നയം വ്യക്തമാകാനുദ്ദേശിക്കുന്നൂ... ഞാനൊരു മോഹന്‍ലാല്‍ ഫാന്‍ തന്നെയാണ്...
ഇന്നലെ വരെ മലയാളസിനിമയ്ക് ഗുണം പറഞ്ഞ് ഇന്നു ഇറാനി സിനിമയ്ക്ക് കുടപിടിക്കാനുള്ളതല്ല എന്റെ മലയാളിത്തം. ഇവിടെ കിട്ടുന്നതുകൊണ്ടേ ഇവിടെ സിനിമയെടുക്കാന്‍ പറ്റൂ. ഒരു മമ്മൂട്ടിയും മോഹന്‍ലാലുമില്ലെങ്കില്‍ മലയാള സിനിമ ഇന്നത്തെ അവസ്തയ്ക്ക് മെലിഞ്ഞ ഒരു ആനതന്നെയാണ്. മോഹന്‍ലാലും മമ്മൂട്ടിയും സീന്‍ വിട്ടാല്‍ പിന്നെ ഉള്ള ടീംസിനെ മൊത്തംവച്ചൊരു സിനിമയെടുത്താലും, അവര്‍ക്കു വയസ്സായി, ലാലിനു വയറു ചാടി , മമ്മൂട്ടിക്ക് ഡാന്സറിയില്ലാ, എന്നു പറഞ്ഞു മലയാള സിനിമയെ കളിയാക്കുന്ന ഈ ഈറാനി പുലികള്‍ സിനിമയ്ക്ക് പോവൂല്ല.. കാണാനുള്ളത് പിന്നേം നമ്മളൊക്കെ തന്നെ. അപ്പോ ലാലേട്ടന് ഇത്തിരി വയറുണ്ടെങ്കിലും മമ്മൂക്കാക്ക് ഡാന്‍സ് അറിയില്ലെങ്കിലും ഞങ്ങളങ്ങു സഹിക്കും ക്ഷമിക്കും. എന്നിട്ടതൊരു അഘോഷമാക്കും. അതിന്റെ പേരില്‍ അഭിമാനക്ഷതമുണ്ടാവാണേല് അതങ്ങുപോട്ടെന്നു വയ്ക്കും. അങ്ങനെ തുമ്മ്യാതെറിക്കുന്ന മൂക്കാണേല്‍ അതങ്ങു പോട്ടേന്നെയ്.. മുകേഷിനേം ജഗദീഷിനേം സിദ്ദീക്കിനേം അശോകനേം വയസ്സന്മാര് ഒരു പെണ്ണിനു പുറകേ കിടന്നു തുള്ളുന്നൂ എന്നു പറയുന്ന അഭിനവ കോമാളിത്തരത്തോട് തല്‍ക്കാലത്തേക്കെങ്കിലും പുച്ഛം തോന്നുന്നു എന്നു പറയാതിരിക്ക വയ്യാ... ഉള്ളതാസ്വദിക്കാതെ ഇല്ലാത്തതിനെ സ്വപ്നം കാണുന്ന ഈ ഉട്ടോപ്പ്യനിസം ചിലപ്പോഴെല്ലാം വളരെ ചീപ്പാവുന്നു... പറഞ്ഞ് പറഞ്ഞ് സ്വയം പുലികളാണെന്ന് വരുത്തിതീര്ക്കനുള്ള ശ്രമത്തിനിടയില്‍ ഇന്നിറങ്ങുന്ന മലയാളസിനിമ സിനിമയാണോന്നു ചോദിക്കുന്ന, എണ്‍പതുകളില്‍ ഇപ്പൊഴും കുടുങ്ങിക്കിടക്കുന്ന, അഭിനവ വാര്ദ്ധഘ്യത്തെയും സഹിക്കവയ്യ.
പിന്നെ SAJ ഉം 2 ഹരിഹര്‍ നഗറും ഏതണ്ട് ഒരു പോലെയാ... ഫസ്റ്റ് ഹാഫ് SAJ കമ്പ്ലീറ്റ് കലിപ്പും 2 ഹരിഹര്‍നഗര്‍ കമ്പ്ലീറ്റ് ചളിയും കുറേ വിറ്റും. ജഗദീഷിനെ തുറന്നു വിട്ടിരിക്കയാണ് നാവില്‍ 'വെള്ളി' ക്കരണ്ടിയുമായി.... സെക്കന്റ് ഹാഫില്‍ ഹരിഹര്‍ നഗര്‍ ട്വിസ്റ്റ് എടുക്കുന്നൂ. SAJ സ്ട്രൈറ്റ് ആണ്... സെകന്റ് ഹാഫ് രണ്ടും കണക്കാ... പിന്നെ ലാലേട്ടന്റെ ഫിലിം ആയാതോണ്ട് കൂവാനായികയറുന്നോരു കൂവും. ഹരിഹര്നഗ്ഗ്ഗറില് അതുണ്ടാവില്ല... അത്രമാത്രം.
പിന്നെ മറ്റൊരുകാര്യം ഒരു മോഹന്‍ലാല്‍ സിനിമയായാല്‍ കഥേം കവിതേം ഭരതനട്ട്യോം കുച്ചുപ്പുടീം കുത്തും കോമേം എന്തിനു സെമിക്കോളന്‍ വരെ വേണം. ബാക്കിയുള്ളോര്ടെ സിനിമ ഒരു സിനിമാലയായാലും കുഴപ്പമില്ലാ... എന്റമ്മേ... ഇതെവിടുത്തെ ന്യായം! അന്യായം തന്നെ അണ്ണാ അന്ന്യായം!
ബെര്‍ലിയേയും ബെര്ലിത്തരത്തിനേയും ഇഷ്ടമാണെങ്കിലും 'ലൌ ഇന്‍ സിങ്കപ്പൂരിനും ' ' മായാബസാറിനും ' ഇടാത്ത ഒരു പുതിയ തിരക്കഥ SAJ വന്നപ്പോഴിട്ടതില് കടുത്ത പ്രതിഷേധമുണ്ട്. പണ്ടും ഇതുപോലെ ഒരെണ്ണം ബെര്ലിത്തരത്തില് വായിച്ചതാ... അതുകാരണം ബെര്‍ലിയെ ഒരു മാസത്തേക്ക് എവിടെ കണ്ടാലും കരിങ്കൊടി കാണിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നൂ... ബെര്ലിയണ്ണാ അണ്ണ്നാളു പുലിയാ.. ഇനീം പുലിയായിക്കോ.. ലതു തന്നെയാണ് നമുക്കിഷ്ടം...പക്ഷേ ലാലേട്ടന്റെ ചിലവില്‍ തന്നെ വേണോ ? ഇടക്കൊക്കെ ഒന്നു മാറ്റിപ്പിടീ.... ചുമ്മാ. ഒരു ചെയ്ഞ്ചിന്...
മലയാള സിനിമകാണുന്ന ആസ്വദിക്കുന്ന മലയാളികള്‍ക്കുവേണ്ടി ഒരു മുട്ടന്‍ കല്ല് !
ബ്ലും!
35 comments:
ennaa patti? muttan kalippu?
ayyo njan chadi...
((((((BLUM))))))
അളിയന്റെ അഭിപ്രായത്തോട് ഞാന്‍ തീര്‍ച്ചയായും യോജിക്കുന്നു .. ഇറങ്ങിയ അന്ന് മുതല്‍ നെഗറ്റീവ് റിവ്യൂ വായിച്ച് വായിച്ച് ഞാന്‍ മടുത്തു .. SAJ അത്രക്കും മോശമാകാന്‍ ഒരു സാദ്യതയുമില്ല .. എനിക്കിതുവരെ കാണാന്‍ പറ്റാഞ്ഞതുകൊണ്ട് പടത്തിനെ പറ്റി അഭിപ്രായം പറയാന്‍ പറ്റില്ല !! പക്ഷെ ഒന്ന് പറയാം .. ഈ നെഗറ്റീവ് റിവ്യൂ എഴുതിയവരൊക്കെ ഇതിനു മുന്നേ എവിടായിരുന്നു ?? മൂന്ന് നാല് മാസമായി ഒരു നല്ല മലയാള സിനിമ എങ്കിലും ഇറങ്ങിയിട്ടുണ്ടോ ? പിന്നെ എന്തിനാ ഇപ്പൊ മാത്രം ഒരു പ്രതിഷേധം ? ഈ പറയുന്നവര്‍ തന്നെ ഒരു കഥയുമില്ലാത്ത english പടങ്ങളും hindi പടങ്ങളും കണ്ടു കയ്യടിച്ചു പ്രോത്സാഹിപ്പിക്കാറില്ലേ ? എന്തിനു തെലുന്കില് നിന്ന് വന്ന അല്ലി അര്‍ജ്ജുനിന്റെ പടങ്ങള്‍ വരെ കണ്ടു കയ്യടിക്കുന്ന മലയാളി ആണ് കഥയില്ലാത്തത് കൊണ്ട് ഒരു സിനിമയെ തള്ളി പറയുന്നത് !! എന്തായാലും എനികൊന്നെ പറയാനുള്ളൂ ഈ പടം ഇഷ്ടപെടാത്ത എല്ലാ "neutral" മലയാളീ സിനിമാ പ്രേമികള്‍കും അവരുടെ ഒക്കെ മനസിലുള്ളത് പോലെ വളരെ നല്ല കഥകള്‍ ഉള്ള സിനിമകള്‍ ഇറങ്ങട്ടെ !!
എന്റെ വക ഒരു കുട്ട കല്ലുകള്‍ കുളത്തില്‍ .. ബ്ലുബ്ലുബ്ലുബ്ലും !!
അയ്യോ.. ഇങ്ങനൊന്നും പറഞ്ഞേക്കല്ലേ...
തുറുപ്പുഗുലാനിലെ ആ ശബ്ദവും മായബസാറിലെ നൃത്തവും ഒക്കെ ക്ലാസ്സല്ലേ..
(എന്തു തന്നെയായാലും മമ്മൂട്ടി ക്ലാസ്സായേ അഭിനയിക്കൂ എന്നു പറഞ്ഞ എന്റെ സുഹൃത്തിനു വേണ്ടി...)
-മറ്റൊരു ലാലേട്ടന് ഫാന്‍
“മുകേഷിനേം ജഗദീഷിനേം സിദ്ദീക്കിനേം അശോകനേം വയസ്സന്മാര് ഒരു പെണ്ണിനു പുറകേ കിടന്നു തുള്ളുന്നൂ എന്നു പറയുന്ന അഭിനവ കോമാളിത്തരത്തോട് തല്‍ക്കാലത്തേക്കെങ്കിലും പുച്ഛം തോന്നുന്നു എന്നു പറയാതിരിക്ക വയ്യാ... ഉള്ളതാസ്വദിക്കാതെ ഇല്ലാത്തതിനെ സ്വപ്നം കാണുന്ന ഈ ഉട്ടോപ്പ്യനിസം ചിലപ്പോഴെല്ലാം വളരെ ചീപ്പാവുന്നു... പറഞ്ഞ് പറഞ്ഞ് സ്വയം പുലികളാണെന്ന് വരുത്തിതീര്ക്കനുള്ള ശ്രമത്തിനിടയില്‍ ഇന്നിറങ്ങുന്ന മലയാളസിനിമ സിനിമയാണോന്നു ചോദിക്കുന്ന, എണ്‍പതുകളില്‍ ഇപ്പൊഴും കുടുങ്ങിക്കിടക്കുന്ന, അഭിനവ വാര്ദ്ധഘ്യത്തെയും സഹിക്കവയ്യ.”
ആ പറഞ്ഞതിനോട് യോജിയ്ക്കുന്നു, കുരുത്തം കെട്ടവനേ... :)
ഒരു ലാല്‍ ആരാധകന്റെ രോദനങ്ങള്‍.. ഏറെ പ്രതീക്ഷിച്ചതല്ലേ... സാരമില്ല, അടുത്ത പടത്തില്‍ ശരിയാകുമെന്ന് കരുതി ആശ്വസിക്കൂ... ഈ സീസണ് ഹരിഹര്‍ നഗറിന്റേതാണ്.
തോമസ് കുട്ടീ... വിട്ടോടാ....
Content ine kurichu onnum parayunilla .. kure thallu koodiyittullathalle.. :)
Pakshe parayan ullathu valare effective aayi churukki paranjiririkunnu ..Thumbs up 4 that .
കുറുത്തംകെട്ടവനേ... താന്‍ എനിക്കും കൂടിയാണ് താങ്ങിയതെന്ന് മനസ്സിലായി....x-(
മോഹന്‍ലാലിന്റെ പരദേശി.. അപ്പാപ്പന് റോളില്‍ പുള്ളികാരന് കലക്കി, അതു പോലെ വല്ലതും ഒക്കെ അഭിനയിച്ച്, കൂട്ടത്തില്‍ മാസാല കച്ചവടവും ചെയിതു ജീവിച്ചാല്‍ പോരേ അങ്ങേര്‍ക്ക്???? (വിന്‍സേ... ക്ഷെമി!!!) നല്ല പ്രായത്തില്‍ കല്യാണം കഴിച്ചിരുന്നെങ്കില്‍ ആ പ്രണവ് ചെക്കനു ഭാവനയുടെ പ്രായം ആകുമായിരുന്നു... എന്നിട്ടിപ്പോ ആ കൊച്ചിന്റെ നായകന്!!! ആ അതൊക്കെ പോട്ടെ... മമ്മുട്ടിക്ക് ഡാന്‍സ് അറിയില്ലന്നെന്തു ഒരു പ്രപഞ്ച സത്യമാണ്.. എന്താ നിഷേധിക്കാം പറ്റുമോ???
പിന്നെ നമ്മുടെ 2 ഹരിഹര്‍നഗര്‍...സാധരണ മനുഷ്യര്‍ക്ക് 18 വര്‍ഷം ഒക്കെ കഴിയുമ്പോള്‍ നല്ല മെച്ചുരിട്ടി വരും.. ഇതെന്തോന്നാ.. 18 വര്‍ഷം കഴിഞ്ഞിട്ടും ഓടിചാടലും പൂവാലന് സ്വഭാവവും...ബാക്കി എല്ലം അഡ്ജസ്റ്റ് ചെയ്യാം, ജഗദീഷിന്റെ സിബ് ഇളകി വരുന്നതും പിന്നെ ആ പെണ്പില്ലേരുടെ വണ്ടിയുടേ പിന്നലെ ഒടുന്നതും... എനിക്കങ്ങോട്ട് ദഹിച്ചില്ല, എന്റെ ആപ്പന്റെ പ്രായം ഉള്ള ആ മനുഷ്യന് കാണിച്ച് കോപ്രായം തമശയായി കാണാന്‍ എനിക്കു കഴിഞ്ഞില്ല...ക്ഷമിക്ക്...
അല്ല എന്താ നമ്മുടെ നാട്ടില്‍ അഭിനയിക്കനറിയുന്ന യുവാക്കള്‍ ഇല്ലേ???????
മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍
എന്ത് പറഞ്ഞാലും.. എത്ര പറഞ്ഞാലും ... സഹിക്കാന്‍ പറ്റണില്ല മാഷെ ഇപ്പൊ ഈ പടച്ചു വിടുന്ന മലയാളം ബടങ്ങള്.. !!
ലെവന്മാര്ക്ക് എന്തെങ്കിലും കൂലിവേല ചെയ്തു ജീവിച്ചു കൂടെ ... ?
:)
വന്‍ കലിപ്പാണല്ലോ മാഷെ...
പറഞ്ഞ എല്ലാം ശെരി..എല്ലാത്തിനും കൂടെ ഒരു ബ്ലും! മോഹന്‍ലാലും മമ്മൂട്ടിയും ഇല്ലാതെ എന്ത് മലയാളം? എന്ത് മലയാളസിനിമ?
എന്നാലും കുറച്ച് അക്രമം അല്ലെ ഈ അടുത്ത കാലത്തിറങ്ങുന്ന പടങ്ങള്‍???
എപ്പോളോ ഇറങ്ങിയ തന്മാത്രക്കോ കീര്ത്തിചക്രക്കോ ശേഷം മോഹന്‍ലാലിലെ 'നടനെ' കാണാന്‍ കഴിഞ്ഞിട്ടുണ്ടോ?
ബ്ലും
എന്തായാലും ലാലേട്ടന് ഇസ് ലാലേട്ടന്...
തടി കൊറച്ചു(?) കൂടിയായാലും ലാലേട്ടന് ഇസ് ലാലേട്ടന്...
പിന്നെ, കു.ക.ഒ.കു.കെ.... ഒരു കാര്യം...
ലാലേട്ടന് ഒന്ന് മെലിഞ്ഞാല്‍ നന്നായേനെ.. അല്ലേ??
പക്ഷെ ഞാന്‍ എന്നും ഒരു ലാലേട്ടന് ഫാന്‍ തന്നെ.. തിരിഞ്ഞോടുന്ന പ്രശ്നമേയില്ല (സത്യം... Believe meee)
അഖില ലോക ലാലേട്ടന് ഫാന്‍സിനു വണക്കം!!!
(എന്റെ റൂം മേറ്റ് ഇടിയന് "ബിന്ഗോ x-( Grrr" കാണാതെ ഒരു comment!)
ലവന് മമ്മൂട്ടി ഫാന്‍ ആണേ, അവന്റെ മുമ്പില്‍ ഞാനും :-(( ...
തടി സംരക്ഷികണമല്ലോ... Atlest ഒരു കല്യാണം കഴിക്കുന്നത് വരേയെങ്കിലും ;-)...
മച്ചൂ... നമ്മളെ എല്ലാം ഫാന്‍സ് വികാരത്തില്‍ തോല്പിച്ചു കളഞ്ഞല്ലോ?
മോഹന്‍ലാല്‍ തന്നെ താരം.. പക്ഷേ നല്ല സിനിമകളില്‍ അഭിനയിച്ചു കാണമ് എന്നാണ് ആഗ്രഹം...
സ്റ്റൈലിഷ് പടങ്ങള്‍ ഒന്നും കാണാന്‍ താല്പര്യം തോന്നുന്നില്ല...
ഒരു സ്പെഷ്യല്‍ ഇഫക്ടുമില്ലാത്ത ദേവാസുരത്തേക്കാള് സ്റ്റൈലിഷ് വേറെ ഏത് പടം..?
സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ ചോദിക്കും പോലെ
"അതല്ലേ ഹീറോയിസം?"
:)
മച്ചാ... ലാലേട്ടനു എന്തും കാണിക്കാം, എങ്ങനെയും ഇരിക്കാം അതിനുള്ള ലൈസന്‍സ് ഫാന്‍സും മലയാളികളും കൊടുത്തിട്ടുണ്ട് :) അതു പോലെ ആണോ മമ്മുണ്ണി?? അശോകന് കുടിക്കണ്ട, അശോകനു ക്ഷീണമാവാം എന്ന ഡയലോഗ് ഓര്‍ക്കുന്നില്ലേ :) മമ്മൂട്ടി ഡാന്‍സ് കളിക്കണ്ട, അയ്യാള് സിനിമയിലേ അഭിനയിക്കരുതു എന്നാണു എനിക്കു പറയാന്‍ ഉള്ളത്. ഹിഹിഹി
ഹരിഹര്‍ നഗര്‍ ഞാന്‍ വിചാരിച്ചതു പോലെ തന്നെ!!! പരസ്യത്തില്‍ നാലു പേരും മൂത്രം ഒഴിക്കുന്നതും, ഒരാള്‍ ഒളിഞ്ഞു നോക്കുന്നതും, സിബ്ബ് ഊരി പോരുന്നതും, അതിന്റെ പുറകെ ഓടുന്നതും ആ വാനില്‍ ഇടിച്ചു വീഴുന്നതും ഞാന്‍ ഇന്നാണു ടി വി യില്‍ കണ്ടതു. ആ ചെറ്റ താടി ലാലിന്റെ താടിക്കു പെട്രോള്‍ ഒഴിച്ചു കത്തിക്കണം. മലയാള സിനിമയിലെ കോമഡിയെ തറയാക്കിയതും ഇവനും ദിലീപും ഇവന്മാരുടെ ഗ്യാങ്ങും ആണു. ഈ സിനിമ കാണണം എന്നുണ്ടായിരുന്നു. ഇനി ഇല്ല. ഇതൊക്കെ കണ്ടു കൈയ്യടിക്കുന്ന, നല്ലതാണെന്നു റിവ്യൂ എഴുതുന്നവരെ ആണു പൊട്ടിക്കേണ്ടത്. ഇന്‍ ഹരിഹര്‍ നഗറിനെ പൊക്കി സാഗര്‍ അലിയാസ് ജാക്കിയെ ബാഡ് ആക്കി മാറ്റുന്നവര്‍ മലയാള സിനിമയെ ഉദ്ധരിക്കാന്‍ നടക്കുന്നവര്‍ ഒന്നും അല്ല മലപ്പുറം രാജാവിന്റെ ഫാന്‍സുകാര്‍ ആണെന്നാണു തോന്നുന്നത്. അല്ലെങ്കില്‍ നിക്കര്‍ ഊരി പോവുന്നതും, മുണ്ടഴിഞ്ഞു പോവുന്നതും ഒക്കെ കണ്ടു ഇതാണു മഹത്തായ കോമഡി എന്നു കരുതുന്ന മണ്ട കുണാപ്പന്മാര് (തെറി അല്ല, തെറ്റിദ്ധരിക്കല്ലേ) ആയിരിക്കും.
തല്ലു കൊള്ളി ടിന്റു...മോളൊരു നടക്കു പോവത്തില്യ അല്യോ :)
രാമേട്ടോ .. ചുമ്മാ... [കണ്ണിറുക്കി ഒരു ലലേട്ടന് സ്റ്റൈല്‍]...
ചുള്ളാ, വിന്‍സേ... ഹരിനഗര്‍ കണ്ടിരിക്കാന്‍ കുഴപ്പമൊന്നുമില്ല.. പിന്നെ അതിന്ന് വല്ല്യ സിനിമയാണ് ഇതുവരെ കാണാത്ത കോമടിയാണ് എന്നൊക്കെയുള്ള പ്രിവ്യൂ വരാന്‍ കാരണം പാവം മമ്മൂസിന്` ഈ ഗാപ്പില് സിനിമയില്ലാത്തതാണ്. കമ്പ്ലീറ്റ് മമ്മുണ്ണീസുമാണ് ലാ റിവ്യൂവിന്റെ പുറകില്‍. പുലി പുല്ലു തിന്നേംല്ല ... ന്ന തീറ്റിക്കേംല്ല്ല... ലേത്!
പെണ്കൊടീ... അയ്യൊ അതൊക്കെ ക്ലാസ്സിക് പടങ്ങളല്ലേ.. കഥേം കവിതേം ഒക്കെ വാരി വിതറുന്ന... അല്ലേ? ഓര്‍മ്മയില്ലേ പിടിയാനാ പിടിയാനാ.. കവിത തുളുമ്പുന പാട്ട്...
ശ്രീ... അല്ല പിന്നേ... ശ്രീ നമ്മുടെ നേതാവേ .. ധീരതയോടെ നയിച്ചോളൂ...
മിസ്റ്റര്‍ വട്ക്കൂരാന് ... ഓര്മ്മയൂണ്ടല്ലോ സാഗറിന്റെ ഡയലോഗ്.. " ഞാന്‍ പെണ്‍പിള്ളാരോട് ചുമ്മ തല്ലിനു പോവ്വാറില്ല.. അതോണ്ടല്ലേ ഈ മോളോട് ഞാനൊന്നും പറയാത്തത്.." [വെറുതേ പറഞ്ഞതാണെയ്...] പക്ഷെ മമ്മൂസിന്റെ അടുത്ത പടത്തില്‍ നമ്മക്കൊരു പാടു പ്രതീക്ഷയുള്ളതാ... 'പട്ടണത്തില്‍ ഭൂതം'. കലക്കുമളിയാ....
ഇന്ദൂ.. ശ്... പതുക്കെപ്പറ... പക്ഷേ സമ്ഭവം ഓള്ളതു തന്ന്യാ... ഹും...
ടിന്റൂ... സാധാരണ മനുഷ്യര്‍ക്ക് മെച്ച്യൂരിട്ടി വരും. പക്ഷേ മഹദേവനും ഗോ .കുട്ടിയും, അ.കുട്ടനും,തോ.കുട്ടിയും പിന്നെ ത.ടിന്റുവും ആ കാറ്റഗ്ഗറിയേ അല്ലല്ലോ! പിന്നെന്ത്ര്... കെടന്ന് പൊളയ്ക്കണത് അപ്പീ? ലവന്റെ സിബ്ബ് കയ്യില്പോന്നതിന്നാണോ നിന്റെ പ്രശ്നം... അതല്ലേലും എബൌ 18 കോമടിയാ.. മോളു കണ്ണുപൊത്തിക്കോട്ടോ അവിടെ എത്തുമ്ബോ... കയ്യിനിടയില്കൂടേ നോക്കല്ലേ... അയ്യേ.. പ്രണവിനെ ഞങ്ങള്‍ നായകനാക്കുന്നുണ്ട്...അപ്പോകണ്ടാമതു ഇനി മലയാളസിനിമ ട്ടോ!
അപ്പോകണ്ടാമതു ഇനി മലയാളസിനിമ ട്ടോ!
പാവപ്പെട്ടവന് .. ശ്ശോ... വരൂ ഒരു വെള്ളചായേം പരുപ്പുവടേം കഴിച്കിട്ടു പോയാമതീട്ടോ...
കിനാവന്... ഓരോരുത്തര്ക്കോരോന്ന് പറഞ്ഞിട്ടില്ലേ? പിന്നെ ഗ്ഗൂലിവേല... പഠിക്കണം പഠിക്കണം ന്നു വിചാരിച്ചൊത്തിരി നടന്നു... ലവര്ക്കൊന്നും റ്റൈം കിട്ടിയില്ലാ... പിന്നെ ആകെ അറിയാവുന്നത് അഭിനയമാണ്... അതിന്ന് കിട്ടിയ പ്രൈസ് വീട്ടില്‍ ഒരു ഷോകൈസ് മുഴുവന്‍ കാണും.... അസൂയക്കും കഷണ്ടിക്കും മരുന്നില്ലാന്നെ... വെറുതെയാണോ പാതി ഫോട്ടോ ഇട്ടെ.. മുഴുവനിട്ടേ .. കാണട്ടെ കഷണ്ടികൂടേ ഉണ്ടോന്ന്...[അസൂയ എന്തായാലും ഉണ്ട്!!! ;)]
ഡിസ്പ്രൊപ്പോ... ശ്ശൊ... നിന്നേം അങ്ങട്ടിഷ്ടപ്പേട്ടൂട്ടോ... അക്രമാത്മകമല്ലേ കാലം! അതോണ്ടല്ലേ ബ്ലുമ്മൊക്കെ അടിച്ചു അടിച്ചു നില്‍ക്കുന്നെ...പിന്നെ ലാലേട്ടന്റെ സിനിമകള്‍ നിന്നിട്ടില്ലാന്നെ... വീണ്ടും നമ്മള് വരും മറ്റൊരു തന്മാത്രയായുമായി. പിന്നെ അഭിനയം ഒന്നിലും മോശമല്ലായിരുന്നു.. എല്ലറ്റിലും കരയാനും കരയിക്കനും പറ്റില്ലല്ലോ... എന്നലും മാടമ്പി നന്നയിരുന്നു...
സുധീഷേ.. ഛായ് ലജ്ജാവഹം. നീ വീട് മാറിക്കോ. എന്നിട്ട് നെഞും വിരിച്ച് പറ ലാലേട്ടന് ഫാനാന്ന്... അറ്റ്ലീസ്റ്റ് ആ ചുവന്ന പാന്റ്സും വെള്ള ഷൂവും മഞ്ഞ ഷര്ട്ടുമും നമക്കൊന്നു അഴിച്ചു വയ്ക്കാല്ലോ...
ശ്രീ ഹരീ... ആഗ്രഹം ഞങ്ങള്‍ക്കുമുണ്ട്... പിന്നെ ഈടയ്കൊരു കലിപ്പില്ലെങ്കില് എന്തോന്ന് രസം... ഇന്ദുചൂടന്റെ ഭാവിപരിപാടികളില്‍ നമുക്കു ഇതും ഉള്‍ക്കൊള്ളിക്കാം. ദേവാസുരം... കുളിരു കോരുണു... ശ്ശോ... പിന്നെ ആറാംതമ്പുരനിലെ ആ ഡയലോഗും പാട്ടും... ഹമ്മേ.. വ്വീണ്ടും കുളിര്...
വിന്‍സേ ' ത.കൊള്ളിക്കുള്ളത് ത.കൊള്ളിക്ക് ദൈവത്തിന്നിള്ളത് ദൈവത്തിന്ന്' ന്നല്ലേ... അവള്‍ക്കുള്ളത് കൊടുത്തില്ലേല് അവളതിരന്നു മേടിക്കും.. ലേത്...
ഭൃമരത്തില് ആണു ഇനി പ്രതീക്ഷ മൊത്തം...ആ ഇനി ഇപ്പം അതു പൊട്ടിയാല്‍ വേറെ എന്തെങ്കിലും ലാലേട്ടന് ഫിലിം. ഞങ്ങളുടെ താരം, നിര്‍മ്മാതാവിന്റെ പണം പിന്നെ ലാലേട്ടന് ഫിലിം പൊട്ടിയാ നിങ്ങക്കെന്നാ സിനിമാ പ്രേമികളേ?? :)
കൈരളിയിലും, ഇന്ത്യാവിഷനിലും, ഏഷ്യാനെറ്റിലും പരസ്യ കോളത്തിൽ ഇടക്കിടക്ക് ‘സാഗർ ഏലിയാസ് ജാക്കി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു, റിസർവേഷന്‍ ബന്ധപ്പെടുക.....’ എന്ന പരസ്യം കണ്ടപ്പൊഴേ തോന്നിയതാ ഇത് ഒരു സ്ലോ മോഷൻ സിനിമയായിരിക്കുമെന്ന്. എങ്കിലും ലാലിന്റെയായാൽ പിന്നെ കാണാതിരിക്കുന്നതെങ്ങനാ... ഒരു നല്ല പ്രിന്റ് വന്നിട്ട് വേണം ഒന്ന് വിശദമായി കാണാൻ.
മകാനെ ബ്ലും...
നിന്നെ ഞാന്‍ വല്ലോ തോട്ടിലേക്കും ഇടുത്തിടും കേട്ടോ ?????...
ഹോ ആ അപരിചിതയുടെ കുറവ് ഇപ്പോ ശരിക്കും അറിയുന്നുണ്ട്....താന്‍ സൂക്ഷിച്ചോ...!!!!
ഒരു 18 വര്‍ഷം കൂടെ കഴിയട്ടെ മാഷേ,
അപ്പോള്‍ പിന്നെയും വരും 'SAJ ഷൂട്ടഡും',
'ഫ്രം ഹരിഹര്‍നഗറും'.
അന്നും നമ്മളൊക്കെ ഇവിടെ വേണം അഭിപ്രായം പറയാന്‍
.....കലിപ്പ് തീരണില്ലല്ലോ...
ayyada nanaayirikunnu...
mon oru karyam cheyy oru kodiyum pidichu angu irangikko...enittu urakke mudravakyam vilichoo...
mohanlal ki jay ennu.. aarum kelkan onnum kanilla enaalum swantham ayulla aa oru sampthripthikku...
kashtam lajja vaham...
sundaranum sumukhanum yuvatwam thulumbunna nalloru manusyanum ennu swayam avakaasapedunna kuruthamkettavante blogil engane oru abadha post ooo? enikku vayya....
evdae kittunathokke vechu thanne evdae oru nalla cinema eduthaal mathi...alla manasilakathathu kondu chodikuva entha ee paranju varunne ??
keralathil kanan kollavunna abhinayikkan ariyavunna kazhivulla cheruppakar ellanaano?
:O
SAGAR ALIAS JACKY dae oru vamban post evdae sreekumar theatre inte munnil 1 hr olam nokki ninnitu film kanda njan kili aayi poyi...
:(
mammooty kku dance ariyaathathum mohanlalinnu vayaru chaadiyathum onnum alla prasnam...ethra vayassayittum avaravarkku patunathokke cheythaal porae...orumaathiri ee vaka komalitharam veno ?
mohanlalum mammootyum ilathae enthu malayalam film polum...pucham thonnunu aa dialogue kandittu..
whatta attitude...!!!
matangale angeekarikaatha ennum pazhanjan chinthagathiyeyum sheelangaleyum uyarthikanikunna chilarodulla agaathamaaya pratheeshedam kurutham kettavante blogil innu evdae njan shakthamaayi rekhapeduthunnu...
:P
am an ardent fan of premnazeer annathae polathae oru film um eppo irangunae illa...
chumma mohanlal mammooty jay viliyum atiyum
nalla film nae alle support cheyendathu atho vyakathikaleyo?
mohanlalnae(mammootyayyum) ellarkkum estama...but angeru kanikunna enthu koppe um njan angottu smadichu tharukela...
blum blum blum...
verum kallu onnum alla...
para kashnangal eduthu eriyuva....
blum!
:)
ho! enthoru samadaanam!
;)
Claps claps claps.....
ഠോ ഠോ ഠോ ഠോ ഠോ ഠോ ഠോ ഠോ.... (onnu diff't aayikotte)
entamme... santhosham kondenikki irikkan vayya.... Aparichithe kalakki.... ummmmmmmah( aparichithakku)....
Aparichithe.. vince nattil undu....ee parasya prasthavanakal okke irakkiya sthithikku ne bullet proof churidar um ittittu venam nattilu irangi nadakkan... ketto????
നടനേതായാലും പടം നന്നായാല്‍ മതി....
ശംഭോ മഹാദേവാ... അപരിചിതേ... മൊളേ ടിന്റൂ... ഇതാരുവാ, സുരാജ് വെഞ്ഞാറന്മൂടിനു ഊണ്ടപ്പക്രൂവിന്റെ സപ്പോര്‍ട്ട്! ബെസ്റ്റ് കണ്ണാ ബെസ്റ്റ്! ഇത്രേം ആവേശം രണ്ടുംകൂടേ സ്ക്രിപ് ഇട്ടു അഭിനയിച്ചതാണോ ? ലതോ സൂര്യ ഷര്ട്ടഴിച്ചിട്ടും ഇപ്പൊ ഇറങ്ങിയ സിനിമ പൊട്ടിപ്പോയതുകൊണ്ടുള്ള സങ്കടം സഹിക്കവയ്യാതെ, ' അങ്ങാടിയില്തോറ്റതിന്ന് കുളത്തിനോട് ' എന്ന മട്ടീല്‍ പൊട്ടിത്തെറിച്ചതാണോ ? സാരല്ല്യട്ടോ... ഒരു സൂര്യയുടെ സിനിമ മാത്രം വിജയിച്ചാ പോരല്ലോ.. ഇടയ്ക്കൊക്കെ ഓരോ മലയാളം കൂടെ ഞങളൊക്കെ കുടപിടിച്ച് വിജയിപ്പിക്കട്ടേ...
പിന്നെ ആ മലയാളത്തിലെ അഭിനയിക്കാന്പറ്റിയ ആ ചെറുപ്പം ആരാ? ആകെക്കൂടെ ചുള്ളനായി [പേരിനെങ്കിലും] ഉള്ളത് പ്രിഥിരാജാണ്. പക്ഷേ പിള്ള ഇനിയും പഠിക്കാനുണ്ട്... ആളു പഠിക്കുന്നും ഉണ്ട് ലതു പുള്ളിക്കുപോലും അറിയാം, പക്ഷെ നിങ്ങള്‍ക്കാരും പറഞ്ഞു തന്നില്ലേ? കഷ്ടം. അല്ലണ്ടെന്തു പറയാന്‍...
Post a Comment