കവിതയെ നശിപ്പിച്ചത് !!!

രാമചന്ദ്രന്‍ വെട്ടിക്കാട്ടും കൂടിയാണ് കവിതയെ നശിപ്പിച്ചത്. ഒന്നും കിട്ടാഞ്ഞപ്പോ കവിതയെ പിണക്കി പറഞ്ഞയച്ച് അതും കവിതയാക്കി...എന്നിട്ടതിന്ന് ഡൈവോഴ്സ് നോട്ടീസ്ന്നൊരു പേരും. ശ്ശെ... ഇങ്ങനെയാണോ കവിത.. രമേട്ടനൊക്കെ കവിയായി അറിയപ്പെടണംന്നൊരഗ്രഹമേ ഉള്ളൂ. അതിനായി ബ്ലോഗും തൂടങ്ങി അങ്ങെഴുത്താരംഭിച്ചൂ.. വൃത്തമുണ്ടോ ? അലങ്കാരമുണ്ടോ? ലഗുവും ഗുരുവുമുണ്ടോ ? പോട്ടെ ചില്ലക്ഷരമുണ്ടോ? എന്തിന് ഒരു ലസാഗു പോലുമില്ല...അര്‍ഥം മാത്രമുണ്ട് ഗര്‍ഭമില്ലെങ്കിലും... ഇതൊക്കെ ഏത് കുഞ്ഞുണ്ണിക്കും പറ്റുന്നതല്ലെ, ഇതിനെ ഒക്കെ കവിത എന്നു പറയാനൊക്കുമോ ????

ഹാവൂ... സമാധാനമായീ...ടി പദ്മനാഭന് കുഞ്ഞുണ്ണിമാഷടെ കവിതയെ കുറ്റം പറയാമെങ്കിലെന്തുകൊണ്ട് കല്ലിട്ടവനായിക്കൂടാ? "രാമേട്ടന്‍ കവിത" ഒരു നിമിത്തം മാത്രം...നാലാളറിയുന്നോനെ കുറ്റം പറഞ്ഞാലല്ലേ നാളെ ബ്ലോത്രത്തിലെങ്കിലും വരൂ.. പദ്മനാഭന്‍ പറഞ്ഞത് പലപത്രത്തിലും വന്നതല്ലേ... ആളാവാന്‍പറ്റോന്ന് ഞാനുമൊന്നു നോക്കട്ടെ... കിട്ട്യേത് രമേട്ടനെയാ, അങ്ങ് കുളത്തിലേക്കിട്ടൂ...
ബ്ലും!
പക്ഷേ രമേട്ടന്‍ കവിതയേ നമുക്കൊക്കെ മനസ്സിലാവൂ.. നമ്മക്കും ഒടുക്കത്തെ സ്റ്റാന്‍ഡേര്‍ഡാണല്ലോ...

13 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

"അല്ല ഈ ടീ പദ്മനാഭനാരാ?"ന്ന് മാളികപ്പുറത്ത് തെങിന്റരികില്‍ കുഞ്ഞായിന്റെ മകന്‍ കുഞ്ഞായീ രണ്ടാമന്‍.

Manoj മനോജ് said...

ഉം ബുദ്ധി കൊള്ളാം.... ചുളുവിന് പത്രങ്ങളില്‍ പേര്.... ഇപ്പോഴും ജേര്‍ഴ്സി സിറ്റിയില്‍ തന്നെയോ? കുല്ലിടാന്‍ കുളത്തില്‍ ചെല്ലുമ്പോള്‍ മറക്കണ്ട.. അല്ല അവിടെ പന്നിപനി സോറി എച്ച്1എന്‍1 നല്ലവണ്ണം ഉള്ളതാണല്ലോ...

കാപ്പിലാന്‍ said...

:) :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഡാ...

നീ നല്ല പണിയാണല്ലോടാ ഈ ചെയ്തത്? കല്ലിട്ട് കല്ലിട്ട് ഇപ്പം എന്നേം കുളത്തിലാക്ക്യാ..?

നീ ഇടണ്ടടാ... ദേ ഞാന്‍ ചാടി..
((((((((ബ്ലും)))))))))

Junaiths said...

blum.........

Junaiths said...
This comment has been removed by the author.
താരകൻ said...

കുളത്തിൽ കല്ലിടുക മാത്രമല്ല കലക്കാറുമുണ്ട് അല്ലേ..

വയനാടന്‍ said...

കൊള്ളാം സുഹ്രുത്തേ കൊള്ളം

കണ്ണനുണ്ണി said...

:)

Anonymous said...

entamme.. najn kure nalinu sheshama ee vazhikku.. template kidilan.. chumma kidilan ennu paranjal pora... kidilan^10

oru professional designing touch okke vannittundu makaane.... Xcellent!!!

പകല്‍കിനാവന്‍ | daYdreaMer said...

എങ്കില്‍ പിന്നെ കവിയുടെ കൂടെ കവിതയും ചാടട്ടെ... ((((ബ്ലും))))
മറ്റെ ശ്രീനിവാസന്‍ പറഞ്ഞമാതിരി.. :)

പി.സി. പ്രദീപ്‌ said...

ഇതു കലക്കി:)

മുക്കുവന്‍ said...

kallu kulathilekkallaa... ninte thalakku thanney irikkattey...

sorry for manglish :)