ഉറുമി-ആഗസ്റ്റ്15-ക്രിസ്ത്യന്‍ ബ്രദേഴ്സ്ക്രിസ്ത്യന്‍ ബ്രദേഴ്സ് : മൂന്ന് കോട്ടും രണ്ട് പോലീസും  ഒരു മന്ത്രീം വിജയരാഘവനും. ഊഹിക്കാന്‍ പറ്റാത്ത ഒരു സീന്‍ പോലുമില്ല. ഉള്ളത് പറഞ്ഞാ ശരത്കുമാര്‍ സ്പാറി.

ആഗസ്റ്റ്15: മലയാള സിനിമാ ചരിത്രത്തില്‍ ബൈക്കിനെ നായകനാക്കിയും മമ്മുട്ടിയെ സഹനടനാക്കിയും എടുത്ത ആദ്യത്തെ സിനിമ. പണ്ടാര സസ്പന്‍സാ.
ഗുണപാഠം- അഞ്ഞൂറു രൂപ അടക്കേണ്ടിവന്നലും ഹെല്‍മെറ്റ് വയ്കരുത് !

ഉറുമി: ഒരു സിനിമയ്ക്കു പോയപോലെ തോന്നും. ഫ്രെയിംസ് എല്ലാം മനോഹരം. ജഗതിയോടു മത്സരിക്കാന്‍ കെല്പില്ലെങ്കിലും അറയ്ക്കല്‍ ആയിഷയും കേളുനായനാരും മോശമാക്കിയില്ല. എന്നാലും മിക്ക ഷോട്ടുകളും കൈ മസിലുകളില്‍നിന്നും തുടങ്ങുന്നതു ബോറാല്ലേന്നൊരു സംശയം. ഉറുമി അയിഷയ്ക്ക് കളിക്കാന്‍ കൊടുത്തിട്ട് മെയിന്‍ സംഘട്ടനങ്ങളെല്ല്ലാം മസിലുവച്ച് തന്നെയാണ്. റൊമാന്‍സ് കൊള്ളാം, രാവണിന്റെ പോരായ്മ ​പൃഥ്വി ഇവിടെ തീര്‍ത്തിട്ടുണ്ട്. പ്രഭുദേവയും നന്നായി. വിദ്യാ ബാലനു ഉറുമി സില്ക് സ്മിതയാവാനുള്ള ട്രയല്‍ റണായിരുന്നോന്നൊരു സംശയം.  നിത്യാ മേനോന്‍ന്റെ റോളിനെ കുറിച്ച്കേട്ട ഏറ്റവും നല്ല കമന്റ് ഇതാണ്. "അവളുടെ ഒരു അന്ന നട!" .


ബ്ലും !
ഇനീം പോവും...

No comments: