എന്നാ വീടൊന്ന് ക്ലീന്‍ ചെയ്തു കളയാം!
രാവിലെ തന്നെ ചൂലുമെടുത്തിറങ്ങീ...
ഒരോരോ തോന്നലേയ്...
അങ്ങനേ നോക്കു്മ്പോ ഒരു കൂട്ടം കുപ്പികള്‍.
തെറ്റിധരിക്കല്ലേ മുഴോനും മറ്റവനല്ല...
ന്നാ എടുത്ത് പുറത്തുവച്ചേക്കംന്നു കരുതി.
പുറത്ത് കോണിപ്പടിയുടെ താഴെ കുപ്പിവച്ചു തിരിഞ്ഞു നടന്നൂ.
പെട്ടന്ന് ചെവിയിലെന്തോ വന്നിരുന്നപ്പോ അങ്ങു തട്ടീ.
ഹമ്മേ... ഒരു കടന്നല്, അതൊരു കമ്മലുകുത്തീട്ടൂ പോയീ.
സ്വര്‍ഗ്ഗം കണ്ടൂ...
പിന്നേ വീട്ടില്‍ വിളിച്ചു ചോദിച്ചു ഒരു പേക്ക് മഞ്ഞപ്പോടിമേടിച്ചിട്ടൂ.
ആ വേദന ഒന്നു സഹിക്കോളമായപ്പോ ലോകത്തുള്ള
സകല കടന്നലിനോടും അതിന്റെ കുടുമ്പക്കാരായ തേനീച്ചകളോടും ഒടുക്കത്തെ ദേഷ്യം.
നാട്ടില്‍, വീട്ടീപ്പോണവഴിക്കൊരു തേനീച്ചക്കൂട്കണ്ടപ്പോള് വളരെ 'പ്രോ-ആക്ടീവായി' അതിനു കല്ലെടുത്തെറിഞ്ഞ് കുത്തുമേടിച്ച് വീട്ടിപ്പോയ്യി അമ്മച്ചിയോട് തെറികേട്ട എന്റെ സ്വന്തം സുഹൃത്തിനെയോര്‍ത്ത് എന്റെ അന്ത രംഗംഅഭിമാന പൂരിതമായി.
എല്ലാകടന്നലിനെയും കൊല്ലും ഞാന്‍ ... വാശിയായി.
എന്നാ ഒന്നു കാണണമല്ലോ ഇവറ്റ എവിടെയാ കൂടു കൂട്ടിയതെന്ന്.
വീണ്ടും കോണിക്കടിയില്‍ പോയി നോക്കീ.
ഇല്ല , അവിടെയെങ്ങും കണ്ടില്ല.
ഇനി കുത്തിയതായി തോന്നിയതാണോ ?
വീണ്ടും ചെവി തൊട്ടപ്പോ തോന്നലല്ലാന്നു നല്ലോണം മനസ്സിലായീ.
ശ്ശൊ എന്നെ വീണ്ടും കണ്ടപ്പോഴേ ഓടിയൊളിച്ചു കാണും.
കടന്നലുകള്‍ ... മഹാ ഭീരുക്കള്‍!
തിരിഞ്ഞു നടന്നു.
ദേ കഴുത്തിലെന്തോ വന്നിരുന്നു...
പെട്ടന്നു തന്നെ പഴയകുത്തിന്റെ വേദന മനസ്സില്‍ വന്നതിന്റെ റിഫ്ലക്സായി
അതിനെ കയ്യുകൊണ്ടു തട്ടി മാറ്റി.
ഹമ്മേ .. കയ്യില്‍ വീണ്ടും ഒന്നുകൂടെ കുത്തീ.
ഇപ്രാവശ്യം കുത്ത് നല്ല സ്ട്രോങ്ങായിരുന്നൂ..
ഓടി വീടിന്നുള്ളില്‍ കേറീ...
ഒറ്റയ്ക്കു വീടെടുത്ത് താമസിക്കാന്‍ തോന്നിയപ്പോ ഉണ്ടായിരുന്ന
ആ ആവേശവും ആത്മ വിശ്വാസവുമൊക്കേ ആ ടൈമില്‍
സലീം കുമാറു പറഞ്ഞ പോലെ 'കിഥറോ ഗയാ'. എവിടെയോ പോയീ.
കയ്യൊരുജാതി കടച്ചില്.
ഇതൊന്നു മാറാന്‍ ഓടിപ്പോയി ഒരു പാത്രം വെള്ള്മെടുത്ത്
കയ്യതിലേക്കു മുക്കീ.
ബ്ലും!
[ഓവറാക്കണ്ട.. അതും ബ്ലും! ന്നു തന്നെയാ ശബ്ദം കേട്ടത്...]
9 comments:
ഓഫ്: ഒരുകാര്യം മനസ്സിലായി. ഇപ്പൊ കടന്നലുകുത്ത്യാ പണ്ടത്തെപോലെ അല്ല... നല്ല വേദനയാ.. വേണേ പ്രോആക്റ്റീവായി ഒരു കല്ലെടുത്തെറിയ്യ്, കടന്നല് കൂടിന്ന്... റെഫറന്‍സിന് ഫ്രണ്ടിന്റെ പേരിന്റെ ക്ളൂ തരാം. രണ്ടക്ഷരം, ആദ്യത്തേത് 'ത', രണ്ടാമത്തേത് 'നു'. അപ്പോ പേര് നുതാ!
പിന്നെ ഗൂഗിളില്‍ ഒരു ചിത്രം തിരയാനായി ഈ സാധനത്തിന് ഇങ്ക്ലീഷില്‍ എന്തുപറയും എന്നറിയാണ്ട് അവസാനം പെണ്‍കൊടി, ഇന്ദൂ എന്നീ സഹ ബ്ളോഗ്ഗേര്സിനെ വിളിച്ചു ചോദിച്ചൂ... Wasp ന്നാ പറയാത്രെ.. എന്ത്കുന്തായാലും ശരി കുത്ത് നല്ല സ്മാര്‍ട്ട് വേദന തന്നേ...ഹമ്മേ!
ദെന്താപ്പദ്....
കുരുത്തം കെട്ടവനെം കടന്നൽ കുത്തുകയോ?
വന്ന സ്ഥിതിക്ക് ഒരു കൊല തേങ്ങ.
കലക്കി മച്ചൂ......congrats....
കുളത്തിലേക്കിട്ട കല്ല് കടന്നല് കൂട്ടില്‍!!!!നല്ല ഉന്നം തന്നെ!!!!
കുരുത്തക്കേടുകള്ക്കങ്ങനേലും ശമനം ഉണ്ടായിക്കോട്ടെന്നു കടന്നലു കരുതിക്കാണും..:)
കടന്നലുകള്‍ ഒന്ന്, രണ്ട്...
ബസ്?
(എന്ന്വച്ചാ...സലിംകുമാരിന്റെ ബസ്)
ആവില്ല.
സമീപത്തെവിടെയെങ്കിലും കാണും കടന്നല്‍ക്കൂട്.
ഉറപ്പ്!
കൊപ്പക്കുഴല്(പപ്പയത്തണ്ട് എന്നും പറയാം)എടുത്ത് വായില്‍ തിരുകി, കുളത്തില്‍ കല്ലിട്ട അതേ സ്ഥലത്ത് പോയി മുങ്ങിക്കെടന്നോ, ഉടന്‍!
....അല്ലെങ്കി ശരീരമാകെ....
ശ്ശെ!
ഒരു ഭംഗീണ്ടാവില്ല!
(അങ്ങനെ ഒരു ശല്യം ഒഴിവായിക്കിട്ടി!)
കുരുത്തം കെട്ടവനേ...
എന്തോ മഹാ വിപത്ത് കടന്നലായിട്ട് വന്നു കുത്തിയിട്ട് പോയെന്നു കരുതിയാ മതി.:)
കുത്തണ്ടത് ആരേയാണെന്ന് കടന്നലിനും അറിയാം.
വഴിയേ പോണ കടന്നലിന്റെ കുത്തും കൊണ്ട് വന്ന് കല്ലിട്ടാ മതി... ഹും....
(പണ്ടൊരിക്കല്‍ എന്നെ തേനീച്ച മധുരമായി ദംശിചിട്ടുണ്ട്,.. അതിനു ശേഷം ഈ വര്‍ഗത്തെ കണ്ടാലേ ഞാന്‍ ഓടും )
പി സി പ്രദീപേട്ടാ താങ്കള്‍ക്കു മാത്രമേ ഒരു നല്ല മനസ്സുള്ളൂ... ശോ..
റീഡറേ... അതാ ഞാനും ചോദിക്കുന്നേ... ദെന്താപ്പത്! അരീക്കോടാ... ഉന്നം മറന്ന് തെന്നിപ്പറന്നതാ..റെയര്റോസേ...കടന്നാലാരേം കുത്താം...കൈതമുള്ളേ.. വേല വേലായുധനോടോ!.. രാമേട്ടാ.. എന്നാലും എന്നോടിത് വേണ്ടായിരുന്നൂ. ശ്രീ ഹരീ...കല്ലിടാനായാണോ കടന്നല് കുത്തീത് എന്നാ എന്റെ സംശയം... ധൈര്യം വേണം ശ്രീ ഹരീ ധൈര്യം... [ഞാന്‍ ഇനി എന്തോരം കുത്ത് കൊള്ളാന്‍ കിടക്കുന്നൂ...]
Post a Comment