍വ്യൂ എടുത്തിട്ടേ പാര്‍ട്ടി പിന്തുണയ്ക്കൂ..."
"അതു വേണ്ടതാണ്. അല്ല എന്നാലും എന്തൊക്കെ ചോദിക്കും?"

"അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ മോചനത്തിന്ന് വേണ്ടി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യറുണ്ടോ ?"
"രണ്ടാമത്തെ ചോദ്യം ?"

"'ഭൂര്‍ഷ്വാസി കം സലീം' എന്ന പുസ്തകം വായിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ഡൌണ്‍ട്രോടണ്‍ എ ക്വസ്റ്റ്യന്‍ മാര്‍ക്ക്, ആഡന്‍ സസ്കിലിയുടെ പുസ്തകം? അതുമല്ലെങ്കില്‍ ദാസ് കാപിറ്റല്‍?"
"അതെ അതെ, വായനാ ശീലം പാര്‍ട്ടിക്കത്യാവശ്യമാണ്. അപ്പൊഴല്ലെ സധാരണക്കാരന് മനസ്സിലാവാത്തത് പറയാന്‍ പറ്റൂ"

"പിന്നെ ചില നിബന്ധനകളും പാര്‍ട്ടി വെക്കും."
"വേണം, അതേതൊക്കെയാ?"

"അഥവാ ജയിച്ചാല്‍ ആര്‍ഭാടങ്ങളൊന്നും പാടില്ല. പാര്‍ട്ടിയാപ്പീസില്‍ വെച്ച് വളരെ ലളിതമായ ഒരു ചടങ്ങ്. ബ്രാഞ്ച് സെക്രടറി ഒരു രക്തഹാരമങ്ങോട്ടണിയിക്കും ജയിച്ച സ്ഥാനാര്‍ഥി ഒരു രക്തഹാരം തിരിച്ചണിയിക്കും. അതിന്നുശേഷം അരമണിക്കൂര്‍നേരം പാര്‍ട്ടിപ്രവര്‍ത്തകര്‍ എതിരാളിയെ കുടുമ്പത്തോടെ തെറിപറയുന്ന മുദ്രാവാഖ്യങ്ങളുറക്കെ വിളിക്കും, പിന്നൊരു ഗ്ലാസ്സ് നാരങ്ങാ വെള്ളം. അത്രയേ ഉള്ളൂ."
"മതി, അത്രമതീ"
"പിന്നെ ഒളിവില്‍ പോവാന്‍ തയാറായിരിക്കണം, കോടതിയെ തെറിവിളിച്ചാല്‍ മിക്കവാറും ഒളിവിലൊക്കെ പോവ്വേണ്ടി വരുമല്ലോ."
"പിന്നേ വേണ്ടിവരും"
"ഒരു വിപ്ലവപ്പാര്‍ട്ടിയുടെ നേതാവ് എന്തും സഹിക്കാന്‍ പ്രാപ്തനും പ്രാപ്തയും [50:50] ആയിരിക്കണം. ചിലപ്പോ വെടിയുണ്ടകളെ നേരിടേണ്ടി വന്നേക്കം. അപ്പോ വിരി മാറു കാണിച്ചു കൊടുക്കേണ്ടി വരും. അധിനു ധൈര്യമുള്ളയാളായിരികണം."
"പിന്നല്ലാതെ.. "

"ഹാവൂ ഇനിയൊരു പരിപ്പുവടേം ചായേം ദിനേശ് ബീഡീം ആവാം. "
"അതുകഴിഞ്ഞ് ബിരിയാണീം  കൊക്കകോളേം. പിന്നെ ഒരു ഫ്രൂട്സലാഡ്."
"മതി... പിന്നെ വൈകീട്ടൊരു നാരിയല്‍കാ പാനി"

"എന്നാലും..."

അയ്യോ അലീ പോവല്ലേ... 
അയ്യോ അലീ പോവല്ലേ...
ബ്ലും !...
ചില സ്ഥാനമാനങ്ങള്‍ കുളത്തിലേക്ക് വീണു. ആരോ രാജിവെച്ചതാ...  



3 comments:

Junaiths said...

ചരിത്രം കുറെ കൂടി പഠിക്കേണ്ടിയിരിക്കുന്നു...
ദേ ചരിത്രം ബുളുബുളും...

അനൂപ്‌ said...

കൊള്ളാം മാഷെ കിടിലന്‍ .... ബൂര്‍ഷ്വാസികള്‍ അല്ലേ ശരി

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അതെ.. അതു തന്നെയാണ്‍ ശരി. ഇപ്പൊ ശരിയാക്കിത്തരാം, ഞാനാ ചെറിയേ സ്ക്രൂഡ്രൈവറൊന്നെടുക്കട്ടെ