ഡാര്‍ക്കുളയുടെ 'ഗുരു'ത്തക്കേട്

സംഭവം നടന്നതാണ് !
സ്കൂള്‍ യുവജനോത്സവം സബ്‌ജില്ലാതലം.
ഞങ്ങളുടെ ഹൈസ്കൂളും തൊട്ടടുത്ത ഹൈസ്കൂളും തമ്മില്‍ കട്ടയ്ക്കൂള്ള പോരാട്ടം.
അങ്ങനെ ഇഞ്ചോടിഞ്ച് മത്സരം മുറുകിനില്‍ക്കുന്ന അവസ്ഥ
മാഷമ്മാരും ടീച്ചര്‍മ്മാരും കുട്ട്യോളും എല്ലാരും കൂട്ടായ പ്രയത്നത്തില്
‍അങ്ങനെ ഞങ്ങടെ കൂട്ടുകാരന്റെ പ്രശ്ചന്ന വേഷമെത്തി.

നീ അനൌണ്‍സ് ചെയ്യണ്ടാ... നിന്റെ സൌണ്ടിന്ന് ബാസ്സ് പോരാ...
പക്ഷെ സാര്‍, സ്കൂളില്‍ ഞാനായിരുന്നു അവനുവേണ്ടി അനൌണ്‍സ് ചെയ്തത്.
അതുപോലെയല്ല ഇപ്പൊ.
ഇപ്പൊ എന്താ സാര്‍?
ഇതു സബ്ബ്ജില്ലാ തലമാണ്, നമ്മളെ സ്കൂളും മറ്റവരും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്.
അതിന്ന് ഞാന്‍ അനൌണ്‍സ് ചെയ്താലെന്താ?
വേണ്ടാ.. ഞാന്‍ പറഞ്ഞോളാം.
സാര്‍...
എടാ ഒരു ബാസ് ഒക്കെയുള്ള സൌണ്ടാവുമ്പോ നല്ല എഫ്ഫെക്റ്റ്വരും. പോ..തര്‍ക്കിക്കാന്‍ നിക്കാണ്ടാ...
ഊം...

അവന്‍ സ്റ്റെജില്‍ കയറി.അടിപൊളി..
ഭീകരത നിറഞ്ഞുനില്‍ക്കുന്ന വേഷം.
ഡ്രാക്കുളയെ എടുത്ത് വച്ചപോലെ.
ചുവന്ന ലൈറ്റിങ്ങ് ഭീകരത കൂട്ടുന്നൂ...
ചിവ്വീടിന്റെയും ചിറകടിയുടെയും മറ്റും ശബ്ദം മാത്രം
കാണികള്‍ ശ്വാസമടക്കിപ്പിടിച്ച് കാണുന്നു...
ബാക്ക്ഗ്രൌണ്ടില്‍ സാറിന്റെ ബാസ്സ് ഉള്ള മുഴങ്ങുന്ന ഗാംഭീര്യമുള്ള ശബ്ദം

"ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പേടിസ്വപ്നമായ...
[യ യാ... യ യാ... എക്കോ]
ബ്രൌണ്‍ സ്റ്റോക്കറുടെ
[ടെ ടെ ടെ....എക്കോ]
ഡാര്‍ക്കുള..
[ളാ ളാ ളാ ....എക്കോ]"

അതുവരെ പേടിച്ചുകണ്ടുകൊണ്ടിരുന്ന എല്ലാവരും ചിരിച്ചൂ...
പിറ്റേന്ന് സ്കൂളില്‍...

ഡാ നമ്മുടേ ഡാര്‍ക്കൂളമാഷ് പോണൂ...
ഡാര്‍ക്കുളേയ് ..പൂയ്...
സാര്‍ തിരിഞ്ഞുനോക്കി...
ഞങ്ങള്‍ മുങ്ങി
ബ്ലും!

17 comments:

BS Madai said...

തേങ്ങ ഉടക്കണോ - കുളത്തില്‍ കല്ലിടണോ എന്ന സംശയം. ഏതായാലും തേങ്ങ ഉടച്ചേക്കാം: (((((((ഠേ))))))))

ബ്ലും എന്ന് വീണ്ടും പൊങ്ങി അല്ലേ - നന്നായി.
ഡാര്‍ക്കുളയും നന്നായി...

Anonymous said...

:O

അല്ലാ.... എന്താ ഇവിടെ സംഭവിചത്‌???? ഞാന്‍ വന്നു കയറിയതേ ഉള്ളൂ.... ഒക്കെ ഒന്നു വായിച്ചിട്ട്‌... കമന്റ്‌ ഇട്ട്‌ തകര്‍ക്കാം എന്താ??????

സമ്മതിച്ചോ കുരുത്തം കെട്ടവനേ????

Keep blogging...
Tin2 :D

കുഞ്ഞിക്കിളി said...

ഹ ഹ ഹ ! കലക്കി.. ഒരു മുട്ടന്‍ കല്ല്‌ ഇതാ !! ബ്ലും!!

കുഞ്ഞിക്കിളി said...

the title was also tooo good man!!

അരുണ്‍ കരിമുട്ടം said...

കൊള്ളാം മാഷേ

Anil cheleri kumaran said...

kalakki...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

((((((ബ്ലും))))))

(ഡാര്‍ക്കുളയെ പിടിച്ച് കുളത്തിലിട്ടതാണ്)

നരിക്കുന്നൻ said...

പാവം മാഷ്,
ചിരിപ്പിച്ചു കെട്ടോ..
എന്റെ വകയും കിടക്കട്ടെ ഒരു മുട്ടൻ ഡാർക്കുളക്കല്ല്.
[[[[[ബ്ലും]]]]]

വികടശിരോമണി said...

കലക്കുന്നുണ്ട് കേട്ടോ.

Indu said...

Brevity is the soul of wit ..


Ippo manasilayo kallitta chetta.. :)

Kollam!!

അനോണിമാഷ് said...

ആഹാ,ഈ കുരുത്തം കെട്ടവനെ ഇന്നാ ശരിക്കും കണ്ടത്. ഇനീം വരാം. ബ്ലും!

ശ്രീ said...

ഞാനും ഒരു കല്ലിട്ടേക്കാം...
“ബ്ലും”

സംഭവം കൊള്ളാം ട്ടോ
:)

smitha adharsh said...

അത് കലക്കി..ക്കി..ക്കി..ക്കി..(എക്കോ)
ഇഷ്ടപ്പെട്ടു....ട്ടു...ട്ടു..ട്ടു..(വീണ്ടും എക്കോ)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എന്റെ പൊന്നേ ഗണ്ണില്‍ ഗണ്ണീര്‌ വരുന്നൂ...
ഇപ്പൊ കുളത്തില്‍ കല്ലിട്ടാല്‍ കൂടെ കല്ലിടാന്‍ എന്തോരം കല്ലിടല്‍ ടീംസാ... ഒരു പാട് ചങ്ങാതിമാരും ചങ്ങാതി'ച്ചി'മാരും .... വേറെന്ത് വേണം ആഘോഷിക്കാന്‍?
മാടായിസ്സാര്‍ , എന്നാ തേങ്ങ അങ്ങിട്ടേക്കൂ കുളത്തിലേക്ക്... അരോടും പറയണ്ട... ഞാന്‍ മാത്രം അറിഞ്ഞാമതി... അല്ലേല്‍ അതിനും അവകാശികള്‍ ഉണ്ടാവും!

തിന്റു, ഇവിടെ സംഭവിച്ചതെന്താന്നോ, ഞങ്ങളുകുറച്ചുപേര്‍ കുളത്തില്‍ കല്ലിട്ടുകൊണ്ടേ ഇരിക്കുവാ.. തിന്റുവും വായോ ഇനി മുതല്‍ ഈ കല്ലിടല്‍ ക്ലബ്ബിലേക്ക്... പിന്നെ ഇവിടെ ഗല്ലിട്ടാല്‍ തകരില്ലാ, ഒരു ശബ്ദം ഗേള്‍ക്കാം .. ബ്ലും ന്ന്...

കുഞിക്കിളീ വല്ല്യ വല്ല്യ കല്ലൊക്കെ എങ്ങനെ ഇടും അവിടുന്ന്? അമേരിക്കയില്നിന്നും എറിയാനുള്ള കറക്റ്റ് ആംഗിള്‍ കണ്ട്പിടിക്കാന്‍ വരുന്നുണ്ടങ്ങോട്ട്...

അരുണേ, നന്ദി മാഷേ, പിന്നെയ് എന്റെ ഒരന്ന്വേഷണം പറയണം കൊച്ചുണ്ണ്യേട്ടന്റടുത്ത്...

കുമാരേട്ടാ... കലക്കണമല്ലോ...

രാമേട്ടാ.. ബ്ലും... ഹെഡ്മാഷ് കൂടെച്ചാടിയതാണ്, ഒരു മാഷെ അങ്ങനെ കുളത്തിലിട്ടുകളയരുതല്ലോ... ഇനിയും യുവജനോല്‍സവങ്ങള്‍ വരില്ലേ?

വിക്കൂ ഏതാണ്ട് കലങ്ങി ല്ലെ?

ഇന്ദൂ... ഡിക്ഷ്നറി കൂടി പ്ലീസ്.. എന്തായാലും വന്ന് ഇംഗ്ലീഷില്‍ കലിട്ടതിന്ന് ഡാങ്ക്സ്
നരീ... മാഷമ്മാരെ എന്നും നമുക്കു റ്റൈറ്റിലിട്ടു വിളിക്കാം.. ഒരു റ്റൈറ്റിലിടട്ടെ?

ആരാത്, നമ്മടെ അനോണിമാഷല്ലെ, സുസ്വാഗതം മാഷെ.. [ശ്.. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ മാഷ് മുട്ടന്‍ പണി തരും.. ജാഗ്രതൈ...] :)

ശ്രീ, കല്ല്‌ കിടു..

സ്മിതാ നന്ദി ന്ദി ന്ദി ന്ദി.... ചിരിപ്പിക്കല്ലേ...

പെണ്‍കൊടി said...

ഞാന്‍ എത്തുമ്പോഴേക്കും ഈ കുളത്തിലും കല്ല്‌ നിറഞ്ഞല്ലോ... അതോണ്ട് ഞാന്‍ കല്ലിടുന്നില്ലാ.. ചുമ്മാ ഒരു ശബ്ദം ഉണ്ടാക്കാം... ഫ്ലും... :-)
പിന്നെയ്‌... ആ തലക്കെട്ട് കലക്കി ചേട്ടോ...
അപ്പൊ ശരി... പിന്നെ വരാം.. (ഈശ്വരാ.. ഈ പോകുന്ന വഴി ഡാര്‍ക്കുളകള്‍ വല്ലതും ഉണ്ടാകുമോ ആവോ... അര്‍ജുനന്‍ ഫല്‍ഗുനന്‍ പാര്‍ത്ഥന്‍ .....)

ബഷീർ said...

ബ്ലും :)

വിനോദ് said...

ഈ ഉള്ളവന് ഒരു കുഞ്ഞിക്കല്ലിടാന്‍ സ്ഥലമുണ്ടോ ?...

ആഹ് .. ഇവിടെ ഒരല്പം സ്ഥലമുണ്ട് ... കിടക്കട്ടെ ഒരെണ്ണം ... ബ്ലും ....

നന്നായിട്ടുണ്ട് ...