എന്റെ കേരളം എത്ര....

മോഹനേട്ടോ, മോള്‍ പത്താംക്ലാസ്സ് കഴിയല്ലേ ഇക്കൊല്ലം. ഇനിയെന്ത പരിപാടി? തൃശൂര് പീസീ ടെ അങ്ങോട്ടാണോ കോച്ചിങ്ങിന്?
അതൊക്കെ മുന്നെയല്ലേടോ...
അപ്പൊ, ഇപ്പൊ എന്താ പരിപാടി?
നമ്മടെ അച്ചുവാശാന്റെ കളരീലൊന്ന് ചേര്‍ക്കണം, പിന്നെ ബ്ലാക്ക് ബെല്‍റ്റ് കരാട്ടേയില്‍ അപ്പ്ലിക്കേഷന്‍ കൊടുത്തിട്ടുണ്ട്. കിട്ടോന്നറിയീല്ല. ഭയങ്കര തിരക്കാടോ ഇപ്പൊ അവിടെ ഒക്കെ. കിട്ടാന്‍ ബുധിമുട്ടാ.
അപ്പോ മോളെ കേരളത്തില്‍ തന്നെ നിര്‍ത്താനാ പ്ലാന്‍, അല്ലേ..?
അതേടോ...

ബ്ലും!


5 comments:

junaith said...

ഹ് ശരിയാ ഇപ്പോള്‍ കേരളത്തിലെ പെണ്‍പിള്ളാര്‍ക്ക് അതൊക്കെ നിര്‍ബന്ധ പാഠ്യ വിഷയമാക്കണ്ട കാലം കഴിഞ്ഞു ...
ഒരു ചാര്‍ളി താഴെ കായലില്‍ ബ്ളും...ബുളു ബുളു ബുളു ബ്ളും

ശ്രദ്ധേയന്‍ | shradheyan said...

പണ്ടൊക്കെ കരാട്ടെ പഠിച്ച പെണ്ണിനെ കെട്ടാന്‍ 'ആണ്കുട്ട്യോക്ക്' പേടിയായിരുന്നു. ഇന്നത്തെ വധുവിന്റെ ആദ്യ ക്വാളിഫിക്കേഷന്‍ കരാട്ടെയും കുങ്ങ്ഫുവും ഒക്കെയാവും! :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അതാ... ഒരു ചാര്‍ലീം കുഞ്ഞാലികുട്ടികളും ശശിമാരും ... കേരളം വളരെ വളരെ സുരക്ഷിതമായിട്ടു വരുന്നൂ

Anitha Madhav said...

സത്യം

ഷബീര്‍ (തിരിച്ചിലാന്‍) said...

അവര്‍ക്കറിയേണ്ടത് മര്‍മ്മങ്ങളാണത്രേ... സൂക്ഷിച്ചാല്‍ നല്ല ദാമ്പത്യജീവിതം നയിക്കാം.. അല്ലേ?