രഞ്ജിനീ യൂ റ്റൂ ബ്രൂട്ടസ് ????


വൈകീട്ട് രാമേട്ടന്റെ ചായക്കടയിലിരുന്ന്
വായനശാലയില്‍നിന്നും പുറത്തേക്ക് തിരിച്ചു വച്ച
ടി വി നോക്കി അന്താരാഷ്ട്ര പ്രാധാന്യമുള്ള കാര്യങ്ങള്‍
ലോക്കലായി ചര്‍ച്ചിക്കുന്നൂ.
അപ്പുണ്ണ്യേട്ടന്റെ വീട്ടില്‍ ക ള്ളന്‍ കേറീതും
മേശപ്പുറത്തിരുന്ന പേഴ്സിലെ പണമെടുക്കതെ
മോളുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണം പൂശിയ മാല
അടിച്ചതുമൊക്കെതന്നെയാണ് കൂലങ്കുഷ ചര്‍ച്ച.

അതിന്നിടയിലാണ് അറുപത്തഞ്ചിന്റെ മറ്റൊരു നവയൌവ്വനം
'സ്റ്റാര്‍ സിങ്ങര്‍ രാവുണ്ണ്യേട്ടന്റെ' വരവ്.
ആളൊരു ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫാനായതോണ്ട്
നമ്മള്‍ കല്പ്പിച്ചു നല്കിയ സ്ഥാനപ്പേരാണത്.
കൂടെ രഞ്ജിനീ ഹരിദാസിന്റെ ഒരാരധകനുമാണ് പുള്ളി.

"മക്കളേ സംഗതി തുടങ്ങിയോ ? "
കസേരയിലിരുന്ന ബള്‍ബ് സതീശനെ തള്ളി മാറ്റി
'സീനിയര്‍ സിറ്റിസണ്‍ സീറ്റ്' മേടിച്ചെടുത്താളതിലിരുന്നൂ.
"സംഗതി തുടങ്ങീട്ടൊരു പത്തുമിനിറ്റായീ രാവുണ്ണ്യേട്ടാ.. "
"എന്താചെയ്യാ , പശൂന് വൈക്കോലിട്ടപ്പ നേരം വൈകീ.. "
"ന്നാലെന്താ.. നി, ഇവിടന്നങ്ങട്ട് കണാലോ... "
"ആ..."

അങ്ങനെ പാട്ടും പരസ്യോം കഴിഞ്ഞ്
മാന്യ ജഡ്ജിമാരുടെ കമന്റിനിടേ
രഞ്ജിനീ ഹരിദാസിന്റെ നേരെ ഒരു ലോങ്ങ് ഷോര്‍ട്ട്..
പല്ലിന്റെ മോണവരെകാണിച്ച്
ചുണ്ടു സ്ക്വയര്‍ രൂപത്തില്ലാക്കിയുള്ള പുഞ്ചിരിയുമായി
നില്ക്കുന്ന രഞ്ജിനിയുടെവേഷം സാരിയാണെന്ന
തിരിച്ചറിവുണ്ടായപ്പോ രാവുണ്ണ്യേട്ടന്റെ മുഖത്ത്
കടുത്ത നിരാശ പ്രകടമായിരുന്നൂ.

രാവുണ്ണ്യേട്ടന്‍ ചുറ്റും നോക്കി...
രഞ്ജിനി സാരിയുടുത്തതിലുള്ള ഒരു വല്ലായ്മ്മകാരണം
പതുക്കെ സീറ്റു വിട്ടെഴുന്നേറ്റൂ. കൂടെ ഒരു കമെന്റും.
"ഈ കുട്ട്യോക്കൊന്നും നന്നായിട്ട് പാടാനറിയൂല്ലാ..."
"ന്നാ പിന്നെ അങ്ങനാവട്ടെ സിങ്ങര്‍ രാവ്ണ്ണ്യേട്ടാ"
പുറകീന്ന് കമന്റ് സ്പാറീ...

അതു പറഞ്ഞു കഴിഞ്ഞതും ജഡ്ജിമാരിലൊരാളായിരുന്ന
ശ്വേത മേനോന്‍ സീറ്റീന്നെഴുന്നേറ്റ്
' പാട്ടു പാടിയ ചെക്കനു മീശയുണ്ടോന്നു ' നോക്കാനായി
സ്റ്റേജിലേക്ക് കയറി.
ഉള്ളതു പറയാലോ ശ്വേതാമേനോന്റെ വേഷം സാരിയല്ലാരുന്നൂ.

"എന്തായാലും ഇതുവരെ വന്നില്ലേ ഇനി തീര്‍ന്നിട്ടുപോവ്വാം..."
രാവുണ്ണ്യേട്ടന്‍ വീണ്ടും സിറ്റി.

ഏഷ്യാനെറ്റിന്റെ ഓരോരോ സൂത്രങ്ങളേ...
രഞ്ജിനി ഹരിദാസ് സാരിയുടുക്കുമ്പോ
ശ്വേതാ മേനോന്‍ വിധികര്‍ത്താവ് !!!

ആ ഇങ്ങനെയൊക്കെ ഓരോന്നു ചെയ്തില്ലെങ്കില്‍
പ്രോഗ്രാമിന്റെ ടി ആര്‍ പീ റേറ്റിങ്ങങ്ങു
കുളത്തിലേക്ക് താഴ്ന്ന് പോവും...
ബ്ലും!

19 comments:

ramanika said...

ഉദരനിമിത്തം ബഹുകൃത വേഷം!

Calvin H said...

ഹ ഹ ഹ ഹ ഹ :)

ഘടോല്‍കചന്‍ said...

ഹ ഹ... അതുപിന്നെ പറയാനുണ്ടോ.
ഇക്കാരണം കൊണ്ടുതന്നെയല്ലെ ഇടക്കോരുത്തി വൃത്തിയാ‍യി സാരി ഉടുത്ത് വന്ന് പരിപാടി അവതരിപ്പിച്ചപ്പൊ പ്രോഗ്രാമിന്റെ റേറ്റിങ്ങ് താഴേക്കു പോയതും പിന്നീട് രഞ്ജിനി പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നതും....

പകല്‍കിനാവന്‍ | daYdreaMer said...

എന്തായാലും ഇങ്ങനെ പോയാല്‍ കേരളം അധികം താമസിക്കാതെ ബ്ലും!
ബ്ലും!

anupama said...

he might not have seen parvathy omanakkuttan in a saree[film award night].
your thoughts as his expressions?good.
keep writing.
sasneham,
anu

Suмα | സുമ said...

:D :D :D

വാഴക്കോടന്‍ ‍// vazhakodan said...

പല്ലിന്റെ മോണവരെകാണിച്ച്
ചുണ്ടു സ്ക്വയര്‍ രൂപത്തില്ലാക്കിയുള്ള പുഞ്ചിരിയുമായി
നില്ക്കുന്ന രഞ്ജിനി

ബ്ലും ബ്ലും ബ്ലും :)

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by a blog administrator.
പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവര്‍ സാരി ഉടുക്കുന്നതില്‍ എന്തോന്ന് അപാകത?

പ്രതിഷേധം. തത്ക്കാലം ബ്ലുമ്മുന്നില്ല

:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പ്രിയേച്ചി, അപാകതയില്ലാ എന്നതാണ്` ' പ്രശ്നം' :) . തമാശമാത്രമേ ഉള്ളു, വല്ല്യ കാമ്പൊന്നും കാണേണ്ട, പ്ലീസ്. രമണിഗ സത്യം, നമ്മളെയൊക്കെ പോലെ തന്നെ.ഉറുമ്പ്‌ ;)
കാല്‍‌വിന്‍ ഹി ഹീ ഹീ...ഘടോല്‍കചന്‍ ആവട്ടേന്നെ, നമ്മളൊക്കെതന്നെയല്ലേ കാണഞ്ഞതും ! ...പകല്‍കിനാവന്‍... അതൊന്നുമില്ല്യാന്നെ, ഇതിങ്ങനെയൊക്കെയങ്ങുപോവും.അനുപമ പാര്‍വ്വതിയുടെ ജോലി അതാവശ്യപ്പെടുന്നൂ, രഞ്ജിനിയുടെയും, നമ്മള്‍ അവരെ കുറ്റംപറയാന്‍ മാത്രമേനില്‍ക്കുന്നുള്ളൂ, അവര്‍ക്ക് ശമ്പളം നല്‍കില്ലാ...സുമ ചിരിച്ചോ ?? വാഴക്കോടന് അത് ശ്രദ്ധിച്ചിട്ടുണ്ടായിരിന്നല്ലേ ....

നരിക്കുന്നൻ said...

അപ്പൊ പറഞ്ഞ് വന്നത് സാരി ഇനി കുളത്തിലിടാല്ലേ....?

ഞാനിട്ടു
അതിനെനിക്കെവിടെ സാരി.
അതോണ്ട് ഒര് എസമ്മ്മെസ്സ് കെടക്കട്ടെ...
ബ്ലും..ബ്ലും..ബ്ലും..

Green Umbrella said...

awesome..........enna randu parippuvada kude porette!

മുക്കുവന്‍ said...

എന്താചെയ്യാ , പശൂന് വൈക്കോലിട്ടപ്പ നേരം വൈകീ.. ..

waa.. what a wonderful line. pranamam blum :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“സംഗതി” ബ്ലും....

പെണ്‍കൊടി said...

പക്ഷെ ആ എപിസോഡിലെ സംഭവം ശരത്തിന്റെ നാടകം ആയിരുന്നു ട്ടോ...
"അയ്യോ മോനെ.. .... താലോലിക്കാന്‍ തോന്നുന്നു.."

ഈ വഴിക്കു വന്ന സ്ഥിതിക്ക്‌ ഒരു കല്ലേടുത്തു ആകാശത്തേക്ക് എറിയുന്നു...
(പണ്ട് ആരാണ്ട് അത് താഴൊട്ടു വരുമെന്നു പറഞ്ഞിട്ടില്ലേ... അപ്പൊ ബ്ലും എന്നു കേട്ടെങ്കില്‍ അറിയിച്ചോളൂ...)

വിന്‍സ് said...

I usually don't watch this show but I saw the re-run late at night about 2;00 am I think.

17 vayassaaya payyaney avar aakkunna varthamanam keettu enthoo pooley aayirunnu. avarudey thanthakku vilikkan aa kochinu kazhiyathathu kondu vilikkathatha enna thoonnunnathu.

athinte idayil swetha menon ezhunneettu meesa undoo ennu nookkattey ennu.

njaan aayirunnu engil daivathaney paranjeney meesa ulla idam kaanichu tharam vaikittu kaanam ennu. 17 vayassaya payyante adutha avalude meesa nookkal!!!

അപരിചിത said...

:O

ntamme!!!


njan vanna blog maaripoyo...

enthaaaaa comments!!!

Anonymous said...

ethinu munne vere oru payyane judges kudanjathu njan kandirunnu.... njan ayirunelu vince inte nilavarathinu paranjillenkilum.... randu paranjittu vannene, abhimanam kalanjittu arkku venam 2 codiyude flat????? (vendavaru kanum)....


vinse chakkare :O ethiri koodi nallakuttiyaaku....

അജേഷ് ചന്ദ്രന്‍ ബി സി said...

രഞ്ചിനിയുടെ ശ്രീയേറ്റനും ഉന്നിയേറ്റനുമൊന്നും അപ്പോ കളത്തിലില്ലായിരുന്നോ?