ശ്രീജിജു എന്‍റര്‍പ്രൈസസ്

"ഹലോ"
"ഹലോ ശ്രീജിജു എന്‍റര്‍പ്രൈസസ്, ഹൌ കാന്‍ ഐ ഹെല്‍പ് യു സര്‍?"
"ഗഫൂര്‍ക്ക ഫ്രം ദുബായ്‌"
"പറഞ്ഞോളൂ സര്‍"
"ഒരു ഫിക്സ് വെക്കണാല്ലോ."
"ഓകെ, പറഞ്ഞോളൂ സര്‍"
"രണ്ട് മൂന്ന് പതിനഞ്ച് മുപ്പതിനായിരം"
"എന്താ സാര്‍? മനസ്സിലായില്ല."
"രണ്ടാമത്തെ ടീമിന്റെ ബാറ്റിങ്ങ് മൂന്നാമത്തെ ഓവര്‍ പതിനഞ്ച് റണ്‍സ് , മുപ്പതിനായിരംന്ന്, നമ്മളെ കുട്ട്യോളൊന്നും ഇല്ലെ അവിടെ?"
"ഇല്ല സാര്‍,  അവര്‍ നോര്‍ത്തിന്ത്യയില്‍ തീഹാറിലൊരു വെക്കേഷന്  പോയതാണ്..."
"ഓ ശരി, അപ്പോ എങ്ങനെ ?"
"ഇല്ല സര്‍, ഐല പുത്യാപ്ലക്കോര ലയക്കോര ബിസിനസ്സ് കഴിഞ്ഞു സര്‍."
"ഇപ്പോ ഏതാ ഉള്ളത്?"
"ഇപ്പോ ഉപമുഖ്യമന്ത്രി എന്ന ഒരു ഗെയിം ആണ് സര്‍, സാറിനു വേണങ്കില്‍ "ആവും", "ആവില്ല", "ആവിയില്ലാ" ഇതിലേതിലെങ്കിലും ചോയിസില്‍ ഫിക്സ് ചെയ്യാം സര്‍."
"ഒരു മിനിട്ട്, ഒന്നാലോചിക്കട്ടെ."
"ആയിക്കോട്ടെ സര്‍."
::::::::::::::
"ഹലോ"
"ഹലോ, പറയൂ സര്‍."
""തള്ളിയിടുക", "മറിച്ചിടുക", "കുതിരക്കച്ചവടം" ഇതിലേതെങ്കിലുമുണ്ടോ ?"
"ഇല്ല സര്‍. ഈ കളിയില്‍ എതിര്‍ ടിമിലെ  ക്യാപ്റ്റന്  മാത്രമേ താല്‍പര്യമുള്ളു. ടീമിനില്ല. അതുകൊണ്ട് ഈ ഓപ്ഷന്‍സ് ഒന്നുമില്ല സര്‍, സോറി."
"അങ്ങിനെയാണെങ്കില്‍ "എന്തെങ്കിലും ആവട്ടെ" എന്ന ഓപ്ഷനില്‍ ഫിക്സിക്കോ."
"അതു പറ്റില്ല സര്‍, എല്ലാവരും ആ ഓപ്ഷന്‍ എടുത്തതു കാരണം അതിലിനി ഫിക്സില്ല എന്നാണ് കമ്പിനി തീരുമാനം."
"എന്നാ ഞാനീ ഫിക്സിനില്ല. "
"മന്ത്രി മന്ദാകിനി ആന സിനിമ എന്ന വേറൊരു കളിയുണ്ട് സര്‍."
"പീ... പീ... പീ..."
"ഹലോ സര്‍.... സര്‍.... $%#%"

ബ്ലും !

7 comments:

ajith said...

വാതുവയ്പ് നിയമവിധേയമാക്കാന്‍ പോവുകയാണത്രെ..
അപ്പോഴോ............??

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എപ്പൊഴോ ആക്കണം, കാസിനോസും കൂടെ ആക്കണം. എന്നിട്ടുവേണം റൂള്ളറ്റ് റൌണ്ടില്‍ നമ്പറിനു പകരം പേരൊക്കെ കൊടുത്ത് ഇന്നൊവേറ്റീവ് സ്റ്റയിലില്‍ നമുക്കൊന്നു നൈറ്റ് ഔട്ട് അടിക്കാന്‍

ശ്രീ said...

അതാണ് അജിത്തേട്ടാ നല്ലത്

മുക്കുവന്‍ said...

രണ്ട് മൂന്ന് പതിനഞ്ച് മുപ്പതിനായിരം!!!

hahahahaha

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ശ്രീ.... ന്നട്ട് വേണം ;)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മുക്കുവോ ... പൂയി, മുപ്പതിനായിരം കുറഞ്ഞോ, കൂട്ടണൊ ?

മുക്കുവന്‍ said...

30,000 - 1
30,000 - 2
1L
1L - 1
1L - 2
10L
10L - 1
10L - 2
1Cr........ let the auction goes on!