കുളക്കരയില്‍നിന്നും ഒബാമയെക്കാണാന്‍...

കുളത്തില്‍ കല്ലിടുന്നതിനെ കുറിച്ചു കൂടുതല്‍ വിശദമായി പഠിക്കാന്‍ ഈ കു ക കു കെ ഒരു അമേരിക്കന്‍ പര്യടനത്തിനു പോവ്വാണ്. നാളെ രാത്രി ന്നുവച്ചാ 23 ആം തിയ്യതി ഏര്‍ലിമോര്‍ണിങ്ങ് ക്രിത്യം രണ്ടുമണി പതിനഞ്ചു നിമിഷങ്ങള്‍ക്ക് പറന്നുയരുന്ന എയര്‍ഫ്രാന്‍സിന്റെ ആകാശനൌകയില്‍ കു കല്ലിട്ടവന്റെ രണ്ടാമത്തെ ആകാശ സഞ്ചാരം തുടങ്ങും. അവിടെചെന്ന് ഒബാമയുമായികൂടിക്കാഴ്ച,
ജോലിസംബന്ധമാ ചിലപ്രധാനകാര്യങ്ങള്‍ എന്നിവകൂടാതെ അവിടെ കുളത്തില്‍ കല്ലിടുന്നതിനെ കുറിച്ചുള്ള ഗവേഷണം ചില ബ്ലോഗ്ഗര്‍മാരെ പറ്റിയാല്‍ വിളിച്ചന്വേഷണം പറയാ തുടങ്ങിയ ബൃഹത് പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുള്ള പോക്കാണ്‌. പിന്നെ ഒരു ക്രിസ്തുമസും ന്യൂയര്‍ പുലരിയും ന്യൂജേഴ്സിക്കാരോടൊപ്പം അഘോഷിക്കാനും പരിപാടിയുണ്ട്.മെമ്മറികാര്‍ഡിന്റെ കോണിലൊളിപ്പിച്ച് ഇളമൊഴിയും എടുക്കുന്നുണ്ട് ഒരു ബലത്തിന്ന്. ഏതാണ്ട് 4ഉം 5ഉം ഡിഗ്രി തണുപ്പില്‍ കുളത്തിലെ വെള്ളം ഐസ് ആവാതിരിക്കാനുള്ള ചില സെറ്റപ്പുകളുമായാണ്‌ യാത്ര.സെറ്റപ്പുകളൊരുക്കാന്‍ സഹായിച്ച പ്രമുഖ ബ്ലോഗര്‍മാരായ പെണ്കൊടിക്കും ഇന്ദുവിനും ഉള്ള നന്ദി തിരിച്ചുവരുമ്പോ കൊണ്ടുവരുന്ന ചോക്ലേറ്റില്‍ കാണിക്കാം എന്നേറ്റിട്ടുണ്ട്.
അപ്പൊ ഇനി ചില തണുപ്പുകാല അമളികളും തമാശകളുമായി കുളത്തില്‍ ഐസിന്റെ കഷണങ്ങള്‍ ഇടാം. ജനുവരി കഴിയും വരെ.

22 comments:

കുഞ്ഞിക്കിളി said...

hello..... Welcome to America :)
apo ini ivide irunnu kallidal thudarum alle.. hmm kallu ini dooreykku eriyendallo enikku!!

America il kulam kuthan all the best kurutham kettavane!!

Manoj മനോജ് said...

സ്വാഗതം... അമേരിക്കയിലേയ്ക്കും, ന്യൂജേര്‍സിയിലേയ്ക്കും....
കല്ലിടാന്‍ കൈ പുറത്തിട്ടാല്‍ വിവരം അറിയും 3 ഡിഗ്രിയാ ഇവിടെ “ചൂട്”... രാത്രി -4ഉം... :)

വികടശിരോമണി said...

പോയി വരൂ,ആശംസകൾ....

Anonymous said...
This comment has been removed by the author.
Anonymous said...

ആഹാ.. America കുളം തൊണ്ടാന്‍ പോകുവാണോ???

ഇന്ദുവിനും , പ്രമുഖ blogger ആയ പെണ്‍കൊടിക്കും മാത്രമേ chocolate ഉള്ളോ???

Have a Safe Journey

Tin2

കാസിം തങ്ങള്‍ said...

യാത്രാ മംഗളം. പറ്റുമെങ്കില്‍ അമേരിക്കയില്‍നിന്ന് ഒരല്പം ‘കുരുത്തം’ഒപ്പിക്കാന്‍ നോക്ക്.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കല്ല് ഇനിയേത് കൂളത്തിലേക്കെറിയണം?
നാട്ടിലെ കുളത്തിലോ അതോ അമേരിക്കയിലെ കുളത്തിലോ?

ബ്ലും..

(ഞാനെന്റെ ഗ്ലാസ്സിലെ ദ്രാവകത്തിലേക്ക് ഐസ്സിട്ടതാ)

അപ്പോ..?

ചീയേഴ്സ്...

സഹയാത്രികന്‍...! said...

അപ്പൊ ഇനി ന്യൂ ജേഴ്സിയില്‍ നിന്നും എങ്ങോട്ട് തിരിഞ്ഞു നിന്നു എത്ര ഡിഗ്രിയില്‍ ചെരിച്ചു കല്ലെറിഞ്ഞാലാ ഇവിടെ ഈ കുളത്തില്‍ കല്ല്‌ വന്നു വീഴാ...???
ശോ ആകെ ഗണ്‍ഫ്യു‌ശന്‍‍ ആയല്ലോ...!
എന്തായാലും ഇടക്കിടെ കല്ലിടാന്‍ മറക്കണ്ടാ... :)

കുറുക്കൻ said...

അമേരിക്ക ഇപ്പഴേ കുളമായി കടക്കുവാ. അതിലിനി ഐസിട്ട് നിറക്കല്ലേ... കല്ലൊന്നും എറിയാതെ ചുള്ളനായി പോയി വരൂ.....

BS Madai said...

എല്ലാ നന്മകളും...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എല്ലാര്‍ക്കും നന്ദി....
കുഞ്ഞിക്കിളി, അവിടെ എത്തീട്ട് ഒരെത്തുംപിടീം കിട്ടീല്ലെങ്കി വിളീക്കും ട്ടോ... എങ്ങോട്ട് വിളിക്കാന്‍? നീട്ടി അങ്ങോട്ടു വിളിക്കും കുഞിക്കീളീന്ന്...
മനോജേ നിങ്ങളൊക്കെയാണെനിക്കൊരുസന്തോഷം...
വികടശിരോമണീ നന്ദി.
തിന്റു തല്ലുകൊള്ളിത്തരത്തിനും ചോക്ലേറ്റ് തരാട്ടോ...
കാസിം തങ്ങള്‍ നോക്കട്ടെ...
രാമചന്ദ്രന്‍ വെട്ടിക്കാട്ട് ഹും... ഒറ്റക്കിരുന്നാ സേവ? ഒരു ഗമ്പനിവേണേല്‍ തരാട്ടോ...
അശോക് അതുഞന്‍ പോയിട്ടു പറഞ്ഞുതരാം.
കുറുക്കൻ അല്ലെലും നമ്മളു ചുള്ളനല്ലേ...
മാടായി അപ്പോകാണാം...

smitha adharsh said...

അപ്പൊ,പോയി വരൂ..കു.ക.ഒ.കു.കെ..

പെണ്‍കൊടി said...

പെണ്‍കൊടിക്കുള്ള മിഠായി മറക്കല്ലേ ഏട്ടോ...
പിന്നെ ഒബാമയെ കാണുമ്പോള്‍ ഇവിടുന്ന്‌ ഉണ്ടാക്കി കൊടുത്തയച്ച ശര്‍ക്കരയിട്ട അവിലും അവുലോസുണ്ടയും കൊടുക്കാന്‍ മറക്കരുതേ.. ഇന്നലെ വിളിച്ചപ്പൊ കൂടി അതും കാത്തിരിക്കയാണെന്നാ പറഞ്ഞത്‌....

മുക്കുവന്‍ said...

eethu kulamaano uddheshichey? hmm kochiu kallan NJ-il kallidan varunnooo..

jan/feb is the right time to enjoy nj :)

ഒരു സ്നേഹിതന്‍ said...

ഒബാമയുടെ വിധി..
:))
ആശംസകള്‍..

Jayasree Lakshmy Kumar said...

അവിടെ ചെല്ലുമ്പോ വീണു കൊണ്ടിരിക്കുന്ന ഓഹരിക്കമ്പോളത്തിന്റെ അടിയിലെങ്ങാനും പെടാതെ നോക്കണേ. പിന്നെ ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ, ഫ്ലൈറ്റിലിരിക്കുമ്പൊ കയ്യും തലയും വെളിയിലിടരുത്. നല്ല ചുന്ദരി എയർഹോസ്റ്റസ്സുമാരുണ്ടാകും, അവരോടൊന്നു അലമ്പുണ്ടാക്കാൻ പോകരുത് കെട്ടോ. ന്നാ പിന്നെ പോയിട്ട് വാ. തിരിച്ചു വരുമ്പോഴേക്കും ഞാൻ ഇവിടെ കുറേ ബ്ലും ബ്ലും റെഡിയാക്കി വച്ചേക്കാം

yousufpa said...

കുളത്തില്‍ കല്ലിട്ട്..കല്ലിട്ട് കുലം നികന്നിട്ടുണ്ടാകും .അതു കൊണ്ടാണ്‍ അമേരിക്കായിലോട്ട് പോകുന്നത്.എന്തായാലും നയാഗ്രായില്‍ കല്ലിട്ട് തൂര്‍ക്കല്ലേ...
ഇനീപ്പൊ അമേരിക്കക്കാര്‍ക്ക് അഭിമാനിക്കാനായിട്ട് അതൊക്കേല്ലേള്ളൂ...

Indu said...

Obama ye kaanumbol India kkulathokke kaiyode ingu vangichekkanam. Pinne outsourcing paripadi nirtharuthennu parayanam..Alla , njan paranjittundu--onnu koodi onnu ormipichal mathi.

നവരുചിയന്‍ said...

അങ്ങേരു കേറി ചാര്‍ജ് എടുക്കുന്നതിനു മുന്‍പെ കൊളം കലകണം.......

Lathika subhash said...

ബ്ലും..
ശുഭയാത്ര.
ബ്ലും..ബ്ലും..

പിരിക്കുട്ടി said...

ബ്ലും ബ്ലുമിന് ....
ശുഭ യാത്ര ....

എനിക്കും വേണം മിട്ടായി അല്ലേല്‍ ഞാന്‍ കുളത്തില്‍ ഇനി കല്ലിടില്ല ഹും

പെണ്‍കൊടി said...

ഏട്ടാ.. പുതിയ കല്ലൊന്നും കിട്ടിയില്ലേ ന്യു ജേഴ്സിയില്‍..?