ഗോപുമോന്‍ റോ(ജോ)ക്സ്...

ടിന്റുവിനെ കടത്തി വെട്ടി നമ്മടെ ഗോപുമോന്‍ SMS ഈ വേള്‍ഡ് കപ്പ് സമയത്ത്...
എനിക്കു ഫോര്‍വേഡ് ചെയ്തു കിട്ടിയത് കിട്ടാത്തവര്‍ക്ക് വേണ്ടി ഇവിടെ ബ്ലോഗുന്നു,സമയക്രമമനുസരിച്ച്... കിട്ടിയവന്‍ കിട്ടാത്തവന് കൊടുക്കണമല്ലോ, അതോണ്ട് മാത്രം

ഗോപുമോന് ടീമിലിടം കിട്ടയപ്പോ: 
മികച്ച ഫലം ഉറപ്പുള്ള ചാത്തന്‍ സേവകള്‍ക്ക് സമീപിക്കുക, ഗോപുമോന്‍ മഠം, എറണാകുളം.
"ജീവിതത്തിലിന്നുവരെ ഇങ്ങനെയൊരു പരിക്ക് പറ്റിയിട്ടില്ല"- പ്രവീണ്‍ കുമാര്‍


ആദ്യകളിയില്‍ വന്‍ ബൌളിങ്ങ് കാഴ്ചവെച്ച് പുറത്തിരിക്കേണ്ടിവന്നപ്പോ:
ശ്രീകുട്ടനെ സി ഐ ടി യു വിന്റെ  ബ്രാന്റ അംബാസിഡറാക്കി; ഏറ്റവും വലിയ നോക്കു കൂലി വാങ്ങിയത് കാരണം!

ഫൈനലില്‍ കളിക്കും എന്നുറപ്പായപ്പോ:
ഗോപുമോന്‍ പ്ലേയിങ്ങ് ഇലവനില്‍. ഹനുമാനില്ലാതെ എന്ത് ലങ്കാ ദഹനം !

ഫൈനലു കഴിഞ്ഞപ്പോ:
ഗോപുമോന്റമ്മ ഇന്റര്‍വ്യൂയില്‍.. ഗോപുമോനു രണ്ട് ഓവര്‍കൂടെ കൊടുക്കായിരുന്നു. എന്നാ ധോണിക്ക് സെഞ്ച്വറി അടിക്കായിരുന്നൂ

എല്ലാര്‍ക്കും കോടികള്‍ പാരിതോഷികം കിട്ടിയപ്പോള്‍:
ധോണിക്ക് രണ്ട് കോടി  -ഡല്‍ഹി സര്‍ക്കര്‍; സച്ചിന്‍ രണ്ട് കോടി -മഹാരഷ്ട്ര സര്‍ക്കര്‍; ഗോപുമോന് രണ്ട്......... രൂപയ്ക്കരി- കേരളാ സര്‍ക്കാര്‍

ബ്ലും...!
നമുക്കൊന്നും അസൂയയ്ക്ക് ഒട്ടും കുറവില്ല... ഇനീം ഇറങ്ങും. നമ്മളൊക്കെ അതു ഫോര്‍വേഡേം ചെയ്യും.

6 comments:

മുക്കുവന്‍ said...

everyone complains about Gopu.. but the fact is, he is the current fastest indian bowler. when he bowls, why the dump dhoni, does not put a slip? he put slip for even yuvaraj :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എനിക്കും ആ സംശയം ഇല്ലായ്കയില്ല. തീര്‍ച്ചയായും ഒരു സ്ലിപ്പുണ്ടായെങ്കില്‍ ഒരു വിക്കറ്റ് കിട്ടിയേനെ. പക്ഷേ ധോണി അതിന്ന് മുന്നത്തെ ബോളുവരെ ഒരു സ്ലിപ്പ് നിര്‍ത്തിയിരുന്നു എന്നാണെന്റെ ഓര്‍മ്മ. പക്ഷേ ഫൈനലില്‍ അദ്ദേഹത്തിന്റെ ബോളിങ്ങ് ആക്രമകരമായിരുന്നില്ല. വല്ല്യ വെറൈറ്റിയും ഉണ്ടായിരുന്നില്ല.

പക്ഷേ ഞാന്‍ ഒരു ശ്രീശാന്ത് ഫാന്‍ തന്നെയാണ്.
I just love him for his aggression in the field, he is a man. Ppl are making him down for the same reason.

മുക്കുവന്‍ said...

twice ball flew over the first slip.. lost chance you cant take back. when you bowl 145+km, you might loose accuracy.. that the same case happens with Shuan Tait too...

aggression:

when Shuan Tait did the same against Dilshan, what did Ponting did? he encouraged this incident.. I know it is *NOT* very decent when you do that, but its a tactic. our Dhoni somehow does not like him and dont want him in the team.

anyway, Sree is little bit over aggressive.. what the team management teach him? may be they encourage him to do it, and later wash their hands :)

ഫെനില്‍ said...

പാവം ഗോപുമോന്‍ ഇനി എത്ര അടി മേടിക്കാന്‍ ഇരിക്കുന്നു

ബൈജൂസ് said...

ശ്രീശാന്തിനെ കുറിച്ച് എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഇനി ഞാൻ വല്ലോം പറഞ്ഞിട്ട് വേണം കടം വാങ്ങിയാ കാശ് ലവൻ തരാതിരിക്കാൻ . ;)

Jee said...

തോറ്റാല്‍ പറയാന്‍ ഒരു കാരണം വേണോലോ എന്നു കരുത്രേ ഗോപുമോനെ ടീമിലെടിത്തനെന്നും, അല്ല ചാത്തന്‍മാരെ ഭയന്നാണെന്നും, ചിലരോക്കെ പറഞ്ഞു കേള്‍ക്കുന്നു.. ഞാന്‍ വിശ്വസിച്ചിട്ടില്ല.. ധോണി ആവനാഴിയുടെ അടിത്തട്ടില്‍ കരുതിവെച്ചിരുന്ന വജ്രായുധമാണത്രേ ഗോപുമോന്‍.... ഹി ഹി ഹി...