മള്‍ട്ടീ നാഷനല്‍ കുടില്‍ വ്യവസായം...

വീണ്ടും രമേട്ടന്റെ ചായക്കട,
ദ നൊസ്റ്റാള്‍ജിക് രണ്ടു രൂപ അമ്പതു പൈസയുടെ
മുക്കല്‍ ക്ലാസ് ചായ, കാല്‍ ക്ലാസ്സ് പത...
താരം ഇമ്പിച്ചിയേട്ടന്‍ തന്നെ:
കേരളത്തില്‍ നടത്താന്‍ പറ്റ്യ ബിസിനസ്സേതാ കുഞ്ഞോനേ?
ചാന്ദ്രക്കരന്‍ കുഞ്ഞിക്ക :എന്താപ്പോ ഇമ്പിച്ചിക്കങ്ങനെ ഒരാലോചന?

മോന്‍ ദുബായീന്ന് വരണ്ണ്ട്, അവിടെ ഇപ്പൊ വല്ല്യ
ഗുണംല്ല്യാന്നൊക്കേണ്‌ ഓന്‍ പറേണത്.
ന്നാ ഇന്യങ്ങട്ട് പോണ്ടാന്ന് ഞാന്‍ പറഞ്ഞപ്പോ,
ഇവിടെ തൊടങ്ങാന്‍ പറ്റിയ ബിസിനസ്സൊക്കെ
ഒന്നു നോക്കാന്ന് പറഞ്ഞോന്‍... അതോണ്ട് ചോയിച്ചതാ...

കുഞ്ഞാക്ക മൈക്ക് കിട്ടിയ മൊല്ലാക്കയായീ:അത് പിന്നെ ഇമ്പിച്ചീ,
ബിസിനസ്സ് തുടങ്ങുമ്പോ ചെറുതായി തുടങ്ങണം.
അതിനൊക്കെ നമ്മള്‌ കണ്ണൂരുകരെ കണ്ട് പഠിക്കണം.

അതെന്തേയ് കണ്ണൂര്ണ്ടായ ബിസിനസ്സ് ? ഞമ്മളറഞ്ഞില്ലല്ലാ...
ചായ ഊതിക്കുടിച്ചുകൊണ്ടിരുന്ന അദ്രൈമാനിക്കേം കൂടി...

കണ്ണുര്‌, പണ്ട് എണ്‍പതിന്റെ തൊടക്കത്തില്‍
വളരെ ചെറിയേതോതില്‍ ലൈറ്റായിട്ട് ,
ഞമ്മളെ രാമന്റെ ചായ പോലെ തൊടങ്ങിയ ബിസിനസ്സല്ലേ,
ഇന്നിപ്പൊ എന്താ സ്തിഥി...
മോന്‍ ഇന്നലെ പ്റണേ കേട്ട് എന്താണ് മള്‍ട്ടി മീറ്റര്‍ കമ്പനീന്നൊറ്റെ,
അതേ മാതിരിയല്ലേ വളര്‍ന്നത്...

മള്‍ട്ടീ മീറ്ററല്ലിക്കാ, മള്‍ട്ടീ നാഷണല്‍ കമ്പനീ,
ലോകത്തിന്റെ പലഭാഗത്തും ബിസിനസ്സുള്ള
വല്ല്യ കമ്പനി... ബസ്സ് കാത്തു നിന്ന ജയന്‍മാഷ് കേറി ഇടപെട്ടൂ...

ആ അതെന്നെ...

ഇംഗ്ലീഷവടെക്കെടക്കട്ടേ, ഇതേതാ ബിസിനസ്സ്,
കണ്ണുര്‌ ഏത് പഹയനാണ് ഇത് നടത്ത്ണത് കുഞ്ഞോ ?
ഇമ്പിച്ചിയേട്ടന്റെ ബിസിനസ്സ് ക്യൂരിയോസിറ്റി ...

പഹയാ, ഒരാളൊറ്റക്കല്ല, കൊറെ ആളില്ലെ ഓര്... ഇയ്യ് കേട്ടിട്ടില്ലെ,
പണ്ട് എമ്പത്തഞ്ച് തൊണ്ണൂറിലൊക്കെ, വിഷൂന് വെറും ഗുണ്ട് മാത്രം
പൊട്ടിച്ചീന്ന മലായളിക്ക് കുടില്‍വ്യവസായമായി
ബോമ്പ്ണ്ടാക്കി പടിപ്പിച്ചതാരാ ? കണ്ണൂര്കാര്...
ഇപ്പോ ആ ബിസിനസ്സങ്ങ് വളര്‍ന്ന് ബല്ല്യ ബിസിനസ്സായില്ലേ,
ലോകത്തിന്റെ പലഭാഗത്തും ബോമ്പ് പൊട്ടിക്കണത് ഓരന്നല്ലേ?
അങ്ങനെ ബല്ല്യ ബല്ല്യ ബിസിനസ്സും ബന്ധങ്ങളൊക്കെ
ഓരെ ആ കുടില്‍ വ്യവസായത്തിനെ, ഞമ്മളെ ജയമ്മാഷ് പറഞ്ഞേ,
ആ മള്‍ട്ടീ നാഷ്നലാക്കീലെ പഹയാ...
ഇപ്പൊ അമേരിക്കേല്‍ പൊട്ടണ ബോമ്പ് വേണെങ്കില്‍
കണ്ണൂര്ന്നെന്നെ എറക്കണംന്നൊക്കേണ്
കുരുത്തം കെട്ടോനടക്കം പറേണത്...
ബിസിനസ്സാവുമ്പ അങ്ങനത്തെ ബിസിനസ്സ് ബല്ലോം നോക്ക്ന്റെമ്പിച്ച്യേ...

ഇമ്പിച്ചിയേട്ടന്റെ ചിരി ഒരപാര ചിരി തന്നെയായിരുന്നൂ...
ആ ബിസിനസ്സ് മാത്രം മ്മക്ക് വേണ്ട കുഞ്ഞോ,
ഞമ്മക്ക് ഇമ്പിച്ചീം കുഞ്ഞോനും തന്നെ ആയി ജീവിച്ചാമതി.
ഉള്ള ചമ്മന്തീം കൂട്ടി കഞ്ഞികുടിക്കണതാ ആളെക്കൊന്ന്
കോയിബിരിയാണി തിന്നണതിനേക്ക ഭേദം.

അതെന്നേ ഇമ്പിച്ച്യേ, ആ കള്ള ചെയ്ത്താന്‍മാരെക്കൊണ്ട് ഒര്‌ നാടിനെന്നേ ചീത്തപ്പേരായീ...കുഞ്ഞിക്കയും യോജിച്ചൂ ...

അതെന്നേ...രാമേട്ടരാമേട്ടന്‍ ‍അടുത്ത
മുക്കല്‍ ചായ കാല്‍ പതയിലേക്ക് പഞ്ചാരയിട്ടൂ...

ബ്ലും !

10 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആദ്യ (((ബ്ലും))) എന്റെ വക..

:)

കണ്ണനുണ്ണി said...

ബിസിനെസ്സ്‌ തോടെങ്ങഞ്ഞേ ഭാഗ്യായി....

Calvin H said...

പണ്ടൊക്കെ കണ്ണൂരെന്ന് കേക്കുമ്പോ ദിനേശ് ബീഡി ആയിരുന്നു ഓർമ വര്വാ... :-(

വശംവദൻ said...

:)

നരിക്കുന്നൻ said...

എന്റെ കല്ല് എത്ര എറിഞ്ഞിട്ടും ‘ബ്ലും’ എന്ന ശബ്ദം വരുന്നില്ല. കാരണം എന്റെ കല്ല് പോയത് ചായ ഗ്ലാസിലേക്കല്ല. ഞാൻ ഉന്നം പിടിച്ചത് ചായക്കടയിലേക്കല്ല. ടെലിവിഷനിലൂടെ ചിരിച്ച്, ഒരു കൂസലുമില്ലാതെ കയ്യിൽ വിലങ്ങണിഞ്ഞ് നമ്മുടെയൊക്കെ സമാധാനത്തിലേക്ക് പുച്ഛത്തോടെ ചിരിക്കുന്ന ആ കൊലയാളിയുടെ മുഖത്തേക്കാണെന്റെ ഉന്നം പോകുന്നത്. അവന്റെ കൂസലില്ലായ്മ എന്റെ സമാധാനം കെടുത്തുന്നു. എറിഞ്ഞോടിക്കണം, നശിപ്പിക്കണം ഈ മതഭീകര ഭ്രാന്തന്മാരായ കൊലയാളികളെ...

ഇന്ന് കല്ലിന്റെ ശബ്ദം ((((((ഠപ്പേ))))))

ബോണ്‍സ് said...

ഈ കുരുത്തകേടിനു ഒരു ബ്ലും എന്റെ വഹ....

ബിനോയ്//HariNav said...

ചെങ്കൊടി പിടിച്ചോണ്ടു തന്നെ എന്‍റെ വക ഒരു "ബ്ലും"!

Tomkid! said...

കളിക്കല്ലേ കളിക്കല്ലേ കണ്ണൂരിനെ തൊട്ട് കളിക്കല്ലേ...ചിലപ്പോ നാളെ രാവിലെ എഴുന്നേക്കുമ്പോ കഴുത്തിന് മോളില്‍ തല കാണില്ല.

:-)

Junaiths said...

athu polichu..machu

Anil cheleri kumaran said...

ഞാനൊരു കണ്ണൂര്‍ക്കാരനാ..