കമ്പനി പറ്റിച്ചു...
ലാപ്ടോപ്പ് പ്രതീക്ഷിച്ച ഒരു പാവം ബ്ലോഗ്ഗറെ ലാപ് ടോപ്പ് തരാതെ നിരായുധനാക്കി...
തോല്‍ക്കുകയെന്നത് നമ്മള്ക്കില്ലാ ധീര സഖാക്കളെ..അന്വേഷിപ്പുവിന് കണ്ടെത്തുവിന് ന്ന് ഐസ്റ്റീനും പറഞ്ഞൂന്നാരോ പറഞ്ഞൂ...
ഒരു കറുത്തവെള്ളിയാഴ്ചയെക്കുറിച്ചു കേട്ടൂഅമേരിക്കക്കാര് നന്ദി പ്രകാശിപ്പിച്ചുകഴ്ഞ്ഞതിന്റെ പിറ്റേന്ന് ഇവിടെ ദീപാവലിയാന്ന്.സാധനങ്ങളെല്ലാം കുറഞ്ഞവിലക്കുകിട്ടുംന്ന് കേട്ടു.
കേട്ടപാതി തീരുമാനിച്ചു, ഒരു ലാപ്ടോപ്പ്...
നേരത്തെ പത്ത്മണിക്കെണീറ്റു... വാള്‍മാര്‍ട്ട് ഗൂഗിള്‍മാപ്പ് വചു ഗണിച്ചു വണ്ടിവിട്ടു.
തൃശൂര്‍ പൂരം!
സകല അമേരിക്കക്കാരും കൂടെ നാട്ടില്ലെ രാജനും സാബുവും എല്ലാരും പിന്നെ ഞാനും വാള്‍മാര്‍ട്ടില്‍... അപ്പൊഴാ ഇവരെ മനസ്സിലായത്... ഡ്സ്കൌണ്ടുണ്ടേല് അമേരിക്കക്കരനും രാവിലെ അഞ്ച് മണിക്ക് ക്യൂനിക്കും! എന്നിട്ടോടി കടതുറന്നാ ആദ്യം സാധനം മേടിക്കുമ്പോ കിട്ടുന്ന ഡിസ്കൌണ്ട് അടിച്ചുമാറ്റാനെന്തുംചെയ്യും!
എന്തായാലും കിട്ടിയ വിലക്കൊരു ലാപ്ടോപ്പെടുത്തു.
വീണ്ടും ബ്ലുമ്മാന് തുടങ്ങി...
കുറച്ചുനാള്‍ കളത്തിന്നു പുറത്തുനിന്നതിന്റെ കാര്യം ഇതാ!
ഇനി നമുക്കു വീണ്ടും കളിതുടങ്ങാം...
11 comments:
ന്യുയോര്‍ക്കിലെ വാള്മാര്ട്ടിലായിരുന്നോ വാങ്ങാന്‍ പോയത്. പോലീസ് തപ്പുന്നുണ്ട്.....
ന്യൂയോര്ക്കിലല്ലാ... പക്ഷേ ഏതാണ്ടാടുത്താ... ഇനി ആരോടും പറയണ്ടാ...
വീണ്ടും ബ്ലുമ്മി തുടങ്ങിയത് നന്നായി..
നന്നായി "ബ്ലുമ്മി"ക്കോളൂ ട്ടോ"
ബ്ലാക്ക് ഫ്രൈഡേ...
:)
ഞാൻ കുറേ കല്ലു പെറുക്കി വച്ചിട്ടു നോക്കിയിരിക്കുവാ. അപ്പൊ തുടങ്ങുക തന്നെ അല്ലേ?
ആ.... വേഗം എഴുതാന്‍ തുടങ്ങികോളു....
ഞാനും പെറുക്കിയിട്ടു ഒരു എട്ട് പത്ത് കല്ല്....
:D
Tin2
അമേരിക്കയില്‍ ഏതു കുളത്തിന്റെ കരയിലാ?
"വീണ്ടും ബ്ലുമ്മിത്തുടങ്ങീ.....
സരസന് :: അപ്പോള്‍ ബ്ലൂക്കു നിര്‍ത്തിയോ...അയ്യയ്യേ..
രണ്ടു ദിവസം മുന്നെ ഒരു വെള്ളക്കാരന് ചേട്ടന് എടുത്തടിച്ച കഥ ബ്ലുമ്മും എന്നു പറഞ്ഞു ഇതു വരെ കണ്ടില്ലല്ലൊ.. അതിനെ മുക്കിയൊ ??
ലാപ്ടോപ് വാങ്ങിയതു എന്തായാലും നന്നായി.. സൌകര്യമായല്ലോ..
ഈ പ്രോല്സാഹനങ്ങള്ക്ക് തലകുമ്പിട്ട് വലത്തോട്ടും ഇടത്തോട്ടും നേരെയും ചെരിഞ്ഞ് "നന്ദി..."
സ്മിതേ.. ഉവ്വ്!
ശ്രീ അതേ... ആ കറുത്ത വെള്ളിയാഴ്ച.
ലക്ഷ്മിയെച്ചീ.. ഇട്ടോളൂ...
തിന്റു നീപെറുക്കിയിട്ടോ.. നിന്റെ ഒരു സ്വഭാവംവച്ച് അടുത്തവീട്ടിലെ ചേട്ടന് അടിച്ചുവച്ച കല്ലാവാനാ സാധ്യത!
ന്യൂജേഴ്സിയിലാണ് തൊമ്മാ... കുളം കിട്ടാത്തത് കാരണം ഹഡ്സണ്‍ റിവറാണ് ലക്ഷ്യം.
സരസാ അങ്ങനെ നിര്ത്താനിതെന്താ കെ എസ് ആര് ടി സിയാ?
പെണ്കൊടീ, സത്യായിട്ടും നീയങ്ങനെ സ്വപ്നംകണ്ടോ? ശ്ശൊ ഞാനറിഞ്ഞില്ലായിരുന്നു... നമുക്കുനോക്കാം , ചിലപ്പം അതും നടന്നേക്കാം. വെയ്റ്റ് ആന്റ് വാച്ച്!
കുറച്ചു നാള് നെറ്റില്ലാതെ മൊത്തം കെട്ടിയിട്ട അവസ്ഥയില്‍ ആയിരുന്നു. ഇന്ന് ആകെട്ട് പൊട്ടി. ആപൊട്ടിയ കയറ് കൂള്ത്തിലിടുന്നു.
ബ്ലും....
Post a Comment